അസൂസ് വിവോബുക്ക് X510: മികച്ചത്, എന്നാല്‍ ബെസ്റ്റ് അല്ല


ആകര്‍ഷകമായ വിലയില്‍ മികച്ച ലാപ്‌ടോപ്പുകള്‍ വിപണിയിലെത്തിക്കുന്നതില്‍ കഴിഞ്ഞ ഒരുവര്‍ഷക്കാലം അസൂസ് മുന്‍പന്തിയില്‍ ആയിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് കമ്പനി വിവോബുക്ക് X510 പുറത്തിറക്കിയിരിക്കുന്നത്. വിലയ്ക്ക് അനുസരിച്ചുള്ള പ്രകടനം നടത്താന്‍ ലാപ്‌ടോപ്പിന് കഴിയുന്നുണ്ട്. 15.6 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയുടെ സ്‌ക്രീന്‍-ബോഡി അനുപാതം 80 ശതമാനമാണ്.

Advertisement

ചുരുക്കത്തില്‍ അസൂസ് X510 പേപ്പറിലൊരു പുലിയാണ്, അത് പ്രവര്‍ത്തനത്തിലുമുണ്ടോ എന്നുനോക്കാം. പണത്തിനൊത്ത മൂല്യം നല്‍കാന്‍ ഇതിന് കഴിയുന്നുണ്ടോ? ഇതേ വിലയ്ക്കുള്ള ലാപ്‌ടോപ്പുകളെക്കാള്‍ എന്ത് മെച്ചമാണ് X510-ന് അവകാശപ്പെടാനുള്ളത്? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുകയാണിവിടെ.

Advertisement

രൂപകല്‍പ്പന

വെറും 1.7 കിലോഗ്രാം ഭാരവും 17.9 മില്ലീമീറ്റര്‍ കനവുമുള്ള ലാപ്‌ടോപ്പാണിത്. ഭാരം കുറയ്ക്കുന്നതിനായി കമ്പനി പ്ലാസ്റ്റിക്കാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും ഭംഗിക്കും ബലത്തിനും ഒരു കുറവുമില്ല. ശക്തിയായി അമര്‍ത്തുമ്പോഴും മറ്റും അടച്ചുവയ്ക്കുന്ന ഭാഗം ചെറുതായി വളയുന്നുണ്ട്. അതിനാല്‍ ലാപ്‌ടോപ്പിന്റെ മുകളില്‍ ഭാരമുള്ള സാധനങ്ങള്‍ വയ്ക്കുന്നതും ബലം പ്രയോഗിക്കുന്നതും ഒഴിവാക്കുക.

മനോഹരമായ രൂപകല്‍പ്പന ലാപ്‌ടോപ്പിന് പ്രീമിയം ലുക്ക് നല്‍കുന്നു. വിലയെക്കാള്‍ കൂടുതല്‍ നല്‍കാന്‍ രൂപകല്‍പ്പനയുടെ കാര്യത്തില്‍ കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്. ലാപ്‌ടോപ്പിന്റെ ഇടതുഭാഗത്ത് രണ്ട് USB 2.0 പോര്‍ട്ടുകളും SD കാര്‍ഡ് സ്ലോട്ടുമാണുള്ളത്. ചാര്‍ജിംഗ് പോര്‍ട്ട്, USB 3.0 പോര്‍ട്ട്, HDMI പോര്‍ട്ട്, USB ടൈപ്പ് C-കണക്ടര്‍ എന്നിവയുടെ സ്ഥാനം വലതുവശത്താണ്. ചില പോരായ്മകള്‍ പറയാനുണ്ടെങ്കിലും വില പരിഗണിച്ച് അവ ക്ഷമിക്കാവുന്നതേയുള്ളൂ. അനായാസം കൊണ്ടുനടക്കാവുന്ന മനോഹരമായ ലാപ്‌ടോപ്പ് തന്നെയാണിത്.

കീബോര്‍ഡും ടച്ച്പാഡും

കീബോര്‍ഡ് കുറച്ച് പരുക്കനാണ്. അതിന്റെ ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടേക്കാം. ടച്ച്പാഡ് വളരെ മികച്ച അനുഭവം പ്രദാനം ചെയ്യുന്നു. വിന്‍ഡോസ് 10-ന്‍ അടിസ്ഥാന പ്രിസിഷന്‍ ടച്ച്പാഡ് ആണിത്. ഫോര്‍ ഫിംഗര്‍ ജെസ്റ്റേഴ്‌സ് വരെ ഉപയോഗിക്കാനാകും. പാം റിജക്ഷന്‍ സൗകര്യമുള്ളതിനാല്‍ ടൈപ്പ് ചെയ്യുമ്പോള്‍ കൈപ്പത്തി ടച്ച്പാഡില്‍ അബദ്ധത്തില്‍ സ്പര്‍ശിക്കുന്നത് കൊണ്ട് കുഴപ്പമില്ല. സുരക്ഷ ഉറപ്പാക്കുന്നതിനായി ടച്ച്പാഡില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഡിസ്‌പ്ലേ

അസൂസ് വിവോബുക്ക് X510-ല്‍ 15.6 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണുള്ളത്. 7.8 മില്ലീമീറ്റര്‍ അള്‍ട്രാ സ്ലിം ബെസെല്‍ (Bezel) സ്‌ക്രീന്‍-ബോഡി അനുപാതം 80 ശതമാനമാക്കുന്നു. True2Life വീഡിയോ സാങ്കേതികവിദ്യ വീഡിയോകളിലെ ഓരോ പിക്‌സലും വിലയിരുത്തി കോണ്‍ട്രാസ്റ്റ്, ഷാര്‍പ്‌നെസ്സ് എന്നിവ 150 ശതമാനം വര്‍ദ്ധിപ്പിച്ച് മികച്ച കാഴ്ച പ്രദാനം ചെയ്യുന്നു.

ദൃശ്യമികവിന്റെ കാര്യത്തില്‍ ലാപ്‌ടോപ്പ് മികച്ച നിലവാരം പുലര്‍ത്തുന്നു. വ്യൂവിംഗ് ആംഗിളുകളുടെ കാര്യത്തിലും കുഴപ്പമൊന്നുമില്ല. ബ്രൈറ്റ്‌നസ്സ് പരമാവധിയില്‍ വയ്‌ക്കേണ്ട ആവശ്യം ഞങ്ങള്‍ക്കുണ്ടായില്ല. പകുതിയില്‍ എത്തുമ്പോള്‍ തന്നെ മികച്ച ദൃശ്യാനുഭവമാണ് ലഭിക്കുന്നത്.

വില പിടിച്ചുനിര്‍ത്തുന്നതിന് വേണ്ടി കമ്പി ചില ഒത്തുതീര്‍പ്പുകള്‍ നടത്തിയിട്ടുണ്ട്. താരതമ്യേന വില കുറഞ്ഞ ഐപിഎസ് പാനലാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നുകരുതി ഡിസ്‌പ്ലേ ഒരിക്കലും നിങ്ങളെ നിരാശരാക്കില്ല. മികച്ച അനുഭവം തന്നെ ലഭിക്കും.

ഫേസ്ബുക്ക് വഴി ഇപ്പോൾ 26 ലക്ഷം വരെ പാരിതോഷികം നേടാം; ചെയ്യേണ്ടത് എന്തെല്ലാം?

പ്രകടനം

ഇന്റെല്‍ കോര്‍ i3-7100 2.40GHz പ്രോസസ്സര്‍, 4GB റാം, 1TB ഹാര്‍ഡ് ഡിസ്‌ക് എന്നിവയാണ് വിവോബുക്ക് X510-യുടെ പ്രധാന ശക്തികേന്ദ്രങ്ങള്‍. നിത്യോപയോഗത്തിന് വളരെ അനുയോജ്യമാണിത്. വിവിധ ആപ്പുകള്‍ ഒരേ സമയം ഉപയോഗിച്ചിട്ടും കാര്യമായ ഇഴച്ചില്‍ അനുഭവപ്പെട്ടില്ല. എന്നാല്‍ ഒരേ സമയം വെബ് ബ്രൗസറില്‍ ഒന്നിലധികം ടാബുകള്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ വേഗത ചെറുതായി കുറയുന്നുണ്ട്.

ആസൂസ് സോണിക് മാസ്റ്റര്‍ ഓഡിയോ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന സ്പീക്കറുകള്‍ ഇരുവശത്തുമുണ്ട്. അസൂസ് ഓഡിയോ വിസാര്‍ഡ് ഉപയോഗിച്ച് മ്യൂസിക്, മൂവി, റിക്കോഡിംഗ്, ഗെയിമിംഗ്, സ്പീച്ച് മോഡ് എന്നിവ തിരഞ്ഞെടുത്ത് ശബ്ദാനുഭവം മികവുറ്റതാക്കാം.

42 WHrs, 3S1P, 3-സെല്‍ Li-ion ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. സൂപ്പര്‍ ബാറ്ററി സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയിട്ടുള്ളതിനാല്‍ ബാറ്ററി ആയുസ്സ് മൂന്ന് മടങ്ങ് കൂടുതലായിരിക്കുമെന്നും 49 മിനിറ്റ് കൊണ്ട് 60 ശതമാനം വരെ ചാര്‍ജ്ജാകുമെന്നും കമ്പനി അവകാശപ്പെടുന്നു. സത്യസന്ധമായി പറഞ്ഞാല്‍ ബാറ്ററി ഞങ്ങളെ നിരാശപ്പെടുത്തി. ഫുള്‍ റീചാര്‍ജ് ചെയ്തതിന് ശേഷവും 5-6 മണിക്കൂര്‍ മാത്രമാണ് ചാര്‍ജ് നിന്നത്. മികച്ച ലാപ്‌ടോപ്പില്‍ നിന്ന് ഇതില്‍ കൂടുതല്‍ ആരും പ്രതീക്ഷിക്കും. ഗെയിമിംഗിന് വേണ്ടി തയ്യാറാക്കിയിട്ടുള്ള ലാപ്‌ടോപ്പ് അല്ലാത്തതിനാല്‍ രണ്ട് മണിക്കൂറൊക്കെ കളിച്ചതിന് ശേഷം നിങ്ങള്‍ക്ക് ചാര്‍ജ്ജര്‍ അന്വേഷിക്കേണ്ടി വരും.

അന്തിമവിലയിരുത്തല്‍

അസൂസ് വിവോബുക്ക് X510 മികച്ചതാണെങ്കിലും ബെസ്റ്റ് ആണെന്ന് പറയുകവയ്യ. ഒരുപാട് കാര്യങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും എടുത്തുപറയത്തക്ക ഒരു സവിശേഷത ഇല്ല. പരിഹരിക്കേണ്ടതായ ചില പ്രശ്‌നങ്ങളുമുണ്ട്.

ഇത്തരം ന്യൂനതകള്‍ ഒഴിവാക്കിയാല്‍ മികച്ച ഡിസ്‌പ്ലേയോട് കൂടിയ ലൈറ്റ് വെയ്റ്റ് ലാപ്‌ടോപ്പ് ആണിത്. ഡിസ്‌പ്ലേ നിങ്ങളെ ഒരിക്കലും നിരാശരാക്കില്ല. മൊത്തം പ്രകടനത്തില്‍ കാര്യമായ പ്രശ്‌നങ്ങളില്ല. ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തുമ്പോള്‍ ഗെയിമിംഗില്‍ അല്‍പ്പം പിന്നോട്ട് പോകുന്നുണ്ട്. ഗെയിമുകള്‍ കളിക്കുമ്പോഴും മറ്റും സാധാരണയെക്കാള്‍ ചൂടാകുന്നുമുണ്ട്.

സമാനമായ മറ്റ് ലാപ്‌ടോപ്പുകളെക്കാള്‍ വില കുറവാണ് x510-ന്. 34999 രൂപയ്ക്ക് വിപണിയില്‍ എത്തിച്ചിരിക്കുന്ന ലാപ്‌ടോപ് ഡെല്‍ ഇന്‍സ്പിറോണ്‍ 15 5567 ലെനോവ ഐഡിയാപാഡ് 520 എന്നിവയില്‍ നിന്ന് ഇത് കടുത്ത മത്സരം നേരിടേണ്ടിവരും.

Best Mobiles in India

English Summary

ASUS, in the past one year, has expanded its mid-range laptops range bringing them with an aggressive pricing. Adding to the portfolio, the company unveiled its ASUS VivoBook X510, a well-balanced mid-ranger that is capable of handling all the basic tasks with ease. The laptop also comes with a 15.6-inch, Full-HD display that is framed by a fairly slim bezel.