വലിച്ചെറിയൂ 3ഡി കണ്ണട, ഇതാ വരുന്നു അസൂസ് ഇഇഇ പാഡ് മെമോ 3ഡി



ഈ വര്‍ഷം ആദ്യത്തില്‍, ജനുവരിയില്‍ തന്നെ അസൂസ് ഈ പാഡ് മെമോ 3ഡിയുടെ വരവിനെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടായതാണ്.  അതുകൊണ്ടു തന്നെ എല്ലാവരും കാത്തിരിക്കുകയായിരുന്നു ഈ ടാബ്‌ലറ്റിന്റെ വരവ്.  എന്നാല്‍ ഇപ്പോള്‍ ഇതൊരു ഗ്ലാസ്സസ്-ഫ്രീ 3ഡി മോഡലാണെന്നുകൂടി അറിഞ്ഞതോടെ എല്ലാവരും ശരിക്കും വിസ്മയത്തിലാണ്.

എന്നാല്‍ ഈ ടാബ്‌ലറ്റ് 2012ല്‍ മാത്രമേ ലോഞ്ച് ചെയ്യുകയുള്ളൂ എന്നും, ഒരുപക്ഷേ ഒരിക്കലും പുറത്തിറങ്ങുകയില്ല എന്നു വരെ ഒരു വാര്‍ത്ത അതിനിടയില്‍ പടര്‍ന്നു.  ഇങ്ങനെയൊരു ലാഹചര്യത്തില്‍ ഇനിയും ഈ പുതിയ ടാബ്‌ലറ്റിന്റെ ലോഞ്ചിംഗ് തീയതി ഇനിയെങ്കിലും പുറത്തു വിടാതിരിക്കുന്നത് അത്ര ആശാസ്യമായിരിക്കില്ല് അസൂസിന് എന്നത് തീര്‍ച്ച.

Advertisement

ഏതായാലും ഒരു ദിവസം ഏവരെയും വീണ്ടും വിസ്മയിപ്പിച്ചുകൊണ്ട് അസൂസ് ഈ പുതിയ മോഡല്‍ ടാബ്‌ലറ്റ് പുറത്തിറക്കുക തന്നെ ചെയ്യുമെന്നു നമുക്ക് പ്രത്യാശിക്കാം.  7 ഇഞ്ച് ആണ് ഈ ടാബ്‌ലറ്റിന്റെ വലിപ്പം.  1280 x 800 പിക്‌സല്‍ റെസൊലൂഷനുള്ള എല്‍സിഡി പാനല്‍ മികച്ച വ്യൂവിംഗ് അനുഭവം നല്‍കുന്നു.

Advertisement

ഇഇഇ പാഡ് മെമോ 3ഡിയും ഇതിന്റെ 3ഡി ഇഫക്റ്റ് ഇല്ലാത്ത മോഡലും തമ്മിലുള്ള ഏക വ്യത്യാസം ഇതില്‍ 3ഡി ടെക്‌നോളജി ഇല്ല എന്നതാണ്.  1.2 ജിഗാഹെര്‍ഡ്‌സ് എംഎസ്എം8260 ഡ്യുവല്‍ കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസ്സറിന്റെ സപ്പോര്‍ട്ടുള്ള ആന്‍ഡ്രോയിഡ് 3.0 ഹണികോമ്പ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ അസൂസ് ടാബ്‌ലറ്റ് പ്രവര്‍ത്തിക്കുന്നത്.

1 ജിബി റാമും, 32 ജിബി സ്റ്റോറേജ് കപ്പാസിറ്റിയുമാണിതിനുള്ളത്.  3.5 എംഎം ഓഡിയോ ഔട്ട്, സിം കാര്‍ഡ് സ്ലോട്ട്, മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട്, മൈക്രോ യുഎസ്ബി സ്ലോട്ട്, ഒരു മിനി എച്ച്ഡിഎംഐ പോര്‍ട്ട് എന്നിവയുള്ള ഈ ടാബ്‌ലറ്റിന് രണ്ടു ക്യാമറകള്‍ ഉണ്ട്.  എല്‍ഇഡി ഫ്ലാഷ് സംവിധാനമുള്ള 5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും, 1.2 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും.

Advertisement

ഈ ടാബ്‌ലറ്റിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത ഇതിന്റെ സ്റ്റൈലസ് ആണ്.  ഇതുപയോഗിച്ച് നോട്ടുകള്‍ കുറിച്ചു വെക്കാനും, എന്തെങ്കിലും സ്‌കെച്ച് ചെയ്യാനും എല്ലാം സാധിക്കും.  ഇതിനു പുറമെ, എല്‍സിഡി ട്രാന്‍സ്പരന്റ്് ഡിസ്‌പ്ലേയുള്ള ഒരു ബ്ലൂടൂത്ത് മെമിക് ഹാന്‍ഡ്‌സെറ്റും ഇതിനുണ്ട്.  ഫോണ്‍ വിളിക്കാനും, പാട്ടുകള്‍ കേള്‍ക്കാനും ഇത് ഏറെ സഹായകമാകും.

എന്നെങ്കിലും പുറത്തിറങ്ങുമോ എന്നു പോലും തീര്‍ച്ചയില്ലാത്ത ഈ സാഹചര്യത്തില്‍ ഈ ടാബ്‌ലറ്റിന്റെ വില ഒട്ടും പ്രസക്തമല്ല.  ഏതായാലും ആകര്‍ഷണീയമായ ഫീച്ചേഴസുകളുള്ള ഈ അസൂസ് ടാബ്‌ലറ്റ് പുറത്തിറങ്ങും എന്നു തന്നെ പ്രതീക്ഷിക്കാം.

Best Mobiles in India

Advertisement