ആപ്പിള്‍ ഐപാഡ് 3 മാര്‍ച്ച് ആദ്യവാരത്തില്‍



ആപ്പിളിന്റെ ഐപാഡ് 3 ഇറങ്ങാന്‍ പോകുന്നു.  അടുത്ത മാര്‍ച്ചിലാണ് ഇതി പുറത്തിറങ്ങുക.  ഐപാഡിന്റെ പിന്‍ഗാമി മാര്‍ച്ച് ആദ്യ വാരത്തില്‍ തന്നെ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സാന്‍ ഫ്രാന്‍സിസ്‌കോയിലെ യെര്‍ബ ബ്യൂണ സെന്റര്‍ ഫോര്‍ ദ ആര്‍ട്‌സിലായിരിക്കും ഐപാഡ് 3യുടെ ലോഞ്ചിംഗ് നടക്കുക.  എന്നാണ് ഐപാഡ് 3 ഉപഭോക്താക്കള്‍ക്ക് ലഭ്യമാവുക എന്നു കൃത്യമായി പറയാന്‍ ഇപ്പോള്‍ സാധിക്കില്ല.  ഐപാഡ് 2നെ പോലെ ലോഞ്ചിംഗ് കഴിഞ്ഞ് ഒരാഴ്ച്ചയ്ക്കു ശേഷമായിരിക്കും ഐപാഡ് 3ഉം വിപണിയിലെത്തുക.

Advertisement

രസകരമായ വസ്തുത ഇത് ഐപാഡ് 3 എന്നു തന്നെയാണോ അറിയപ്പെടുക എന്നു പോലും ഇപ്പോള്‍ ഉറപ്പിച്ചു പറയാന്‍ പറ്റില്ല എന്നതാണ്.

Advertisement

കാഴ്ചയില്‍ ഐപാഡ് 2മായി സാമ്യങ്ങളുണ്ടെങ്കിലും, കൂടുതല്‍ വേഗതയിലുള്ള ചിപ്, കൂടുതല്‍ മികച്ച ഗ്രാഫിക്‌സ് പ്രോസസസ്സിംഗ് യൂണിറ്റ്, 2048 x 1536 പിക്‌സല്‍ റെസൊലൂഷനുള്ള റെറ്റിന ഡിസ്‌പ്ലേ എന്നിവയെല്ലാമുള്ള ഐപാഡ് 3ന്റെ പ്രവര്‍ത്തനക്ഷമത പഴയ മോജലിനേക്കാള്‍ എന്തുകൊണ്ടും ഏറെ മുന്നിലായിരിക്കും.

2011 ഐപാഡ് 2േെന്റതായിരുന്നു.  അതുപോലെ 2012 ഐപാഡ് 3ന്റേതായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Best Mobiles in India

Advertisement