അസുസ് എസന്‍ഷ്യോ ഡെസ്‌ക്ടോപ് ശ്രേണി ഇന്ത്യന്‍ വിപണിയില്‍



അസുസിന്റെ എസന്‍ഷ്യോ ഡെസ്‌ക്ടോപ് ശ്രേണിയില്‍ പെട്ട ആറ് പിസികള്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി എത്തി. വിവിധ ഇന്റല്‍ ചിപ്‌സെറ്റുകളാണിവയില്‍ ഉള്‍പ്പെടുന്നത്. എസന്‍ഷ്യോ സിജി8250, സിഎം6731, എസന്‍ഷ്യോ സിഎം6830, ആര്‍ഒജി സിജി8565 എന്നിവയാണിതില്‍ പ്രധാനപ്പെട്ട മോഡലുകള്‍.

ഇതില്‍ തന്നെ സിജി8250, സിഎം6731 എന്നിവ രണ്ട് വീതമുണ്ട്. ഇന്റല്‍ കോര്‍ ഐ5 പ്രോസസറുള്ള സിജി8250യും ഒപ്പം ഐ7ല്‍ പ്രവര്‍ത്തിക്കുന്ന മറ്റൊന്നും. സിഎം6731ന്റെ ഒരു മോഡല്‍ കോര്‍ ഐ3യുള്‍പ്പെടുന്നതാണ്.

Advertisement

ഗെയിമിംഗ് ഉള്‍പ്പടെയുള്ള എന്റര്‍ടെയിന്‍മെന്റ് സെഗ്മെന്റിന് വേണ്ടി കൂടുതല്‍ സൗകര്യങ്ങളോടെയാണ് ഈ പിസികള്‍ എത്തുന്നത്. സിജി8250 (ഐ7), സിജി8250 (ഐ5) മോഡലുകളില്‍ മികച്ച ഗെയിമിംഗ് ഹാര്‍ഡ്‌വെയറുകള്‍ കാണാം. കൂടുതല്‍ ഏളുപ്പത്തില്‍ പിസി പ്രവര്‍ത്തനം ആവശ്യമായവര്‍ക്ക് ഇണങ്ങുന്നതാണ് സിഎം6731 മോഡലുകള്‍.

Advertisement

സിഎം ശ്രേണിയില്‍ പെട്ട മറ്റൊരു മോഡലായ സിഎം6830 ഏറ്റവും പുതിയ സെക്കന്റ് ജനറേഷന്‍ ഇന്റല്‍ കോര്‍ പ്രോസസര്‍ ഡിഡിആര്‍3 മെമ്മറി എന്നിവ സഹിതമാണ് എത്തുന്നത്. മള്‍ട്ടിടാസ്‌കിംഗി(ഒരേ സമയം ഒന്നിലേറെ പ്രവര്‍ത്തനങ്ങള്‍)ന് ഇണങ്ങുന്ന പിസിയാണിത്.

സാധാരണയിലും വേഗതയിലുള്ള പ്രവര്‍ത്തനം കാഴ്ചവെക്കുന്നതിനായി പ്രോസസറുകള്‍ക്കായി ഇന്റല്‍ അവതരിപ്പിച്ച ടര്‍ബോ ബൂസ്റ്റ് ടെക്‌നോളജിയുടെ രണ്ടാമത്തെ വേര്‍ഷനാണ് ഇതില്‍ വരുന്നത്.

മറ്റൊരു ഗെയിമിംഗ് പിസിയാണ് ആര്‍ഒജി സിജി8565. എന്‍വിദിയ ജിഫോഴ്‌സ് ജിടിഎക്‌സ് 590 എന്ന ഗ്രാഫിക് കാര്‍ഡാണിതില്‍ ഉള്‍പ്പെടുന്നത്. ഒപ്പം ഇന്റല്‍ കോര്‍ ഐ7 2600കെ പ്രോസസറും ഉള്‍പ്പെടുന്നു.

ഡോള്‍ബി ഹോം തിയ്യേറ്റര്‍ ടെക്‌നോളജി ഉള്‍പ്പെടുന്ന ക്‌സോണര്‍ സൗണ്ട് കാര്‍ഡാണ് അസുസ് പിസികളുടെ ഒരു പൊതുസവിശേഷത. മറ്റ് ഓഡിയോ സൊലൂഷനുകളേക്കാളും 35 മടങ്ങ് വ്യക്തതയും ഓഡിയോ ക്വാളിറ്റിയും ഈ സൗണ്ട് കാര്‍ഡ് വാഗ്ദാനം ചെയ്യുന്നു.

Advertisement

3ഡി ടെക്‌നോളജിയേയും കമ്പനി പിസികളില്‍ കൊണ്ടുവന്നിട്ടുണ്ട്. ഏകദേശം 1 ലക്ഷം രൂപയ്ക്കടുത്താണ് ഈ ഡെസ്‌ക്ടോപ് മോഡലുകളുടെ വില.

Best Mobiles in India

Advertisement