അസൂസ് TUF ഗെയിമിംഗ് FX505G ലാപ്‌ടോപ്പ്: ഇനി കളി മാറും


TUF ഗെയിമിംഗ് ശ്രേണില്‍ അസൂസ് പുതിയ ലാപ്‌ടോപ്പ് പുറത്തിറക്കി. 1,29,990 രൂപ വിലയുള്ള ലാപ്‌ടോപ്പ് എട്ടാം തലമുറ ഇന്റല്‍ കോര്‍ i7-8750H സിപിയുവിലാണ് പ്രവര്‍ത്തിക്കുന്നത്.

Advertisement

സവിശേഷതകള്‍ പരിചയപ്പെടാം.

16GB റാം, GTX 1060 GPU, 15.6 ഇഞ്ച് 144 Hz IPS ഡിസ്‌പ്ലേ, RGB ബാക്ക്‌ലിറ്റ് കീബോര്‍ഡ് എന്നിവയാണ് ലാപ്‌ടോപ്പിന്റെ മറ്റ് പ്രത്യേകതകള്‍. ഇതിന്റെ മറ്റ് പ്രധാന സവിശേഷതകള്‍ പരിചയപ്പെടാം.

Advertisement
സാങ്കേതികവിദ്യ

ഇന്റല്‍ കോര്‍ i7-8750H സിപിയു (എട്ടാംതലമുറ)

NVIDIA GeForce GTX 1050/1050 Ti/1060 (4GB) GPU

15.6 ഇഞ്ച്, ഫുള്‍ എച്ച്ഡി (1920x1080) നാനോ എഡ്ജ് സാങ്കേതികവിദ്യയോട് കൂടിയ ഐപിഎസ് ഡിസ്‌പ്ലേ

256GB SSD+ 1TB 5400 rpm HDD

വിന്‍ഡോസ് 10 ഹോം/ പ്രോ

AURA 4- സോണ്‍ RGB ബാക്ക്‌ലിറ്റ് കീബോര്‍ഡ്

DTS ഹെഡ്‌ഫോണ്‍ ഔട്ട്പുട്ട്

റാം 16GB DDR4

4-സെല്‍, 48Wh പോളിമര്‍ ബാറ്ററി

360x262x25.8 മില്ലീമീറ്റര്‍ വലുപ്പം

2.15 കിലോഗ്രാം ഭാരം

രൂപകല്‍പ്പന

സാധാരണ ഗെയിമിംഗ് ലാപ്‌ടോപ്പുകളുടെ വലുപ്പമില്ലെന്നത് ഇതിനെ ആകര്‍ഷകമാക്കുന്നു. വലിയ ഭാരവും തോന്നുകയില്ല. രൂപകല്‍പ്പനയുടെ കാര്യത്തില്‍ അസൂസ് തങ്ങളുടെ തന്നെ മുന്‍കാല ഗെയിമിംഗ് ലാപ്‌ടോപ്പുകളില്‍ നിന്ന് പലതും കടമെടുത്തിട്ടുണ്ട്. എന്നാല്‍ കാഴ്ചയില്‍ അത് അനുഭവപ്പെടുന്നില്ലെന്ന് പറയാം. ഗ്രേ ഫിനിഷും ലുക്കും ഗെയിം പ്രേമികളുടെ മനസ്സ് കീഴടക്കും. ഓണ്‍ചെയ്യുമ്പോള്‍ തെളിയുന്ന അസൂസ് ലോഗോയാണ് എടുത്തുപറയേണ്ട മറ്റൊരു ഘടകം.

2.15 കിലോഗ്രാം ഭാരമുണ്ടെങ്കിലും മറ്റ് ഗെയിമിംഗ് ലാപ്‌ടോപ്പുകളുമായി താരതമ്യം ചെയ്താല്‍ ഇതിന് ഭാരം കുറവാണ്. അബദ്ധത്തില്‍ തറയില്‍ വീഴുകയോ മറ്റോ ചെയ്താലും ലാപ്‌ടോപ്പിന് കാര്യമായൊന്നും സംഭവിക്കുകയില്ലെന്ന് കമ്പനി അവകാശപ്പെടുന്നു. വായുസഞ്ചാരം ഉറപ്പുവരുത്തുന്നതിന് വേണ്ട ക്രമീകരണങ്ങളും അസൂസ് ചെയ്തിട്ടുണ്ട്.

അനായാസം കൊണ്ടുനടക്കാന്‍ കഴിയുന്ന മനോഹരമായ രൂപകല്‍പ്പനയാണ് ലാപ്‌ടോപ്പിന്റേത്. ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ ഗെയിമിംഗ് ലാപ്‌ടോപ്പുകളില്‍ നിന്ന് തികച്ചും വ്യത്യസ്തം.

ഡിസ്‌പ്ലേ

15.6 ഇഞ്ച് എല്‍ഇഡി ബാക്ക്‌ലിറ്റ് FHD IPS ഡിസ്‌പ്ലേയാണ് ലാപ്‌ടോപ്പില്‍ ഉപയോഗിച്ചിരിക്കുന്നത്. 144 Hz റിഫ്രഷ് നിരക്ക് മികച്ച ദൃശ്യാനുഭവം പ്രദാനം ചെയ്യുന്നു. ഗ്രാഫിക്‌സുകളാല്‍ സമ്പന്നമായ ഗെയിമുകള്‍ കളിക്കുമ്പോള്‍ പോലും നല്ല ഒഴുക്ക് അനുഭവപ്പെടുന്നു.

മാറ്റ് ഫിനിഷ്, മികച്ച വ്യൂവിംഗ് ആംഗിളുകള്‍ എന്നിവയാണ് ഡിസ്‌പ്ലേയുടെ മറ്റ് സവിശേഷതകള്‍. പ്രകാശം കൂടിയ സാഹചര്യങ്ങളിലും കുറഞ്ഞ അവസരങ്ങളിലും ഡിസ്‌പ്ലേ ഒരേ മികവ് നിലനിര്‍ത്തുന്നു. 100 ശതമാനം RGB കളര്‍ റേഞ്ചും പ്രദര്‍ശിപ്പിക്കാന്‍ ഡിസ്‌പ്ലേയ്ക്ക് കഴിയും. ഗെയിം കളിക്കുമ്പോഴും സിനിമകള്‍ കാണുമ്പോഴും ഇത് അനുഭവിച്ചറിയാന്‍ സാധിക്കുന്നുണ്ട്.

ബ്രൈറ്റ്‌നസും കോണ്‍ട്രാസ്റ്റ് റേഷ്യോയും വളരെ മികച്ചതാണ്. നേര്‍ത്ത ബെസെലുകള്‍ കാഴ്ച കൂടുതല്‍ ആനന്ദകരമാക്കുന്നു.

കീബോര്‍ഡും ട്രാക്ക്പാഡും

ഗെയിമിംഗ് ലാപ്‌ടോപ്പുകളിലെ കീബോര്‍ഡ് കഠിനമായ പെരുമാറ്റം സഹിക്കാനുള്ള കഴിവുണ്ടാകണം. കളിയുടെ ഹരത്തില്‍ പലപ്പോഴും അടിയും ഇടിയുമൊക്കെ കീബോര്‍ഡ് ഏറ്റുവാങ്ങേണ്ടി വരാം. ഇത് മുന്നില്‍ കണ്ട് തന്നെയാണ് അസൂസ് TUF FX505-യിലെ കീബോര്‍ഡ് നിര്‍മ്മിച്ചിരിക്കുന്നത്. കീകള്‍ അമര്‍ത്തുമ്പോള്‍ കാര്യമായ ശബ്ദമില്ല. അനായാസം കീകളിലൂടെ വിരലോടിക്കാനും സാധിക്കുന്നുണ്ട്. 20 ദശലക്ഷം തവണ തവണ അമര്‍ത്തിയാലും കീകള്‍ക്ക് ഒന്നും സംഭവിക്കുകയില്ലെന്നാണ് അസൂസിന്റെ അവകാശവാദം.

പ്രി ഇന്‍സ്റ്റോള്‍ ചെയ്തിട്ടുള്ള AURA സോഫ്റ്റ് വെയറിന്റെ സഹായത്തോടെ നിയന്ത്രിക്കാന്‍ കഴിയുന്ന 4 സോണ്‍ ഇലുമിനേഷനോട് കൂടിയ RGB ബാക്ക്‌ലിറ്റ് കീബോര്‍ഡാണ് ഇത്. അസൂസിന്റെ ROG Strix ശ്രേണിയിലെ ലാപ്‌ടോപ്പുകളിലേതിന് സമാനമാണ് WASD കീകള്‍.

വിന്‍ഡോസ് പ്രിസിഷന്‍ ഡ്രൈവറിന്റെ പിന്തുണയോട് കൂടിയ ഇലാന്‍ പ്ലാസ്റ്റിക് ട്രാക്ക്പാഡാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന്റെ പ്രവര്‍ത്തനം കുറച്ച് നിരാശപ്പെടുത്തുന്നതാണ്.

പ്രകടനം

ഗ്രാഫിക്‌സുകളാല്‍ സമ്പന്നമായ ഗെയിമുകള്‍ ഒരു ആയാസവും കൂടാതെ കളിക്കാന്‍ കഴിയുന്നുവെന്നതാണ് ലാപ്‌ടോപ്പിന്റെ ഏറ്റവും വലിയ പ്ലസ്. ഇതിന് നന്ദി പറയേണ്ടത് സിക്‌സ് കോര്‍ ഇന്റല്‍ i7-8750H പ്രോസസ്സര്‍, 16GB റാം, NVIDIA GeForce GTX 1060 Ti 4GB GPU എന്നിവയ്ക്കാണ്.

മണിക്കൂറുകള്‍ ഗെയിമുകള്‍ കളിച്ചാല്‍ പോലും ലാപ്‌ടോപ്പ് വേഗം തണുക്കുന്നുവെന്നത് എടുത്തുപറയേണ്ട മറ്റൊരു ഗുണമാണ്. ഓവര്‍ ബൂസ്റ്റ് സാങ്കേതികവിദ്യയോട് കൂടിയ രണ്ട് ആന്റി ഡസ്റ്റ് കൂളിംഗ് ഫാനുകളാണ് ഇത് സാധ്യമാക്കുന്നത്. കീബോര്‍ഡില്‍ ചെറിയ അളവില്‍ പോലും ചൂട് അനുഭവപ്പെടുന്നില്ലെന്നതും ശ്രദ്ധേയമാണ്.

 

പ്രതീക്ഷ

മറ്റെല്ലാകാര്യങ്ങളിലും ലാപ്‌ടോപ്പ് മികച്ചുനില്‍ക്കുന്നുവെങ്കിലും ശബ്ദത്തിന്റെ കാര്യത്തില്‍ ഈ മികവ് അവകാശപ്പെടാന്‍ കഴിയുന്നില്ല. സ്പീക്കറുകള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നതില്‍ പരാജയപ്പെട്ടു.

48Wh ബാറ്ററിയാണ് ലാപ്‌ടോപ്പിലുള്ളത്. തുടര്‍ച്ചയായി നാല് മണിക്കൂര്‍ നേരം ഗെയിം കളിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ഇതിനിടെ കുറച്ച് വീഡിയോകള്‍ കണ്ടു, പാട്ട് കേട്ടു, ബ്രൗസും ചെയ്തു. ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ ഏകദേശം 2 മണിക്കൂര്‍ ആവശ്യമാണ്.

Best Mobiles in India

English Summary

Asus TUF Gaming FX505G laptop review: As tough as it gets