ഐപാഡിന് 15,000 രൂപ!



ആപ്പിളിന്റെ ഐപാഡ് ഇപ്പോള്‍ 15,000 രൂപയ്ക്ക് ലഭിക്കുന്നു! ആപ്പിള്‍ സ്റ്റോറുകള്‍ വഴിയാണ് ഐപാഡ് ഒന്നാമനെ അഥവാ ഒറിജിനല്‍ ഐപാഡിനെ വെറും 299 ഡോളറിന് (ഏകദേശം 14,876 രൂപ) വില്‍ക്കുന്നത്. ഈ മാസാദ്യത്തില്‍ ന്യൂ ഐപാഡ് എന്ന മൂന്നാമനെ ഇറക്കിയതോടെ മറ്റ് മുന്‍ വേര്‍ഷനുകളുടെ വില കുറഞ്ഞിരുന്നു എങ്കിലും 20,000ന് മുകളില്‍ തന്നെയായിരുന്നു വില.

ടാബ്‌ലറ്റ് ആശയത്തെ യാഥാര്‍ത്ഥ്യമാക്കി എത്തിയ ഐപാഡിനെ വന്‍ആരാധക പിന്തുണയോടെയായിരുന്നു 2010 ഏപ്രിലില്‍ ആദ്യമായി ഇറക്കിയത്. ഗാഡ്ജറ്റ് ചരിത്രത്തില്‍ ഇടം നേടിയ ഈ ഐപാഡാണ് ഇപ്പോള്‍ കമ്പനി വെറും ആയിരങ്ങള്‍ക്ക് വില്‍ക്കുന്നത്.

Advertisement

വില്പനക്കെത്തുന്ന ഐപാഡിന് സാധാരണ ഐപാഡ് ഒന്നാമനില്‍ നിന്ന് ചില വ്യത്യാസങ്ങളുണ്ടാകും. നവീകരിച്ച ഐപാഡ് ആണ് ഇത്. നവീകരിച്ച ഉത്പന്നങ്ങളെ ചില പ്രത്യേക നയത്തിന് വിധേയമായാണ് ആപ്പിള്‍ വില്പനക്കെത്തിക്കാറുള്ളത്.1 വര്‍ഷ വാറന്റിയോടെയെത്തുന്ന ഇവ പുതിയ ബാറ്ററി, പുറംചട്ട എന്നിവയുമായാണ് വില്പനക്കെത്തുക.

Advertisement

മുഴുവന്‍ പണമടച്ച് വേണം ഇവ വാങ്ങാന്‍.ഇന്ത്യയെ പോലുളേള ഒരു രാജ്യത്ത് ഐപാഡ് 1ന് ഇപ്പോഴും ആവശ്യക്കാരേറയാണ്. യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലും പുതിയ മോഡലുകള്‍ പലതും എത്തിയെങ്കിലും ആപ്പിളിന്റെ ആദ്യ ടാബ്‌ലറ്റിനെ ഇപ്പോഴും സ്‌നേഹിക്കുന്നുണ്ട്.

ഐപാഡ് ഒന്നാമന്റെ പ്രത്യേകതകള്‍ ഓര്‍മ്മയുണ്ടോ? ഇല്ലെങ്കില്‍ ഒന്ന് നോക്കാം

  • 1 ജിഗാഹെര്‍ട്‌സ് എ4 പ്രോസസര്‍

  • 9.7 ഇഞ്ച് വൈഡ് സ്‌ക്രീന്‍ ഡിസ്‌പ്ലെ

  • 1024x768 പിക്‌സല്‍ റെസലൂഷന്‍

  • വൈഫൈ കണക്റ്റിവിറ്റി

  • ബ്ലൂടൂത്ത് 2.1

ഐപിഎസ് ടെക്‌നോളജി പിന്തുണയോടെയുള്ള ഡിസ്‌പ്ലെ സ്‌ക്രീനായിരുന്നു ഐപാഡിലേത്. ഏത് അംഗിളില്‍ വെച്ച് നോക്കുമ്പോഴും കളറുകള്‍ കൃത്യമായി കാണാനും വേഗതയേറിയ റെസ്‌പോണ്‍സ് നല്‍കുകയുമാണ് ഇന്‍-പ്ലെയിന്‍ സ്വിച്ചിംഗ് ടെക്‌നോളജി അഥവാ ഐപിഎസ് ചെയ്യുന്നത്. കയ്യടയാളം വരാതിരിക്കാന്‍ ഓലിയോഫോബിക് കോട്ടിംഗും ഡിസ്‌പ്ലെയ്ക്ക് നല്‍കിയിട്ടുണ്ട്.

Advertisement

ആപ്ലിക്കഷന്‍ കാര്യത്തില്‍ ഐപാഡിന് ന്യൂ ഐപാഡിനെ വെച്ച് നോക്കുമ്പോള്‍ ഇപ്പോഴത്തെ എല്ലാ ആപ്ലിക്കേഷനേയും പിന്തുണക്കാനാകില്ല. ഐപാഡിന്റെ വിലക്കുറവ് ഇതേ വിലയില്‍ വിപണിയില്‍ ഉള്ള ആന്‍ഡ്രോയിഡ് ടാബ്‌ലറ്റുകള്‍ക്ക് തലവേദന സൃഷ്ടിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

Best Mobiles in India

Advertisement