സില്‍ക്, കിന്‍ഡിലിന്റെ പുതിയ ബ്രൗസര്‍


ആമസോണ്‍ കിന്‍ഡില്‍ ഫയര്‍ ടാബാലറ്റിന് ഇനി മുതല്‍ പുതിയ ബ്രൗസര്‍. സില്‍ക് എന്നാണ് ഈ പുതിയ ബരൗസറിനിട്ടിരിക്കുന്ന പേര്. ആമസോണിന്റെ ഡാറ്റാ സെന്ററുകള്‍ വഴി, നേരത്തെയുള്ള സംവിധാനവുമായി ചേര്‍ന്നു പോകുന്ന തരത്തിലാണിതിന് രൂപം നല്‍കിയിരിക്കുന്നത്.

ഇതുവഴി ബ്രൗസിംഗിനു കൂടുതല്‍ സമയമെടുക്കുന്നു എന്ന കിന്‍ഡിലിനെ കുറിച്ചുള്ള പരാതിക്കു പരിഹാരമായെന്നു കരുതാം. കാരണം പുതിയ സില്‍ക് വളരെ വേഗത്തിലുള്ള പ്രവര്‍ത്തനമാണ് കാഴ്ച വെക്കുന്നത്.

Advertisement

ഓണ്‍ലൈന്‍ ന്യൂസ് പേപ്പറുകളിലേക്ക് വളരെ വേഗത്തില്‍ എത്തിച്ചേരാന്‍ സില്‍ക് വഴി സാധിക്കും. ആമസോണിന്റെ ക്ലൗഡ് ഈ ബ്രൗസറിന് ഗുണം ചെയ്യും. അതുപോലെ സില്‍ക് ആമസോണ്‍ ക്ലൗഡിന്റെ പ്രവര്‍ത്തന ക്ഷമത ഇരട്ടിയാക്കുകയും ചെയ്യും.

Advertisement

ഗുണമേന്‍മയുടെയും പ്രവര്‍ത്തന ക്ഷമതയുടേയും കാര്യത്തില്‍ മികവ് പുലര്‍ത്തുന്ന ഗാഡ്ജറ്റുകള്‍ ഉപഭോക്താക്കളിലെത്തിക്കുക എന്ന ലക്ഷ്യത്തിലേക്ക് കൂടുതലടുക്കാന്‍ ആമസോണിന് ഈ പുതിയ ബ്രൗസര്‍ വഴി കഴിഞ്ഞു എന്നതില്‍ തര്‍ക്കമില്ല.

അതേ സമയം ആമസോണിന്റെ എതിരാളികളായ ഒപേറ സില്‍കിനെതിരെ
രംഗത്തദെത്തുകയും ചെയ്തു. അവര്‍ പുറത്തിറക്കുകയും നല്ല സ്വീകാര്യത നേടുകയും ചെയ്ത അവരുടെ ബ്രൗസറിന്റെ പോപ്പി മാത്രമാണ് സില്‍ക് എന്നാണ് ഒപേറയുടെ ആരോപണം.

സില്‍ക്, ഏതായാലും അതിന്റെ പ്രവര്‍ത്തന ക്ഷമതയിലെ മികവു കൊണ്ട്
വിപണിയില്‍ തന്റേതായ ഇടം കണ്ടെത്തുമെന്നുറപ്പാണ്.

Best Mobiles in India

Advertisement