സാംസംഗ് ഗാലക്‌സി ടാബ് സീരീസിലേക്ക് പുതിയ 7 ഇഞ്ച് ടാബ്‌ലറ്റ്



സാംസംഗിന്റെ ഗാലക്‌സി ടാബ് സീരീസ് ഏറെ ജനപ്രീതി നേടിയ ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളാണ്.  സാംസംഗില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത, ചെറിയ വിലയില്‍ കുറച്ചു കൂടി മികച്ച ഒരു ടാബ്‌ലറ്റ് ഇറക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സാംസംഗിന്റെ അണിയറയില്‍ നടക്കുന്നുണ്ട് എന്നതാണ്.

ഈ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ഈ പുതിയ സാംസംഗ് ടാബ്‌ലറ്റ് ആമസോണ്‍ കിന്റില്‍ ഫയര്‍ ടാബ്‌ലറ്റിന് ഒരു ഭീഷണിയാവും എന്നാണ് കരുതപ്പെടുന്നത്.  ഈ പുതിയ ടാബ്‌ലറ്റിനെ കുറിച്ച് സാംസംഗിന്റെ ഭാഗത്തു നിന്നും ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.

Advertisement

ജിടി-പി3100 എന്നാണ് ഈ വരാനിരിക്കുന്ന സാംസംഗ് ടാബ്‌ലറ്റിന്റെ മോഡല്‍ നമ്പര്‍ എന്നാണ് റിപ്പോര്‍ട്ട്.  ഈ മോഡല്‍ നമ്പര്‍ സൂചിപ്പിക്കുന്നത് ഈ പുതിയ ടാബ്‌ലറ്റും ഗാലക്‌സി ടാബ് സീരീസിലെ ഒരു അംഗം തന്നെയായിരിക്കും എന്നാണ്.

Advertisement

ഈ പുതിയ സാംസംഗ് ടാബ്‌ലറ്റ് 7 ഇഞ്ച് ആയിരിക്കും എന്ന് ചില ഓണ്‍ലൈന്‍ ടെക് സൈറ്റുകള്‍ പറയുന്നു.  അതുപോലെ എആര്‍എം11 പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉണ്ടാകും ഇതിനെന്നും പറയുന്നു.  1024 x 600 പിക്‌സല്‍ ഡിസ്‌പ്ലേ രെസൊലൂഷനാണ് പ്രതീക്ഷിക്കപ്പെടുന്നത്.  ഇത് സാംസംഗ് ഗാലക്‌സി ടാബ് 7.0ന്റെ അതേ റെസൊലൂഷനാണ്.

എആര്‍എം11 പ്രോസസ്സര്‍ എന്നത് സത്യമാണെങ്കില്‍ 800 മെഗഹെര്‍ഡ്‌സ് ക്ലോക്ക് സ്പീഡുള്ള സാംസംഗിന്റെ തന്നെ എസ്3സി6410 ആപ്ലിക്കേഷന്‍ പ്രോസസ്സര്‍ ആയിരിക്കും ഇതില്‍ ഉപയോഗപ്പെടുത്തുക.  ഈ പ്രോസസ്സര്‍ വളരെ കുറച്ച് വൈദ്യുതി മാത്രമേ ഉപയോഗപ്പെടുത്തുകയുള്ളൂ.

അതിനാല്‍ നീണ്ട ബാറ്ററി ലൈഫ് ലഭിക്കുന്നു.  ഈ ടാബ്‌ലറ്റിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ഇപ്പോള്‍ ലഭ്യമല്ല.  ഇതിന്റെ ഓപറേറ്റിംഗ് സിസ്റ്റം ഏതായിരിക്കും എന്ന് ഒരു സൂചനയും ഇപ്പോള്‍ ലഭ്യമല്ല.  ഒരു ബജറ്റ് ടാബ്‌ലറ്റ് ആയിരിക്കും ഇതി എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Best Mobiles in India

Advertisement