7000 രൂപയ്ക്ക് കുട്ടികള്‍ക്കായി ആന്‍ഡ്രോയിഡ് ഐസിഎസ് ടാബ്‌ലറ്റ്



കുട്ടികള്‍ക്കായി 7000 രൂപയ്‌ക്കൊരു ടാബ്‌ലറ്റ് എത്തുന്നു. ആന്‍ഡ്രോയിഡ് ഐസ്‌ക്രീം സാന്‍ഡ്‌വിച്ചിലുള്ള ആര്‍ക്കോസ് ചൈല്‍ഡ്പാഡാണ് ഇത്. കുട്ടികളെ ആകര്‍ഷിക്കാനുള്ള ധാരാളം സവിശേഷതകളുമായാണ് ഈ ടാബ്‌ലറ്റ് വരുന്നത്. കുട്ടികള്‍ക്കിണങ്ങുന്ന ആപ്ലിക്കേഷനുകളും ഗെയിമുകളുമാണ് ഇതിലേക്ക് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

7 ഇഞ്ച് സ്‌ക്രീന്‍ വലുപ്പം അതിന്റെ 800x480 പിക്‌സല്‍ റെസലൂഷനിലാണ് എത്തുന്നത്. 4ജിബി ഫഌഷ് ഇന്റേണല്‍ സ്‌റ്റോറേജും മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണയും ഇതിലുണ്ട്. 40,000 ഫോട്ടോകള്‍, 5 സിനിമകള്‍, അല്ലെങ്കില്‍ 2,000 മ്യൂസിക് ട്രാക്കുകള്‍ എന്നിവ സ്‌റ്റോര്‍ ചെയ്യാനുള്ള ഇന്റേണല്‍ സ്‌റ്റോറേജ് കപ്പാസിറ്റിയാണ് ഇതിലേത്.

Advertisement

എആര്‍എം കോര്‍ടക്‌സ് എ8 പ്രോസസറിന് 1 ജിഗാഹെര്‍ട്‌സ് വേഗതയാണുള്ളത്. 1ജിബി റാം, ഓഡിയോ വീഡിയോ പ്ലെയറുകള്‍ എന്നിവയും ഇതിന്റെ സവിശേഷതകളാണ്. വൈഫൈ വയര്‍ലസ് കണക്റ്റിവിറ്റി, യുഎസ്ബി പോര്‍ട്ട് 2.0 സൗകര്യങ്ങളും ഇതിലുണ്ട്. ലിഥിയം പോളിമര്‍ ബാറ്ററിയാണ് ഇതിന് ഊര്‍ജ്ജം നല്‍കുന്നത്. വെബ് ബ്രൗസിംഗില്‍ കുട്ടികള്‍ക്ക് പരമാവധി സുരക്ഷിതത്വം നല്‍കാനും ടാബ്‌ലറ്റ് ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. പാരന്റല്‍ കണ്‍ട്രോള്‍ സംവിധാനം പ്രീലോഡായി ഇതില്‍ എത്തുന്നു. 6 മാസത്തേക്കാണ് പാരന്റല്‍ കണ്‍ട്രോള്‍ ആപ്ലിക്കേഷന്റെ വാലിഡിറ്റി. പിന്നീട് പുതുക്കണം.

Advertisement

അന്‍ഗ്രി ബേര്‍ഡ്‌സ്, പൊതുവിജ്ഞാനം തുടങ്ങിയ കളിയും ചിരിയും ഒപ്പം കാര്യവും കലര്‍ന്ന ഉള്ളടക്കങ്ങളെയാണ് ഇതിലെ മിക്ക ആപ്ലിക്കേഷനുകളിലും ആര്‍ക്കോസ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ മാര്‍ച്ചിലാണ് ഈ ടാബ്‌ലറ്റിനെ കമ്പനി പരിചയപ്പെടുത്തിയതെങ്കിലും ഈ ആഴ്ചയാണ് ഇത് ടാബ്‌ലറ്റ് വിപണിയിലേക്ക് എത്തിയത്.

Best Mobiles in India

Advertisement