ബജറ്റ് ലാപ്‌ടോപ്പുമായെത്തുന്നു അസുസ്


പ്രതീക്ഷയോടെ കാത്തിരുന്ന അസുസിന്റെ ബജറ്റ് ലാപ്‌ടോപ്പ് രംഗത്തെത്തുന്നുന്നു. വില കൂടുതലുള്ള ലാപ്‌ടോപ്പ് വാങ്ങാന്‍ കഴിയാത്ത ആളുകളെ ലക്ഷ്യം വെച്ചാണ് ഒരു ബജറ്റ് ലാപ്‌ടോപ്പ് എന്നൊരു ആശയം ഉടലെടുത്തത്. സാധാരണ പ്ലാസ്റ്റിക് കോട്ടിംഗിനു പകരമായി അലുമിനിയം കോട്ടിംഗാണ് യു56ഇ-ബിബിഎല്‍6 എന്നു പേരിട്ടിരിക്കുന്ന ഈ ബജറ്റ് ലാപ്‌ടോപ്പിനു ഉപയോഗിച്ചിരിക്കുന്നത്.

അലുമിനിയം കോട്ടിംഗ് ആയതുകൊണ്ട് ലാപ്‌ടോപ്പിന് വര വീഴും എന്ന പേടി വേണ്ട. വിന്‍ഡോസ് 7 ഹോം പ്രീമിയം ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഇതിന്റെ പ്രോസസ്സര്‍ 2.4 ജിഗാഹെര്‍ഡ്‌സ് വേഗതയുള്ള ഇന്റല്‍ കോര്‍ i5-2430എം ആണ്.

6 ജിബി റാമുള്ള ഇതിന്റെ സ്‌റ്റോറേജ് കപ്പാസിറ്റി 750 ജിബിയാണ്. 1366 x 768 പിക്‌സല്‍ റെസൊലൂഷനുള്ള 15.6 ഇഞ്ച് ഡിസ്‌പ്ലേയാണിതിന്റേത്. 2.45 കിലോഗ്രാം ആണിതിന്റെ ഏകദേശ ഭാരം.

സിഡികളും, ഡിവിഡികളും റൈറ്റ് ചെയ്യാനും, പ്ലേ ചെയ്യാനും സഹായകമായ ഡവിഡി ബേണര്‍, ഇന്‍ബില്‍ട്ട് സ്റ്റീരിയോ സ്പീക്കറുകള്‍, 0.3 മെഗാപിക്‌സല്‍ വെബ് ക്യാം, ഒരു എച്ച്ഡിഎംഐ ഔട്ട്പുട്ട് പോര്‍ട്ട്, ഒരു 3.0 യുഎസ്ബി പോര്‍ട്ട്, രണ്ട് 2.0 യുഎസ്ബി പോര്‍ട്ടുകള്‍, ഹെഡ്‌ഫോണ്‍ ജാക്ക്, ഒരു മൈക്രോഫോണ്‍ ജാക്ക് എന്നീ സൗകര്യങ്ങള്‍ ഈ ബജറ്റ് ലാപ്‌ടോപ്പില്‍ ഉണ്ടായിരിക്കും.

വൈഫൈ കണക്റ്റിവിറ്റിയുള്ള ഈ ലാപ്‌ടോപ്പില്‍ ഇന്റല്‍ 4ജി വൈമാക്‌സ് നെറ്റ് വര്‍ക്കിംഗ് ചിപ്‌സെറ്റും ഉണ്ട്. എട്ടു സെല്ലുകളുള്ള ലിഥിയം അയണ്‍ ബാറ്ററിയാണിതിന്റേത്. അതുകൊണ്ടു തന്നെ മികച്ച ബാറ്ററി ബാക്ക്അപ്പും, സ്റ്റാന്റബൈ സമയവും പ്രതീക്ഷിക്കാം.

ഒരു വര്‍ഷത്തെ വാറന്റിയുള്ള അസുസ് യു56ഇ-ബിബിഎല്‍6 ലാപ്‌ടോപ്പിന്റെ വില 29, 000 രൂപയാണ്.

Most Read Articles
Best Mobiles in India

Have a great day!
Read more...