ഏസര്‍ 30 നോട്ട്ബുക്കുകള്‍ ഇന്ത്യയിലിറക്കി



30 പുതിയ നോട്ട്ബുക്കുകള്‍ എസ്, എം, ഇ, വി3, വി5 ശ്രേണിയിലായി ഏസര്‍ ഇന്ത്യന്‍ വിപണിയിലേക്ക് അവതരിപ്പിച്ചു. ബിസിനസ് എക്‌സിക്യൂട്ടീവുകള്‍ക്കും യുവതലമുറക്കും ഒരു പോലെ ഇഷ്ടപ്പെടുന്നവയാണ് ഈ മോഡലുകള്‍.

എം സീരീസ്

Advertisement

ഭാരം കുറഞ്ഞതും മെലിഞ്ഞതുമായ നോട്ട്ബുക്കാണ് ആസ്പയര്‍ ടൈംലൈന്‍ അള്‍ട്രാ എം3. എന്‍വിദിയ ജിഫോഴ്‌സ് ജിടി640എം ഗ്രാഫിക്‌സ് കാര്‍ഡ്, സെക്കന്റ് ജനറേഷന്‍ ഇന്റല്‍ കോര്‍ പ്രോസസര്‍ എന്നിവയാണ് ഇതിലുള്‍പ്പെടുന്നത്. ഏസര്‍ ഇന്‍സ്റ്റന്റ് ഓണ്‍, ഓള്‍വെയ്‌സ് കണക്റ്റ് ടെക്‌നോളജികള്‍ ഈ അള്‍ട്രാബുക്കില്‍ വരുന്നുണ്ട്. ലിഥിയം പോളിമര്‍ ബാറ്ററി 8 മണിക്കൂര്‍ വരെ ബാക്ക്അപ് നല്‍കുന്നു. സ്ലീപ് മോഡില്‍ 80 ദിവസം വരെ നില്‍ക്കും. 51,999 രൂപയാണ് ഈ 15 ഇഞ്ച് മോഡലിന്റെ വില.

Advertisement

ഇ സീരീസ്

മികച്ച മള്‍ട്ടിമീഡിയ സവിശേഷതകളും കണക്റ്റിവിറ്റി ഓപ്ഷനും സഹിതമെത്തുന്ന ഇ സീരീസ് നോട്ട്ബുക്കുകള്‍ ദൈനംദിന കമ്പ്യൂട്ടിംഗ് ആവശ്യങ്ങള്‍ക്ക് ഇണങ്ങുന്നതാണ്. 24,749 രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്.

വി3 സീരീസ്

ഇന്റല്‍ കോര്‍ സെക്കന്റ് ജനറേഷന്‍ പ്രോസസറുകളാണ് ആസ്പയര്‍ വി3 സീരീസിന്റെ പ്രധാന സവിശേഷത. 2ജിബി എന്‍വിദിയ ജിഫോഴ്‌സ് ഗ്രാഫിക്‌സ് ചിപാണ് ഇതിലേത്. 37,999 രൂപ മുതലാണ് ഈ മോഡലുകളുടെ വില ആരംഭിക്കുന്നത്.

വി5 സീരീസ്

സാധാരണ നോട്ട്ബുക്കുകളേക്കാള്‍ 30 ശതമാനം മെലിഞ്ഞതും 10 ശതമാനം ഭാരക്കുറവുമാണ് ഈ മോഡലുകള്‍ക്ക്. ഇന്റല്‍ കോര്‍ പ്രോസസറാണ് ഇതിലേത്. എന്‍വിദിയ ജിഫോഴ്‌സ് ജിടി സീരീസ് ഗ്രാഫിക്‌സ് ചിപ്പും ഇതിലുണ്ട്. ഏസര്‍ റിക്കവറി മാനേജ്‌മെന്റ് പിസി ഡാറ്റ റീസ്റ്റോര്‍ ചെയ്യാന്‍ സഹായിക്കുന്നു. 27,999 രൂപയിലാണ് ഈ മോഡലിന്റെ വില ആരംഭിക്കുന്നത്.

Best Mobiles in India

Advertisement