അസൂസിസിന്റെ സ്റ്റൈലന്‍, പ്രൊഫഷണല്‍ ഡെസ്‌ക്ടോപ്



ഡെസ്‌ക്ടോപ് കമ്പ്യൂട്ടറുകള്‍ക്കു പിറകെ ലാപ്‌ടോപ്പുകള്‍ രംഗപ്രവേശം നടത്തിയതോടെ ഡെസ്‌ക്ടോപ് കമ്പ്യൂട്ടറുകളുടെ കാലം കഴിഞ്ഞു എന്നാണ് കരുതപ്പെട്ടിരുന്നത്.  ഭാരം കുറവാണ്, എവിടെയും കൂടെ കൊണ്ടു നടക്കാം എന്നിങ്ങനെയുള്ള ഗുണങ്ങളാണ് ലാപ്‌ടോപ്പിന് ഡെസ്‌ക്ടോപ്പിനു മേല്‍ ഇങ്ങനെയൊരു സ്വീകാര്യത നേടിക്കൊടുത്തത്.

എന്നാല്‍ എത്ര വ്യത്യസ്തവും, മികച്ചവയുമായ ലാപ്‌ടോപ്പുകള്‍ ഇറക്കുന്നുണ്ടെങ്കിലും, കൂടുതല്‍ മികച്ചവ ഇറക്കാന്‍ നിര്‍മ്മാണ കമ്പനികള്‍ പരസ്പരം മത്സരിക്കുമ്പോഴും, ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറുകള്‍ക്ക് ആവശ്യക്കാരുണ്ട്.  അതുകൊണ്ടു തന്നെ ലാപ്‌ടോപ്പുകള്‍, ടാബ്‌ലറ്റുകള്‍, നോട്ട്ബുക്കുകള്‍ എന്നിവ ഇറക്കാന്‍ മത്സരിക്കുന്നതിനിടയിലും, പുതിയ സാങ്കേതികവിദ്യകള്‍ അപ്‌ഡേറ്റ്  ചെയ്ത് കൂടുതല്‍ മികച്ച ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറുകള്‍ ഇറക്കാനും നിര്‍മ്മാതാക്കള്‍ ശ്രദ്ധിക്കുന്നുണ്ട്.

Advertisement

അസൂസ് ഏറ്റവും പുതിയതായി വിപണിയിലെത്തിച്ച ഡെസ്‌ക്ടോപ് കമ്പ്യൂട്ടറാണ് അസൂസ് എസ്സന്‍ഷ്യോ സിഎം 1740-40.  രണ്ടു നിറങ്ങളില്‍ വളരെ ആകര്‍ഷണീയമായ ഡിസൈന്‍ ആണിതിനു നല്‍കിയിരിക്കുന്നത്.  മുന്‍വശം മെറ്റാല്ലിക് നിറത്തിലും, വശങ്ങളും, പിന്‍ഭാഗവും തിളങ്ങുന്ന കറുപ്പ് നിറത്തിലും ആണ് ഈ ഡെസ്‌ക്ടോപ്പിന്റേത്.

Advertisement

ഈ രണ്ടു നിറങ്ങളിലുള്ള ഡിസൈന്‍ ഈ ഡെസ്‌ക്ടോപ്പിനെ മനോഹരമാക്കുന്നതോടൊപ്പം പ്രൊഫഷണല്‍ ലുക്കും നല്‍കുന്നു.  മുന്‍വശത്ത് മുകളിലായി കുറച്ചു പോര്‍ട്ടുകളും, ഒരു മെമ്മറി കാര്‍ഡ് റീഡറും ഉണ്ട്.  രണ്ടു യുഎസ്ബി പോര്‍ട്ടുകളും, ഒരു മൈക്ക് ഇന്‍പുട്ടും ഇതില്‍ പെടും.

ഇവയ്ക്കു നല്‍കിരിക്കുന്ന സ്ഥാനം, ഓണ്‍ലൈന്‍ കോണ്‍ഫറന്‍സിംഗും മറ്റും എളുപ്പമാക്കും.  ആറു യുഎസ്ബി പോര്‍ട്ടുകളും കൂടിയുണ്ടിതിന്.  രണ്ടു 3.0 പോര്‍ട്ടുകളും, നാലു 2.0 പോര്‍ട്ടുകളും.  മുന്‍വശത്തെ രണ്ടു 2.0 പോര്‍ട്ടുകളും കൂടി കൂട്ടിയാല്‍ ആകെ എട്ടു യുഎസ്ബി പോര്‍ട്ടുകളായി.

ഇവയില്‍ രണ്ടു പോര്‍ട്ടുകള്‍ കീബോര്‍ഡിനും, മൗസിനുമായി പ്രത്യേകമുള്ളതാണ്.  ഇവയ്ക്കു പുറമെ, എച്ച്ഡിഎംഐ, വിജിഎ ഔട്ട്പുട്ട് പോര്‍ട്ടുകള്‍, എഥര്‍നെറ്റ് ജാക്ക്, ഓഡിയോ ഇന്‍/ഔട്ട് പോര്‍ട്ട്, മൈക്രോഫോണ്‍ ഇന്‍പുട്ട് എന്നിവയും ഈ ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറിനുണ്ട്.

Advertisement

ഒരു ഒപ്റ്റിക്കല്‍ ഡ്രൈവ്, രണ്ടോ അതില്‍ കൂടുതലോ ഹാര്‍ഡ് വെയറുകള്‍ എന്നിവകൂടി കൂട്ടിച്ചേര്‍ക്കാന്‍ പാകത്തിന് സ്ഥലം ഒഴിവാക്കിയിട്ടിരിക്കുന്നു ഇതിന്റ ഉള്‍വശത്ത്.  അതുപോലെ മതര്‍ ബോര്‍ഡുമായി കൂടുതല്‍ ഉപകരണങ്ങളെ ബന്ധിപ്പിക്കാന്‍ നാലു എസ്എടിഎ പോര്‍ട്ടുകളും ഒഴിവാക്കിയിട്ടിരിക്കുന്നു.

വൈഫൈ കണക്റ്റിവിറ്റിയില്ല ഈ ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറിലെങ്കിലും ഒരു നെറ്റ് വര്‍ക്ക് കാര്‍ഡ് ഉപയോഗിച്ച് ഇന്റനെറ്റ് ഉപയോഗിക്കാവുന്നതേയുള്ളൂ.  ഇതിന്റെ പവര്‍ സപ്‌ളൈ

350 വാട്ട് ആണ്.  അതുകൊണ്ട് കൂടുതല്‍ ശക്തമായ ജിപിയു വേണമെന്നുണ്ടെങ്കില്‍ 500 വാട്ട് ആയെങ്കിലും ഇത് ഉയര്‍ത്തേണ്ടി വരും.

ഇപിയു ചിപ് ഉപയോഗപ്പെടുത്തിയിരിക്കുന്നതുകൊണ്ട് വൈദ്യുതി ഉപയോഗം 40 ശതമാനം വരെ കുറയ്ക്കാന്‍ കഴിയും എന്നൊരു ഗുണം ഉണ്ട് ഈ ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറിന്.  റേഡിയോണ്‍ 6550ഡി ആണ് ഇതിലെ ഗ്രാഫിക്‌സ് പ്രോസസ്സര്‍.  ഇതിന്റെ സ്‌റ്റോറേജ് കപ്പാസിറ്റി 1 ടെറാബൈറ്റും സിസ്റ്റം മെമ്മറി 8 ജിബിയുമാണ്.

Advertisement

സിപിയു കൂടുതല്‍ ഉപയോഗിക്കേണ്ടി വരുന്ന തരത്തിലുള്ള ജോലികള്‍ ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ ഒരു കമ്പ്യൂട്ടറാണ് ഇത്.  ഒരു വര്‍ഷം വാറന്റിയും ഇതിന് അസൂസ് നല്‍കുന്നുണ്ട്.

30,000 രൂപയാണ് അസൂസ് എസ്സന്‍ഷ്യോ സിഎം 1740-04 ഡെസ്‌ക്ടോപ് കമ്പ്യൂട്ടറിന്റെ വില.

Best Mobiles in India