മാക്ബുക്കിന്‌ പുതിയ ഓപറേറ്റിംഗ് സിസ്റ്റം


എപ്പോഴും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ടറിഞ്ഞ്, പുതിയ പുതിയ ആപ്ലിക്കേഷനുകളും, ഫീച്ചേഴ്‌സും തങ്ങളുടെ ഉല്‍പന്നങ്ങളിലേക്ക് അപ്‌ഡേറ്റ് ചെയ്യുന്നതാനായി ഓപറേറ്റിംഗ് സിസ്റ്റങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് ആപ്പിള്‍ ശ്രദ്ധിക്കാറുണ്ട്.

ഏറ്റവും പുതിയതായി ആപ്പിള്‍ വികസിപ്പിച്ചെടുത്ത ഓപറേറ്റിംഗ് സിസ്റ്റം ആണ് മാക് ഒഎസ് എക്‌സ് ലയണ്‍ 10.7.2 ഓപറേറ്റിംഗ് സിസ്റ്റം. കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളും, ക്ലൗഡ് സപ്പോര്‍ട്ടിംഗ് ആപ്ലിക്കേഷനുകളും ഉള്‍ക്കൊള്ളിച്ചാണ് ഈ പുതിയ ഓപറേറ്റിംഗ് സിസ്റ്റം രംഗത്തിറക്കിയിരിക്കുന്നത്.

Advertisement

എത്രയും പെട്ടെന്നു തന്നെ ആപ്പിള്‍ ഉപഭോക്താക്കള്‍ എല്ലാം തന്നെ ഈ പുതിയ ആപ്പിള്‍ ഓപറേറ്റിംഗ് സിസ്റ്റം തങ്ങളുടെ കമ്പ്യൂട്ടറുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യണമെന്നാണ് ആപ്പിളിന്റെ ആഗ്രഹം. കാരണം വര്‍ദ്ധിച്ചു വരുന്ന ഹാക്കിംഗ്, മാല്‍വെയര്‍ പ്രശിനങ്ങള്‍ എന്നിവയില്‍ നിന്നും കമ്പ്യൂട്ടറുകളെ സംരംക്ഷിക്കാന്‍ ഈ പുതിയ ഓപറേറ്റിംഗ് സിസ്റ്റത്തിലെ സുരക്ഷാ ആപ്ലിക്കേഷനുകള്‍ക്ക് സാധിക്കും.

Advertisement

ഇവസ്‌ക്കെല്ലാം പുറമെ പുതിയ ഓപറേറ്രിംഗ് സിസ്റ്റം സ്റ്റോറേജ് മെമ്മറി കപ്പാസിറ്റിയും വര്‍ദ്ധിപ്പിക്കും.

"ഫൈന്‍ഡ് മൈ മാക്" എന്ന ഒരു പുതിയ ആപ്ലിക്കേഷന്‍ മാകിലെ പ്രവര്‍ത്തനം കൂടുതല്‍ എളുപ്പമാക്കാന്‍ സഹായിക്കും. കാരണം, മാകിലെ ഡിവൈസസ് വളരെ പെട്ടെന്ന കണ്ടു പിടിക്കാനുള്ള ഒരു ആപ്ലിക്കേഷനാണ് "ഫൈന്‍ഡ് മൈ മാക്".

ആപ്പിള്‍ കമ്പ്യൂട്ടറുകളില്‍ ബഗ് പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ഈ ഓപറേറ്റിംഗ് സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യുന്നതിലൂടെ സാധിക്കും. അതുപോലെതന്നെ, കലണ്ടര്‍, ഓപണ്‍ ഡയരക്ടറി, മെയില്‍ ആപ്ലിക്കേഷനുകളും കൂടുതല്‍ കാര്യക്ഷമമാക്കിയിരിക്കുന്നു.

എല്ലാ മാക് കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്കും സൗജന്യമായി ഈ പുതിയ ആപ്പിള്‍ ഓപറേറ്റിംഗ് സിസ്റ്റം ഡൗണ്‍ലോഡ് ചെയ്ത്, തങ്ങളുടെ കമ്പ്യൂട്ടറുകളെ കൂടുതല്‍ സുരക്ഷിതമാക്കാം.

Best Mobiles in India

Advertisement