ഏസര്‍ ഐക്കോണിയ ടാബ്‌ലറ്റിന് പുതിയ രണ്ട് സോഫ്റ്റ്‌വെയറുകള്‍



ആന്‍ഡ്രോയിഡ് ഐസ് ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഏസറിന്റെ പുതിയ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ ഏസര്‍ ഐക്കോണിയ ടാബ് എ500 2012 ജനുവരിയില്‍ പുറത്തിറങ്ങുന്നത് കാത്തിരിക്കുകയാണ് ഗാഡ്ജറ്റ് ലോകം.

എന്നാലിപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് ഏസര്‍ ഐക്കോണിയ ടാബ് എ500ല്‍ ഉപയോഗപ്പെടുത്താവുന്ന രണ്ടു പുതിയ സോഫ്റ്റ്‌വെയറുകളാണ്.  യൂസര്‍ ഇന്റര്‍ഫെയ്‌സ് ഇംപ്ലിമെന്റ് ചെയ്യാനും പ്രവര്‍ത്തന വേഗത വര്‍ദ്ധിപ്പിക്കുക എന്നീ ഉദ്ദേശത്തോടെയാണ് ഈ പുതിയ സോഫ്റ്റ്‌വെയറുകള്‍ വികസിപ്പിച്ചിരിക്കുന്നത്.

Advertisement

7.014.01, 7.014.01 എന്നിവയാണ് ഈ പുതിയ രണ്ട് സോഫ്റ്റ്‌വെയറുകള്‍. വെരും 10 എംബിയില്‍ താഴെ മാത്രമാണ് ഈ രണ്ട് സോഫ്റ്റ് വെയറുകള്‍ക്കും ആവശ്യമായി വരുന്ന മെമ്മറി സ്‌പെയ്‌സ്.  ഐസ് ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ പുതിയ ഏസര്‍ ഉല്‍പന്നത്തിന് ഈ പുതിയ സോഫ്‌റ്റെവെയറുകള്‍ കൂടി വരുന്നതോടെ പൊലിമ കൂടും.

Advertisement

നിലവിലുള്ള സോഫ്റ്റ്‌വെയറുകള്‍ നല്ല രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ ഈ പുതിയ രണ്ട് സോഫ്റ്റ്‌വെയറുകളും എളുപ്പത്തില്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധിക്കും.

ഏസര്‍ ഐക്കോണിയ ടാബ് എ500/501, ഏസര്‍ ഐക്കോണിയ ടാബ് എ100/101 എന്നീ ഏസര്‍ ഉല്‍പന്നങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഐസ് ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് എന്നത് ഏസറിനെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാകും.  ഇത് ടാബ്‌ലറ്റ് വിപണിയില്‍ ഏസറിന് വ്യക്തമായ മേല്‍കൈ നേടിക്കൊടുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇതുവരെ ഈ പുതിയ ടാബ്‌ലറ്റ് എന്ന് പുറത്തിറങ്ങും എന്നതിനെ കുറിച്ച് ഒരു ഊപവും ഇല്ല.  ഇക്കാര്യത്തെ കുറിച്ച് ഇതുവരെ ഒരു ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടായിട്ടില്ല.  എന്നാല്‍ പെട്ടെന്ന് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന ഏസര്‍ ഇത്തവണയും പതിവ് തെറ്റിക്കില്ല എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement

2012 ജനുവരി പകുതിയോടെ ഏസര്‍ ഐക്കോണിയ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Best Mobiles in India

Advertisement