ലെനവോ തിങ്ക്പാഡ് X1, ഒരു അള്‍ട്രാ തിന്‍ നോട്ട്ബുക്ക് കമ്പ്യൂട്ടര്‍



2011 മെയ് 17ന് ലെനോവോ പ്രഖ്യാപിച്ചതാണ് തിങ്ക്പാഡ് X1 നോട്ട്ബുക്ക് കമ്പ്യൂട്ടറിന്റെ വരവ്.  അന്നു മുതല്‍ അതിന്റെ സ്ലിം ലുക്ക് എല്ലാവരെയും വളരെയേറെ ആകര്‍ഷിക്കുകയും ചെയ്യുന്നുണ്ട്.  വെറും 17 മില്ലീമീറ്റര്‍ മാത്രമാണ് ഈ നോട്ട്ബുക്കിന്റെ കട്ടി എന്നത് ഒരു വിസ്മയം തന്നെയാണ്.

ഈ നോട്ട്ബുക്ക് കമ്പ്യൂട്ടറിന് മൂന്നു തരം പ്രോസസ്സറിനുള്ള ഒപ്ഷനുണ്ട് എന്നൊരു സവിശേഷതയുമുണ്ട്.  ഇന്റല്‍ കോര്‍ ഐ3, കോര്‍ ഐ4, കോര്‍ ഐ7 സാന്‍ഡി ബ്രിഡ്ജ് എന്നിവയിലേതെങ്കിലും ഒരു പ്രോസസ്സറാണ് ഇതില്‍ ഉപയോഗപ്പെടുത്താവുന്നത്.

Advertisement

ബ്ലൂടൂത്ത്, വൈഫൈ കണക്റ്റിവിറ്റികള്‍, എച്ച്ഡിഎംഐ ഔട്ട്പുട്ട്, മിനി ഡിസ്‌പ്ലേ പോര്‍ട്ട്, 2.0, 3.0 പോര്‍ട്ടുകള്‍, മൊബൈല്‍ ബ്രോഡ്ബാന്റ് സപ്പോര്‍ട്ട് തുടങ്ങിയവയും ഈ നോട്ട്ബുക്കിന്റെ പ്രത്യേകതകളാണ്.

Advertisement

ഇതിന്റെ റാം 8 ജിബി വരെയാണ്.  160 ജിബിയുടെ സ്റ്റോറേജ് കപ്പാസിറ്റി, 128 ജിബി എസ്എസ്ഡികള്‍, 320/250 ജിബി ഹാര്‍ഡ് ഡ്രൈവുകള്‍ എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്.

1366 x 768 പിക്‌സല്‍ റെസൊലൂഷനുള്ള 13.3 ഇഞ്ച് സ്‌ക്രീന്‍ ആണ് ലെനോവോ തിങ്ക്പാഡ് ...ന്റേത്.  ഇതിലെ ഡോള്‍ബി ഹോം തിയറ്റര്‍ നിരവധി വിനോദ സാധ്യതകളാണ് ഇതില്‍ തുറന്നു വെച്ചിരിക്കുന്നത്.

ഒരു ഡ്യുവല്‍ ഡിജിറ്റല്‍-അറേ മൈക്രോഫോണ്‍, 4 ഇന്‍ 1 മീഡിയ കാര്‍ഡ് റീഡര്‍, വെബ്്ക്യാം, ഓണ്‍-ബോര്‍ഡ് എഥര്‍നെറ്റ് കണക്ഷന്‍ എന്നിവയും ഈ നോട്ട്ബുക്ക് കമ്പ്യൂട്ടറിലുണ്ട്.

5.2 മണിക്കൂര്‍ തുടര്‍ച്ചയായ ഉപയോഗം സാധ്യമാക്കുന്ന ബാറ്ററിയാണ് ഇതിലുപയോഗപ്പെടുത്തിയിരിക്കുന്നത്.  എന്നാല്‍ ഒരു എക്‌സ്റ്റേണല്‍ സ്ലൈസ് ബാറ്ററി കൂടി ഉപയോഗപ്പെടുത്തി ഈ സമയം 10 മണിക്കൂര്‍ ആക്കി ഉയര്‍ത്താനുള്ള സംവിധാനവും ഈ തിങ്ക്പാഡില്‍ ഉണ്ട്.

Advertisement

അര മണിക്കൂര്‍ സമയം കൊണ്ട് ബാറ്ററിയുടെ 80 ശതമാനത്തോളം ചാര്‍ജ് ചെയ്തു കഴിഞ്ഞിരിക്കും എന്നൊരു പ്രത്യേകതയും ഉണ്ട് ഇതിന്.  എല്ലാ വിധത്തിലും ഈ തിങ്ക്പാഡിന് സുരക്ഷ ഉറപ്പാക്കുക എന്ന കാര്യത്തില്‍ ലെനോവോ പ്രത്യകം ശ്രദ്ധിച്ചിട്ടുണ്ടെന്നു കാണാം.

സ്‌ക്രീനിന്റെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് ആണ് ഉപയോഗിച്ചിരിക്കുന്നത്.  ബാക്ക്‌ലൈറ്റ് കീബോര്‍ഡ് സ്പില്‍-റെസിസ്റ്റന്റും ആണ്.

ലുക്കിന്റെ കാര്യത്തിലും ഒരു വിട്ടുവീഴ്ചയ്ക്കും ലെനോവോ തയ്യാറല്ല എന്നു തെളിയിക്കുന്നതാണ് ഈ നോട്ട്ബുക്കിന്റെ ഡിസൈന്‍.  കാണാന്‍ മാത്രമല്ല സ്പര്‍ശനത്തിലും നമ്മള്‍ ഈ തിങ്ക്പാഡ് ഇഷ്ടപ്പെടും.

ഫിന്‍ഗര്‍ പ്രിന്റ്‌സ്, സ്‌ക്രാച്ചസ് എന്നിവയും ഇതു റെസിസ്റ്റു ചെയ്യും.  60,000 രൂപ മുതല്‍ ആണ് ഇതിന്റെ വില തുടങ്ങുന്നത്.

Best Mobiles in India

Advertisement