പോക്കറ്റ് കാലിയാവാതെ ഒരു മികച്ച ലാപ്‌ടോപ്പ് സ്വന്തമാക്കാം



ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറുകള്‍ അരങ്ങു വാണിരുന്ന കാലത്ത് ഒരു വീട്ടില്‍ ഒരു കമ്പ്യൂട്ടര്‍ എന്നതായിരുന്നു കണക്ക്.  പലപ്പോഴും അതുപോലും ഉണ്ടാവില്ലായിരുന്നു.  എന്നാല്‍ ഇന്നു കാലം മാറി, കഥയും.  മൊബൈല്‍ ഫോണുകള്‍ പോലെ തന്നെ ഇന്ന് ഒരോരുത്തര്‍ക്കും ഓരോന്ന് എന്നതാണ് ലാപ്‌ടോപ്പുകളുടെ കണക്ക്.

കൂടുതല്‍ മെലിഞ്ഞതും, ഭാരം ഏറ്റവും കുറഞ്ഞതുമായ ലാപ്‌ടോപ്പുകള്‍ നിര്‍മ്മിക്കാന്‍ പരസ്പരം മത്സരിക്കുകയാണ് നിര്‍മ്മാണ കമ്പനികള്‍.  എന്നാല്‍ ഏറ്റവും ചെറിയ വിലയില്‍ മികച്ച ലാപ്‌ടോപ്പ് സ്വന്തമാക്കണം എന്നതായിരിക്കുമല്ലോ ഉപഭോക്താക്കളുടെ ആഗ്രഹം.

Advertisement

അത്തരക്കാര്‍ക്കു വേണ്ടി എച്ച്പി പ്രത്യേകം രൂപകല്‍പന ചെയ്തതാണ് ജി62 340യുഎസ് നോട്ട്ബുക്ക്.  എച്ച്പിയുടെ ഏറെ സ്വീകാര്യത ലഭിച്ച ജി62 സീരീസിലെ ഒരംഗമാണ് ഈ പുതിയ ലാപ്‌ടോപ്പ്.  15.6 ഇഞ്ച് ഹൈ ഡെഫനിഷന്‍ എല്‍ഇഡി ഡിസ്‌പ്ലേയാണിതിനുള്ളത്.

Advertisement

2.2 ജിഗാഹെര്‍ഡ്‌സ് എഎംഡി അത്‌ലോണ്‍ II ഡ്യുവല്‍ കോര്‍ ആണ് ഈ ലാപ്‌ടോപ്പിന്റെ പ്രോസസ്സര്‍.  ഇതിന്റെ ഹാര്‍ഡ് ഡിസികും നമ്മെ നിരാശരാക്കില്ല.  320 ജിബി എസ്എടിഎ ആണിതിന്റെ ഹാര്‍ഡ് ഡിസ്‌ക്.  3 ജിബിയാണ് ഇതിന്റെ റാം.

1 ജിബി ഗ്രാഫിക്‌സ് മെമ്മറിയുള്ള 340യുഎസിന്റെ ഗ്രാഫിക്‌സ് കാര്‍ഡ് എടിഐ റേഡിയോണ്‍ എച്ച്ഡി 4250 ഗ്രാഫിക്‌സ് ആണ്.  വെബ്ക്യാം, മികച്ച് ഡിവിഡി ബര്‍ണര്‍, എഥര്‍നെറ്റ് ലാന്‍, വൈഫൈ കണക്റ്റിവിറ്റി എന്നീ സൗകര്യങ്ങളെല്ലാം ഈ ലാപ്‌ടോപ്പില്‍ എച്ച്പി ഒരുക്കിയിട്ടുണ്ട്.

5 ഇന്‍ 1 കാര്‍ഡ് റീഡറിന്റെ ഇതിന്റെ എടുത്തു പറയത്തക്ക ഒരു പ്രത്യേകതയാണ്.  എച്ച്ഡിഎംഐ പോര്‍ട്ട്, ഹെഡ്‌ഫോണ്‍ ഔട്ട് പോര്‍ട്ട്, മൈക്രോഫോണ്‍ ഇന്‍ പോര്‍ട്ട്, യുഎസ്ബി പോര്‍ട്ടുകള്‍, വിജിഎ പോര്‍ട്ട് എന്നിവയും ഈ ലാപ്‌ടോപ്പിലുണ്ട്.

Advertisement

64 ബിറ്റ് പ്രീമിയം വിന്‍ഡോസ് 7 ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ എച്ച്പി ലാപ്‌ടോപ്പ് പ്രവര്‍ത്തിക്കുന്നത്.  വെറും 2.5 കിലോഗ്രാം ആണ് ഈ ലാപ്‌ടോപ്പിന്റെ ഭാരം.  അതുകൊണ്ട് യാത്രകളിലും മറ്റും കൊണ്ടു നടക്കല്‍ വളരെ എളുപ്പമായിരിക്കും.

4 മണിക്കൂര്‍ ആണിതിന്റെ ശരാശരി ബാറ്ററി ബാക്ക്അപ്പ്.  വെരും 25,000 രൂപ മാത്രമാണ് ഇതിന്റെ വില എന്നു പറഞ്ഞാലെ ഈ എച്ച്പി ലാപ്‌ടോപ്പിനെ കുറിച്ചുള്ള വര്‍ണ്ണന പൂര്‍ണ്ണമാകൂ.  കാരണം ഈ ചെറിയ വിലയായിരിക്കും ആളുകളെ ആ ലാപ്‌ടോപ്പിലേക്ക് കൂടുതല്‍ അടുപ്പിക്കുക.

Best Mobiles in India

Advertisement