വിജയമുറപ്പിച്ച് ആപ്പിളിന്റെ മിനി ടാബ്‌ലറ്റ്


ഗാഡ്ജറ്റുകളുടെ ഉപയോഗം വളരെ ലളിതമാക്കി, ജീവിതം തന്നെ ആയാസരഹിതമാക്കന്നതില്‍ വിജയിച്ച ഒരു ബ്രാന്റ് ആണ് ആപ്പിള്‍. ഗാഡ്ജറ്റ് ചരിത്രത്തില്‍ തന്നെ ആരാലും മായ്ച്ചു കളയാന്‍ കഴിയാത്ത ഒരു സ്ഥാനം ആപ്പിളിനു സ്വന്തമാണ്.

ആമസോണ്‍ വെറും 8,000 രൂപയ്ക്ക് ഒരു ടാബ്‌ലറ്റ് പുറത്തിറക്കുമ്പോള്‍ എങ്ങനെ ആപ്പിളിനത് കൈയും കെട്ടി നോക്കിയിരിക്കാനാവും. അങ്ങനെയാണ് ആപ്പിള്‍ ഐപാഡ് മിനിയുടെ പിറവിയിലേക്ക് കാര്യങ്ങളെത്തുന്നത്. 2012ല്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement

ഈ മിനി ടാബ്‌ലറ്റിന്റെ ലോഞ്ചോടെ ആമസോണ്‍ കിന്റില്‍ ഫയര്‍ ടാബ്‌ലറ്റിന്റെയും, സാംസംഗ് ടാബ്‌ലറ്റിന്റെയും വര്‍ദ്ധിച്ച ആവശ്യക്കാരുടെ എണ്ണത്തില്‍ ഇടിവു സംഭവിക്കുമെന്നു തന്നെയാണ് വിപണി മൊത്തം പ്രതീക്ഷിക്കുന്നത്.

Advertisement

ഇപ്പോഴും ടാബ്‌ലറ്റ് മാര്‍ക്കറ്റില്‍ അധീശത്വം ആപ്പിള്‍ ഐപാഡിനു തന്നെയാണെങ്കിലും, ആമസോണ്‍ ടാബ്‌ലറ്റിനോടു മത്സരിക്കാന്‍ ആപ്പിള്‍ ഒരു മിനി ടാബ്‌ലറ്റ് ഇറക്കാന്‍ പോകുന്നു എന്ന വാര്‍ത്ത അതിന്റെ ലോഞ്ചു വരെയെങ്കിലും ആമസോണിന്റെ ടാബ്‌ലറ്റിന് കൂടുതല്‍ ആവശ്യക്കരെ നേടിക്കൊടുക്കാനും സാധ്യതയുണ്ട്.

താരതമ്യേന വലിയ സ്‌ക്രീന്‍, വേഗത കൂടിയ പ്രവര്‍ത്തനക്ഷമത, നീണ്ട ബാറ്ററി ബാക്ക് അപ്പ് എന്നിവ ആപ്പിള്‍ മിനി ടാബ്‌ലറ്റിന് പ്രതീക്ഷിക്കുന്നുണ്ട്. 1 ജിഗാഹെര്‍ഡ്‌സ് ഡ്യുവല്‍ കോര്‍ പ്രോസസ്സറിന്റെ സപ്പോര്‍ട്ടോടെ, iOS 4.3 ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ മിനി ടാബ്‌ലറ്റ് പ്രവര്‍ത്തിക്കുക.

5X ഡിജിറിറല്‍ സൂം ടെക്‌നോളജിയോടുകൂടിയ ഒരു ഫ്രണ്ട്, ഒരു റിയര്‍ ക്യാമറകള്‍, 9X വേഗതയുള്ള ഗ്രാഫിക്‌സ് ടെക്‌നോളജി എന്നിവയും ഈ വരാനിരിക്കുന്ന ആപ്പിള്‍ മിനി ടാബ്‌ലറ്റില്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement

ഒരു സെക്കന്റില്‍ 30 ഫ്രെയിം വരെ വീഡിയോ റെക്കോര്‍ഡിംഗ് സാധ്യമാക്കുന്ന 720p റെക്കോര്‍ഡിംഗ്, സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കുന്ന ഫിന്‍ഗര്‍പ്രിന്റ് റെസിസ്റ്റന്റ് ഒലിയെഫോയിക് കോട്ടിംഗ് ടെക്‌നോളജി, വൈഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റികള്‍, 16 ഓ 32 ഓ ജിബി മെമ്മറി, 3.5 ഓഡിയോ ജാക്ക്, ഇന്‍ബില്‍ട്ട് സ്പീക്കറും മൈക്രോഫോണ്‍, 10 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് ഉറപ്പു നല്‍കുന്ന, റീചാര്‍ജ് ചെയ്യാവുന്ന 25wh ലിഥിയം-പോളിമര്‍ ബാറ്ററി തുടങ്ങിയവയെല്ലാം ആപ്പിള്‍ മിനി ടാബ്‌ലറ്റില്‍ പ്രതീക്ഷിക്കപ്പെടുന്ന പ്രത്യേകതകളും, ആപ്ലിക്കേഷനുകളും ആണ്.

ഏതാണ്ട് 8,500 രൂപയാണ് ആപ്പിളിന്റെ ഈ പിറക്കാനിരിക്കുന്ന ഉല്‍പന്നത്തിന് വില പ്രതീക്ഷിക്കുന്നത്. ഏതായാലും പുറത്തിറങ്ങുന്നതിനു മുമ്പു തന്നെ ഇതിന്റെ വിജയം പ്രവചിച്ചു കഴിഞ്ഞു.

Best Mobiles in India

Advertisement