യാത്രകളില്‍ കൂട്ടായി ഏസര്‍ ട്രാവലമേറ്റ് 8481ജി


ഏസര്‍ ട്രാവല്‍ മേറ്റ് 8418ജിയാണ് ചെറിയ വിലയില്‍ മികച്ച ഉല്‍പന്നങ്ങള്‍ ഇറക്കുന്നതില്‍ മുന്‍പന്തിയിലുള്ള ഏസറിന്റെ ഏറ്റവും പുതിയ ഉല്‍പന്നം. ബിസിനസുകാര്‍ക്കും, പ്രൊഫഷണലുകള്‍ക്കുമായി പ്രത്യേകം ഡിസൈന്‍ ചെയ്ത ലാപ്‌ടോപ്പാണ് ഇത്. നിരവധി യൂസര്‍ ഫ്രന്റ്‌ലിയായ സുരക്ഷാ ആപ്ലിക്കേഷനുകള്‍ ഉള്ള ഈ പുതിയ ഏസര്‍ ലാപ്‌ടോപ്പ് നിങ്ങളുടെ യാത്രകളില്‍ ഒരു നല്ല കൂട്ടായിരിക്കും.

കാഴ്ചയില്‍ ഈ പുതിയ ഏസര്‍ ലാപ്‌ടോപ്പ് തികച്ചും ആകര്‍ഷണീയമാണ്. 1366 x 768 പിക്‌സല്‍ റെസൊലൂഷനുള്ള ഇതിന്റെ 14 ഇഞ്ച് ഡിസ്‌പ്ലേ ഇതിന്റെ ഉപയോഗം കൂടുതല്‍ എളുപ്പമാക്കും. ആകര്‍ഷണീയമായ നിറത്തില്‍ വരുന്ന ഇതിന്റെ ബോഡി പാനല്‍ സൂര്യരശിമികളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളവയാണ്.

Advertisement

തുടര്‍ച്ചയായി ദീര്‍ഘ സമയം ഉപയോഗിച്ചാലും ചൂടാവില്ല എന്നതും ഈ ലാപ്‌ടോപ്പിന്റെ പ്രത്യേകതകളില്‍ ഒന്നാണ്. 25 മില്ലീമീറ്റര്‍ കട്ടിയുള്ള ഇതിന്റെ ഭാരം ഭാരം 1.6 കിലോഗ്രാം മാത്രമാണ് എന്നത് ഇതിനെ താരതമ്യേന കൊണ്ടു നടക്കാന്‍ സുഗമമായ ലാപ്‌ടോപ്പാക്കി മാറ്റുന്നു.

Advertisement

4 ജിബി റാം, 120 ജിബി എസ്എസ്ഡി, ഫിന്‍ഗര്‍ പ്രിന്റ് റീഡര്‍ എന്നിവയെല്ലാം ഏസര്‍ ട്രാവല്‍ മേറ്റ് 8481ജിയുടെ പ്രത്യേകതകളില്‍ പെടുന്നു. അങ്ങനെ സ്വകാര്യതയും, സുരക്ഷിതത്വവും ഉറപ്പു നല്‍കുന്ന രീതിയിലാണ് ഇതിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്.

നാല് യുഎസ്ബി പോര്‍ട്ടുകള്‍, ഒരു എച്ച്ഡിഎംഐ പോര്‍ട്ട്, ബ്ലൂടൂത്ത്, വൈഫൈ കണക്റ്റിവിറ്റികള്‍, വെബ് ക്യാം, ഹെഡ്‌ഫോണുകള്‍, മൈക്രോഫോണ്‍ പോര്‍ട്ട്, ഇന്‍ബില്‍ട്ട് ജിഗാബിറ്റ് എഥര്‍നെറ്റ്, 4 മണിക്കൂര്‍ തുടര്‍ച്ചയായ ുപയോഗം അനുവദിക്കുന്ന മികച്ച 44 വാട്ട് അവര്‍ ബാറ്ററി എന്നിവയും ഏസര്‍ ട്രാവല്‍ മേറ്റ് 8481ജി ലാപ്‌ടോപ്പിന്റെ പ്രത്യേകതകളില്‍ പെടുന്നു.

ഇതിന്റെ ഗുണഗണങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇതിന്റെ വിലയായ 90,000 രൂപ അത്ര വലിയൊരു വിലയായി അനുഭവപ്പെടുകയില്ല എന്നതാണ് വാസ്തവം.

Best Mobiles in India

Advertisement