ഏപ്രിലിനു ശേഷവും വിനഡോസ് XP ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങള്‍


ഏപ്രില്‍ 8 മുതല്‍ വിന്‍ഡോസ് XP ഒ.എസിലുനള്ള സപ്പോര്‍ട് മൈക്രോസോഫ്റ്റ് പിന്‍വലിക്കുകയാണ്. അതായത് ഏപ്രില്‍ 8-നു ശേഷം യാതൊരുവിധ സുരക്ഷാ സപ്പോര്‍ട്ടുകളും XP-ക്ക് ലഭിക്കില്ല. ഏതുസമയവും വൈറസ് ആക്രമണമുണ്ടാവാം.

Advertisement

എന്നുകരുതി നിലവില്‍ വിന്‍ഡോസ് ഉപയോഗിക്കുന്നവര്‍ പരിഭ്രമിക്കേണ്ട കാര്യവുമില്ല. ചുവടെ കൊടുത്തിരിക്കുന്ന ഏതാനും ചില നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കിയാല്‍ ഒരു പരിധിവരെ അപകടമില്ലാതെ വിന്‍ഡോസ് XP ഉപയോഗിക്കാന്‍ കഴിയും. ഇന്ററനെറ്റ് സുരക്ഷാ സ്ഥാപനമായ F-സെക്യുര്‍ പങ്കുവച്ച മാര്‍ഗനിര്‍ദേശങ്ങളാണ് ഇവ.

Advertisement

#1

ഒന്നിലധികം കമ്പ്യൂട്ടറുകള്‍ കണക്റ്റ് ചെയ്തിരിക്കുന്ന നെറ്റ്‌വര്‍ക്കുകളില്‍ നിന്ന് XP ഒ.എസ് കമ്പ്യൂട്ടര്‍ ഒഴിവാക്കുന്നതാണ് നല്ലത്. വൈറസ് ആരകമണമോ മറ്റോ ഉണ്ടായാല്‍തന്നെ അത് മറ്റ് കമ്പ്യൂട്ടറുകളിലേക്ക് വ്യാപിക്കുന്നത് തടയാന്‍ ഇത് സഹായിക്കും.

 

 

#2

ഏറ്റവും ഒടുവില്‍ ലഭ്യമായ വിനഡോസ് XP അപ്‌ഡേറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. നിലവിലുള്ള സുരക്ഷാ ഭീഷണികളില്‍ നിന്ന് സിസ്റ്റത്തെ സംരക്ഷിക്കാന്‍ ഇത് സഹായിക്കും.

 

 

#3

വിന്‍ഡോസ് XP ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 9 വരെയുള്ള വേര്‍ഷനുകളെ സപ്പോര്‍ട് ചെയ്യുകയുള്ളു. അതുകൊണ്ടുതന്നെ IE10, IE11 എന്നിവയ്ക്കുള്ള അപ്‌ഡേറ്റുകള്‍ ലഭ്യമാവുകയുമില്ല. ഈ സാഹചര്യത്തില്‍ മറ്റൊരു ബ്രൗസര്‍ ഇന്‍സ്റ്റാര്‍ ചെയ്യുന്നത് ഉചിതമാണ്.

 

 

#4

നിങ്ങളുടെ വിന്‍ഡോസ് XP സിസ്റ്റത്തില്‍ മൈക്രോസോഫ്റ്റ് ഓഫീസ് ഉണ്ടെങ്കില്‍ അത് അപ്‌ഗ്രേഡ് ചെയ്യുന്നതും അപകടങ്ങള്‍ കുറയ്ക്കും.

 

 

#5

നിങ്ങളുടെ സിസ്റ്റത്തില്‍ തേര്‍ഡ് പാര്‍ടി സോഫ്റ്റ്‌വെയറുകള്‍ (വിന്‍ഡോസ് ആപ് അല്ലാത്തവ) ഉണ്ടെങ്കില്‍ അവ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്. തോര്‍ഡ് പാര്‍ടി സോഫ്റ്റ്‌വെയറുകള്‍ വഴി വൈറസ് ആക്രമണ സാധ്യത കൂടുതലാണ്.

 

 

#6

തേര്‍ഡ് പാര്‍ടി സോഫ്റ്റ്‌വെയറുകള്‍ക്കുള്ള ബ്രൗസര്‍ പ്ലഗ് ഇനുകള്‍ ഡിസേബിള്‍ ചെയ്യുകയോ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയോ വേണം.

 

 

#7

പൊതുവായി എല്ലാ സിസ്റ്റത്തിലും ചെയ്യുന്ന കാര്യങ്ങളാണ് ഫയര്‍വാളും ആന്റി വൈറസും ഇന്‍സ്റ്റാള്‍ ചെയ്യുക എന്നത്. വിന്‍ഡോസ് XP- കമ്പ്യൂട്ടറുകളില്‍ ഇത് നിര്‍ബന്ധമായും ചെയ്തിരിക്കണം.

 

 

Best Mobiles in India