ആപ്പിള്‍ മാക്ബുക്ക് എയറിനു ഭീഷണിയായി ഏസര്‍ അള്‍ട്രീബുക്ക് വരുന്നു



മികച്ച പ്രവര്‍ത്തനക്ഷമതയുള്ള, ചെറിയ വലിപ്പം മാത്രമുള്ള, ഭാരം വലരെ കുറഞ്ഞ ലോപ്‌ടോപ്പുകള്‍ക്കാണ് ഇന്ന് ആവശ്യക്കാരേറെയുള്ളത്.  ആപ്പിളിന്റെ മാക്ബുക്ക് എയര്‍ ലാപ്‌ടോപ്പ് ആണ് ഇത്തരക്കാരുടെ ആദ്യ ചോയ്‌സ്.  എന്നാല്‍ ഈ ലാപ്‌ടോപ്പിന് വില കൂടുതലാണ് എന്നത് കൂടുതല്‍ ആള്‍ക്കാരെയും ഇതില്‍ നിന്നും അകറ്റി നിര്‍ത്തുന്നു.

ഈയൊരവസ്ഥ എങ്ങനെ ഫലപപ്രദമായി ഉപയോഗപ്പെടുത്താം എന്നാണ് ഏസര്‍ നോക്കിയത്.  ആപ്പിള്‍ ഉല്‍പന്നത്തേക്കാള്‍ വില കുറഞ്ഞ ഒരു അള്‍ട്രാബുക്ക് ലോഞ്ച് ചെയ്യാനാണ് ഏസര്‍ നോക്കുന്നത്.  15 ഇഞ്ച് സ്‌ക്രീന്‍ ഉണ്ടായിരിക്കും ഈ പുതിയ ഏസര്‍ അള്‍ട്രാബുക്കിന് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement

സ്‌ക്രീന്‍ വലിപ്പത്തിന്റെ കാര്യത്തില്‍ തന്നെ ഏസര്‍ അള്‍ട്രാബുക്ക് മറ്റുള്ളവയില്‍ നിന്നും വ്യക്തമായ മുന്‍തൂക്കം നേടും.  കാരണം ഇതുവരെ ഇത്ര വലിയ സ്‌ക്രീന്‍ ഉള്ള ഒരു അള്‍ട്രാബുക്ക് ഇറങ്ങിയിട്ടില്ല.  ആപ്പിള്‍ മാക്ബുക്ക് എയര്‍ ഏസറിനു മുന്നില്‍ ശരിക്കും വിയര്‍ക്കും എന്നര്‍ത്ഥം.

Advertisement

ഈയിടെ നടത്തിയ ഒരു പ്രെസ് കോണ്‍ഫറന്‍സില്‍ അടുത്ത വര്‍ഷം ഹൈ ടെക് അള്‍ട്രാബുക്കുകള്‍, ലോവര്‍ എന്റ് ഉല്‍പന്നങ്ങള്‍ എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.  ഒന്നില്‍ കൂടുതല്‍ അള്‍ട്രാബുക്കുകള്‍ വിപണിയിലെത്തിക്കാനാണ് ഏസറിന്റെ പദ്ധതി എന്നാണ് ശ്രുതി.

എന്നാല്‍ ഇറങ്ങാന്‍ പോകുന്ന അള്‍ട്രാബുക്കിന്റെ സ്‌പെസിഫിക്കേഷനുകളെ കുറിച്ച് ഇപ്പോള്‍ ഒരു സൂചനയും ലഭ്യമല്ല.  എന്നാല്‍ ഏസറിന്റെ ഉല്‍പന്നമായതിനാല്‍ പ്രവര്‍ത്തന മികവിനെ കുറിച്ച് സംശയമേ ഉദിക്കുന്നില്ല.  ഏസര്‍ അള്‍ട്രാബുക്കിനെ കുറിച്ച് ഉയരുന്ന ഊഹാപോഹങ്ങളെ കുറിച്ച് ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല ഏസര്‍.

വലിയ സ്‌ക്രീനുള്ള ഈ പോര്‍ട്ടബിള്‍ ലാപ്‌ടോപ്പ് സ്വന്തമാക്കാന്‍ ഏറെ പേരുണ്ടാകും എിന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവുമുണ്ടാകില്ല.  കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കും ഇത് വളരെ അനുയോജ്യമായിരിക്കും.  ഏസറിന്റെ ഈ വരാനിരിക്കുന്ന അള്‍ട്രാബുക്കിനെ കാരതമ്യം ചെയ്യാന്‍ നിലവില്‍ ഒരു ഉല്‍പന്നം മാത്രമേയുള്ളൂ.  സാംസംഗിന്റെ 14 ഇഞ്ച് സീരീസ് 5 മോഡല്‍.  എന്നാലിത് തെക്കന്‍ കൊറിയയില്‍ മാത്രമേ ലഭ്യമുള്ളൂ.  വില 50,000 രൂപ ഉണ്ടാകും.

Advertisement

40,000 രൂപയാണ് പുതിയ ഏസര്‍ഡ അള്‍ട്രാബുക്കിന് പ്രതീക്ഷിക്കപ്പെടുന്ന വില.  ജനുവരി 10 മുതല്‍ 13 വരെ ലാസ് വേഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ ഇതിന്റെ ലോഞ്ച് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Best Mobiles in India

Advertisement