ടച്ച് സ്‌ക്രീനുമായി ഒരു ഓള്‍ ഇന്‍ വണ്‍ പിസി



ഇത് ഓള്‍ ഇന്‍ വണ്‍ കമ്പ്യൂട്ടറുകളുടെ കാലമാണ്.  ഇവയുടെ ഡിസൈനിലുള്ള ഒതുക്കമാണ് ആവശ്യക്കാരേറുന്നതിനുള്ള പ്രധാന കാരണം.  ഒരു സാധാരണ ഡെസ്‌ക്ടോപ്പ് പിസിയില്‍ ഉള്ളതിനേക്കാള്‍ സെപെസിഫിക്കേഷനുകളും ഫീച്ചറുകളും ഇവയ്ക്കുണ്ടാകും.  അതേസമയം ഡെസ്‌ക്ടോപ്പുകള്‍ക്ക് വേണ്ടത്ര സ്ഥലം ഇവയ്ക്ക് വേണ്ടി വരികയും ഇല്ല.

ഇവയ്ക്ക് ടച്ച് സ്‌ക്രീനും കൂടിയുണ്ടെങ്കില്‍ എല്ലാം പൂര്‍ണ്ണം.  അസൂസ് ഇടി2700 ടച്ച് സ്‌ക്രീന്‍ ഉള്ള ഒരു ഓള്‍ ഇന്‍ വണ്‍ പിസിയാണ്.  ഇതിന്റെ മറ്റൊരു എടുത്തു പറയേണ്‍ സവിശേഷതയാണ് 10 ഫിന്‍ഗര്‍ മള്‍ട്ടി ടച്ച് ഇന്‍പുട്ട് സപ്പോര്‍ട്ട് ചെയ്യുന്നു എന്നതാണ്.

Advertisement

ഫീച്ചറുകള്‍:

  • ഇന്റല്‍ ഐ3, ഐ5, ഐ7 എന്നീ പ്രോസസ്സറുകളില്‍ ആവശ്യാനുസരണം ഉപയോഗപ്പെടുത്താം

  • തിളക്കമുള്ള കറുത്ത് ഫ്രെയിം

  • ടച്ച് സെന്‍സിറ്റീവ് ബട്ടണുകള്‍

  • 27 ഇഞ്ച് ഡിസ്‌പ്ലേ

  • മള്‍ട്ടി ടച്ച് സ്‌ക്രീന്‍

  • 178 ഡിഗ്രി സമാന്തരവും, ലംബവുമായ വ്യൂവിംഗ് ആന്‍ഗിള്‍

  • 2 ടിബി ഹാര്‍ഡ് ഡിസ്‌ക്

  • വയര്‍ലെസ് ലാന്‍

  • 4 - 8 ജിബി ഡിഡിആര്‍3 റാം

  • യുഎസ്ബി 3.0 പോര്‍ട്ടുകള്‍

  • എച്ച്ഡിഎംഐ കണക്റ്റര്‍

  • അസൂസ് സോണിക് മാസ്റ്റര്‍ ടെക്‌നോളജി

  • സ്റ്റീരിയോ സൗണ്ട്
ഈ ഡെസ്‌ക്ടോപ്പ് പിസിയുടെ ഏറ്റവും ആകര്‍ഷണീയമായ കാര്യം ഇതിന്റെ ഡിസ്‌പ്ലേ തന്നെയാണ്.  ഇതിന്റെ കറുപ്പ് നിറത്തിലുള്ള തിളക്കമുള്ള ഫ്രെയിം ഇതിന് ഒരു പ്രൊഫഷണല്‍ ലുക്ക് നല്‍കുന്നു.  ഡിസ്‌പ്ലേയുടെ ബെയ്‌സിന്റെ ഡിസൈനും ഏറെ ആകര്‍ഷണീയമാണ്.

പിഞ്ച് സൂം, സ്‌ക്രോളിംഗ് എന്നിങ്ങനെ രണ്ട് ഫിന്‍ഗര്‍ മള്‍ട്ടി ടച്ച് ഫീച്ചര്‍ ഉണ്ടാകുന്നതിനു പകരമായി ഈ ഓള്‍ ഇന്‍ വണ്‍ പിസിയില്‍ 10 ഫിന്‍ഗര്‍ മള്‍ട്ടി ടച്ച് സപ്പോര്‍ട്ട് ഉണ്ടെന്നത് ഈ പിസിയുടെ ആകര്‍ഷണീയത വര്‍ദ്ധിക്കുന്നു.  ഇങ്ങനെയൊരു ഫീച്ചര്‍ ഉള്ള അധികം ഗാഡ്ജറ്റുകള്‍ ഇപ്പോള്‍ നിലവില്‍ ഇല്ല.

Advertisement

ഡിസ്‌പ്ലേയുടെ വലിപ്പമാണ് മറ്റൊരു എടുത്തു പറയേണ്ട കാര്യം.  27 ഇഞ്ച് സ്‌ക്രീന്‍ എന്നത് ഒരു പിസിയെ സംബന്ധിച്ചിടത്തോളം വലിയ കാര്യം തന്നെയാണ്.  സിനിമകളും, വീഡിയോകളും കാണുമ്പോള്‍ ഒരു തിയറ്റര്‍ അനുഭവം തന്നെ ഇതുവഴി ലഭിക്കും.

2 ടിബി ഹാര്‍ഡ് ഡിസ്‌ക് ആവശ്യത്തിന് സ്റ്റോറേജ് സൗകര്യം നല്‍കുന്നു.  അസൂസ് ഇടി2700 ഓള്‍ ഇന്‍ വണ്‍ ഡെസ്‌ക്ടോപ്പ് പിസിയുടെ വില ഇതു വരെ അറിവായിട്ടില്ല.

Best Mobiles in India

Advertisement