പുതുമകളോടെ ആന്‍ഡി പാഡ് പ്രോ ടാബ്‌ലറ്റ്



വെള്ള നിറത്തിലാണ് ആന്‍ഡി പാഡ് പ്രോ ടാബ്‌ലറ്റ് എത്തുന്നത്.  പെട്ടെന്നു കാണുമ്പോള്‍ ഒരു കളിപ്പാട്ടമാണോ എന്നു സംശയിച്ചു പോകും.  സില്‍വര്‍, കറുപ്പ് നിറത്തിലുള്ള കമ്പ്യൂട്ടര്‍ ലോകത്ത് ഇതിന്റെ വെള്ള നിറം ഇതിനു തീര്‍ച്ചയായും പുതുമ നല്‍കുന്നുണ്ട്.  കാഴ്ചയില്‍ മാത്രമല്ല ഫീച്ചറുകളുടെ കാര്യത്തിലും ഈ ടാബ്‌ലറ്റ് ആകര്‍ഷണീയമാണ്.

ടാബ്‌ലറ്റിന്റെ സൈഡിലായാണ് ഇതിന്റെ പവര്‍ / സ്ലീപ് ബട്ടണ്‍ ഉള്ളത്.  3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക്, മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട്, സൈക്രോയുഎസ്ബൂി സ്ലോട്ട്, എച്ച്ഡിഎംഐ പോര്‍ട്ട് എന്നിവയെല്ലാം ഈ ടാബ്‌ലറ്റിന്റെ പ്രത്യേകതയാണ്.

Advertisement

7 ഇഞ്ച് കപ്പാസിറ്റീവ് മള്‍ട്ടി ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ് ഇതിന്റേത്.  1024 x 600 പിക്‌സല്‍ ആണ് ഡിസ്‌പ്ലേ റെസൊലൂഷന്‍.  എന്നാല്‍ നോണ്‍ പ്രോ വേര്‍ഷനില്‍ ഡിസ്പ്‌സേ റെസൊലൂഷന്‍ 800 x 480  പിക്‌സല്‍ ആണ്.

Advertisement

ഫീച്ചറുകള്‍:

  • 7 ഇഞ്ച് മള്‍ട്ടി ടച്ച് കപ്പാസിറ്റീവ് സ്‌ക്രീന്‍

  • 1024 x 600 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

  • 2 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ

  • 0.3 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ

  • 32 ജിബി വരെ ഉയര്‍ത്താവുന്ന 16 ജിബി മെമ്മറി

  • 512 എംബി റാം

  • വൈഫൈ കണക്റ്റിവിറ്റി

  • എച്ച്ഡിഎംഐ പോര്‍ട്ട്

  • ബ്ലൂടൂത്ത്

  • യുഎസ്ബി

  • ഹെഡ്‌ഫോണ്‍ ഔട്ട്, മൈക്രോഫോണ്‍ ഇന്‍

  • 3,600 mAh ബാറ്ററി

  • 200 എംഎം നീളം, 125 എംഎം വീതി, 13 എംഎം കട്ടി

  • 374 ഗ്രാം കട്ടി

  • ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റം

  • 1 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സര്‍
നിലവില്‍ പരിമിതമായി മാത്രമേ ആന്‍ഡി പാഡിന് ആന്‍ഡ്രോയിഡ് മാര്‍ക്കറ്റിലെ ആപ്ലിക്കേഷനുകള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കൂ.  ഇക്കാര്യം പരിഹരിക്കുന്നതിനായി കമ്പനി ഗൂഗിളുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണത്രെ.  അതിനാല്‍ ഈ താല്‍കാലിക പ്രശ്‌നം പെട്ടെന്നു തന്നെ പരിഹരിക്കപ്പെടും എന്നു പ്രതീക്ഷിക്കാം.

15,000 രൂപയോളം ആണ് ആന്‍ഡി പ്രോ പാഡിന്റെ വില.

Best Mobiles in India

Advertisement