തോഷിബ ത്രൈവ് ടാബ്‌ലറ്റ് ഹണികോമ്പില്‍ എത്തുന്നു



വൈവിധ്യമാര്‍ന്ന ഇലക്ട്രിക്കല്‍ ഉല്‍പന്നങ്ങള്‍ ഇറക്കിയ തോഷിബയുടെ ഒരു പുതിയ ഉല്‍പന്നമാണ് തോഷിബ ത്രൈവ് എന്നു പേരിട്ടിരിക്കുന്ന ടാബ്‌ലറ്റ്.  ഒരു വില കൂടിയ ടാബ്‌ലറ്റ് ആയ തോഷിബ ത്രൈവ് നിലവില്‍ വിപണിയിലുള്ള എല്ലാ ടാബ്‌ലറ്റുകള്‍ക്കും ഒരു ഭീഷണിയാണ്.

എച്ച്ഡിഎംഐ, യുഎസ്ബി സപ്പോര്‍ട്ടുള്ള ടാബ്‌ലറ്റ് ആണ് തോഷിബ ത്രൈവ് എന്നത് എടുത്തു പറയേണ്ടതാണ്.  ഇതിന്റെ മികച്ച ഫയല്‍ മാനേജ്‌മെന്റ് സംവിധാനം ഏവരുടേയും ശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു.  നല്ല ഒതുക്കമുള്ള ഡിസൈനില്‍ വരുന്ന ഈ പുതിയ ടാബ്‌ലറ്റ് കാഴ്ചയിലും വളരെ ആകര്‍ഷണീയമാണ്.

Advertisement

ഇതുവരെ പഴയ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലായിരുന്നു തോഷിബ ത്രൈവ് പ്രവര്‍ത്തിച്ചിരുന്നത്.  എന്നാല്‍ ഇനി മുതല്‍ പുതിയ ആന്‍ഡ്രോയിഡ് വേര്‍ഷനായ 3.2 ഹണികോമ്പ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന തോഷിബ ത്രൈവിന്റെ അപ്‌ഗ്രേഡഡ് വേര്‍ഷനും ലഭ്യമാണെന്ന് തോഷിബ പ്രഖ്യാപിച്ചിരിക്കുന്നു.

Advertisement

എന്നാല്‍ തോഷിബ ത്രൈവിന്റെ 7.1 ഇഞ്ച് എഡിഷന്റെ അപ്‌ഗ്രേഡഡ് വേര്‍ഷന്‍ നേരത്തെ തന്നെ ഇറങ്ങിയിട്ടുള്ളതാണ്.  നിരവധി പുതിയ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചു ആന്‍ഡ്രോയിഡ് പുറത്തിറക്കിയ ഈ പുതിയ വേര്‍ഷന്‍ തോഷിബയുടെ വിദഗ്ധ സംഘം പരിശോധിച്ച് അതിന്റെ മികവ് ഉറപ്പു വരുത്തിയതിനു ശേഷമാണ് തോഷിബ ത്രൈവില്‍ അപ്‌ഗ്രേഡ് ചെയ്തത്.

ഇക്കഴിഞ്ഞ ജൂലായിലാണ് തോഷിബ ത്രൈവ് ആദ്യമായി പുറത്തിറങ്ങിയത്.  പുറത്തിറങ്ങിയപ്പോള്‍ ഉപയോക്താക്കളുടെ ഭാഗത്തു നിന്നും നിരവധി വിമര്‍ഷനങ്ങളും നിര്‍ദ്ദേശങ്ങളും തോഷിബയ്ക്കു ലഭിക്കുകയുണ്ടായി.  അങ്ങനെ അപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരുന്ന സോഫ്റ്റ് വെയറുകള്‍ പുനപരിശോധിക്കേണ്ടി വന്നു തോഷിബയ്ക്ക്.

ഇടയ്ക്കിടയ്ക്ക് ടാബ്‌ലറ്റ് സ്ലീപ്പ് മോഡിലേക്ക് മാറുന്നു, തിരിച്ചു കൊണ്ടു വരാന്‍ എപ്പോഴും റാസ്റ്റാര്‍ട്ട് ചെയ്യേണ്ടി വരുന്നു എന്നതായിരുന്നു തോഷിബ ത്രൈവിനെ കുറിച്ച് വ്യാപകമായി ഉയര്‍ന്നിരുന്ന പരാതി.  അങ്ങനെ തോഷിബ ആദ്യത്തെ അപ്‌ഡേഷന്‍ നടത്തി.

Advertisement

എന്നാല്‍ അതിന്റെ ഫലവും ദയനീയമായിരുന്നു.  കാരണം, പുതിയ അപ്‌ഡേഷന്റെ ഫലമായി, ടാബ്‌ലറ്റില്‍ നിന്നും യുട്യൂബും, ആന്‍ഡ്രോയിഡ് മാര്‍ക്കറ്റ് വിഡ്‌ജെറ്റുകളും മെയിന്‍ സ്‌ക്രീനില്‍ നിന്നും അപ്രത്യക്ഷമായി.

മുമ്പ് വളരെ എളുപ്പത്തില്‍ യുട്യൂബും, ആന്‍ഡ്രോയിഡ് സ്‌റ്റോളും എളുപ്പത്തില്‍ ആക്‌സസ് ചെയ്യാന്‍ കഴിഞ്ഞിരുന്ന സ്ഥാനത്ത് ഈ അസൗകര്യം ഒരു വലിയ പ്രശിനമായി മാരുകയും ചെയ്തു.

ഇപ്പോഴത്തെ ഈ പുതിയ അപ്‌ഡേഷന്‍ മികച്ച ആപ്ലിക്കേഷനുകള്‍ സാധ്യമാകുന്നുണ്ട്.  ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ ഈ പുതിയ അപ്‌ഡേഷന്‍ സ്‌ക്രീന്‍ റൊട്ടേഷന്‍ വേഗത വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്നതാണെന്ന് തോഷിബ അവകാശപ്പെടുന്നു.

ഈ പുതിയ അപ്‌ഡേഷന്റെ മറ്റൊരു പ്രയോജനം ചെറിയ സ്‌ക്രീനിനു വേണ്ടിയുള്ള ആപ്ലിക്കേഷനുകളും,  ടാബ്‌ലറ്റുകള്‍ക്കു വേണ്ടിയുള്ള ആപ്ലിക്കേഷനുകളും ഒരുപോലെ അനുഭവപ്പെടും ഈ പുതിയ അപ്‌ഡേറ്റഡ് വേര്‍ഷനില്‍ എന്നതാണ്.

Advertisement

ഈ പുതിയ വേര്‍ഷനില്‍ മെമ്മറി കാര്‍ഡിന്റെ പ്രവര്‍ത്തനത്തിലും കാര്യമായ മാറ്റം വന്നിട്ടുണ്ടെന്നാണ് കമ്പനിയുടെ ടെക്‌നിക്കല്‍ ടീമിന്റെ മറ്റൊരു അവകാശവാദം.  സ്‌റ്റേ്ാറേജ് എമൗണ്ട് കാണാന്‍ സ്ഡികാര്‍ഡ്2 ഒപ്ഷനില്‍ നോക്കണം.  അല്ലെങ്കില്‍ തോഷിബ സര്‍വ്വീസ് സ്‌റ്റേഷന്‍ എന്ന ഒപ്ഷനില്‍ നിന്നും അറിയാന്‍ കഴിയും.

സ്‌റ്റോറേജ് എമൗണ്ട് ലഭിച്ചു കഴിഞ്ഞാല്‍ മെമ്മറി കാര്‍ഡ് എടുത്തു മാറ്റി യുഎസ്ബി കേബിള്‍ പ്ലഗ് ഇന്‍ ചെയ്തതിനു ശേഷമേ അപ്‌ഡേഷന്‍ നടത്താവൂ.  അതുപോലെ തന്നെ അപ്‌ഡേഷന്‍ നടത്തുമ്പോള്‍ ടാബ്‌ലറ്റ് ഓഫ് മോഡിലായിരിക്കുകയും വേണം.

ഏതായാലും ഇത്രയും കാലം തോഷിബ ത്രൈവ് നേരിട്ടു കൊണ്ടിരുന്ന വിമര്‍ഷനങ്ങള്‍ക്ക് ഈ പുതിയ അപ്‌ഡേറ്റഡ് വേര്‍ഷനുലൂടെ അവസാനമാകും എന്നു പ്രതീക്ഷിക്കാം.  തെറ്റുകളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാനുള്ള തോഷിബയുടെ സന്നദ്ധത അഭിനന്ദനാര്ഹം തന്നെ.

Best Mobiles in India