ആസ്പയര്‍ വണ്‍ ഡി270, ചെറിയ വിലയില്‍ ഒരു മികച്ച ഏസര്‍ നെറ്റ്ബുക്ക്



ഒരുപാട് പണം ചിലവഴിക്കാതെ ചെറിയ, ഒതുക്കമുള്ള ഒരു ലാപ്‌ടോപ്പ് ആണോ നിങ്ങള്‍ തേടുന്നത്?  എങ്കില്‍ അള്‍ട്രാബുക്ക് ഒരിക്കലും നിങ്ങളുടെ ചോയ്‌സ് ആയിരിക്കില്ല.  അപ്പോള്‍ പിന്നെ അടുത്ത ഒപ്ഷന്‍ നെറ്റ്ബുക്ക ആണ്.  ഇന്റലിന്റെ സെഡാര്‍ പ്ലാറ്റ്‌ഫോമിലുള്ള നെക്‌സ്റ്റ് ജനറേഷന്‍ നെറ്റ്ബുക്കുകള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായി പുറത്തിറങ്ങിക്കൊണ്ടിരിക്കുന്ന സമയമാണ് ഇത്.

നെറ്റ്ബുക്കുകളുടെ കാര്യത്തില്‍ സമ്പന്നമാണ് ഏസറിന്റെ ഉല്‍പന്ന നിര.  ചെറിയ വിലയില്‍ മികച്ച കോണ്‍ഫിഗറേഷന്‍ എന്നതാണ് ഈ നെറ്റ്ബുക്കുകളുടെ വലിയ പ്രത്യേകത.  നെക്സ്റ്റ് ജനറേഷന്‍ നെറ്റ്ബുക്ക് നിരയിലേക്ക് ഏസറിന്റെ സംഭാവനയാണ് ആസ്പയര്‍ വണ്‍ ഡി270.

Advertisement

ഫീച്ചറുകള്‍:

  • 10.1 ഇഞ്ച് സ്‌ക്രീന്‍

  • 1.6 ജിഗാഹെര്‍ഡ്‌സ് ഇന്റല്‍ ആറ്റം പ്രോസസ്സര്‍

  • 1 ജിബി റാം

  • മിനിട്ടില്‍ 5400 തവണ കറങ്ങുന്ന 320 ജിബി ഹാര്‍ഡ് ഡിസ്‌ക്

  • ഇന്റല്‍ 3600 ഗ്രാഫിക്‌സ്

  • 6 സെല്‍ ബാറ്ററി

  • 8 മണിക്കൂര്‍ ബാറ്ററി ലൈഫ്

  • ജിബിഇ ലാന്‍

  • 0.3 മെഗാപിക്‌സല്‍ വെബ്ക്യാം

  • വൈഫൈ 802.11ബി, 802.11ജി, 802.11എന്‍

  • എച്ച്ഡിഎംഐ ഔട്ട്

  • യുഎസ്ബി 2.0 പോര്‍ട്ട്

  • 1.3 കിലോഗ്രാം ഭാരം
എല്ലാ നെറ്റ്ബുക്കുകളെയും പോലെ ഈ ഏസര്‍ നെറ്റ്ബുക്കും ഭാരം കുറഞ്ഞതും ഒതുക്കമുള്ളതും ആണ്.  സീഷെല്‍ വൈറ്റ്, ചുവപ്പ്, കറുപ്പ് നിറങ്ങളില്‍ എത്തുന്നു ഈ ഏസര്‍ ഉല്‍പന്നം.  വെറും 1.3 കിലോഗ്രാം മാത്രമേ ഭാരമുള്ളൂ എന്നതിനാല്‍ ഇവ കൊണ്ടു നടക്കുന്നത്് ഒരു അസൗകര്യമേ ആവില്ല.

നമ്പര്‍ പാഡ് ഇല്ലാത്ത കീപാഡില്‍ വലിയ കീകള്‍ തമ്മില്‍ ആവശ്യത്തിന് അകലം നല്‍കിയാണ് കീബോര്‍ഡ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

Advertisement

1.6 ജിഗാഹെര്‍ഡ്‌സ് ക്ലോക്ക് സ്പീഡുള്ള എന്‍2600 പ്രോസസ്സറാണ് ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.  320 ജിബി സ്റ്റോറേജ് സ്‌പെയ്‌സ്, 1 ജിബി റാം എന്നിവയുണ്ട് ഇതില്‍.  ഇന്റല്‍ ജിഎംഎ 3600 ഗ്രാഫിക്‌സ് പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉണ്ട് ഇതില്‍.

വിന്‍ഡോസ് 7 സ്റ്റാര്‍ട്ടര്‍ എഡിഷനിലായിരിക്കും ഇത് പ്രവര്‍ത്തിക്കുക.  ഏസര്‍ ആസ്പയര്‍ വണ്‍ ഡി270 നോട്ട്ബുക്കിന്റെ വില ഏകദേശം 14,000 രൂപയാണ്.

Best Mobiles in India

Advertisement