അസൂസിന്റെ പുതിയ ലാപ്‌ടോപ്പ്, സെന്‍ബുക്ക് യുഎക്‌സ്31ഇ



മികച്ച ഗുണനിലവാരം പുലര്‍ത്തുന്ന കമ്പ്യൂട്ടറുകളും, നോട്ട്ബുക്കുകളും നിര്‍മ്മിക്കുന്ന കമ്പനികളില്‍ പ്രമുഖരാണ് അസൂസ്.  അസൂസിന്റെ ഏറ്റവും പുതിയ ഉല്‍പന്നം ആണ് അസൂസ് സെന്‍ബുക്ക് യുഎക്‌സ്31ഇ ലാപ്‌ടോപ്പ്.

ഫീച്ചറുകള്‍:

Advertisement
  • 64-ബിറ്റ് വിന്‍ഡോസ് 7 ഓപറേറ്റിംഗ് സിസ്റ്റം

  • ഇന്റല്‍ ക്യുഎസ്67 എക്‌സ്‌പ്രെസ് ചിപ്‌സെറ്റ്

  • 13.3 ഇഞ്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

  • 1600 x 900 പിക്‌സല്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

  • ഇന്റല്‍ എച്ച്ഡി ഗ്രാഫിക്‌സ് 3000 ഇന്റഗ്രേറ്റഡ് ഗ്രാഫിക്‌സ് കാര്‍ഡ്

  • 2-ഇന്‍-1 കാര്‍ഡ് റീഡര്‍

  • 1.3 കിലോഗ്രാം ഭാരം

  • 32.5 സെ.മി നീളം, 22.3 സെ.മി. വീതി, 0.3 സെ.മി കട്ടി

  • 2 വര്‍ഷത്തെ വാറന്റി

  • 4 ജിബി ഡിഡിആര്‍3 എസ്ഡിറാം

  • 1333 മെഗാഹെര്‍ഡ്‌സ് ക്ലോക്ക് സ്പീഡ്

  • 50Wshr പോളിമര്‍ ബാറ്ററി

  • വൈഫൈ

  • ബ്ലൂടൂത്ത്

  • യുഎസ്ബി കണക്റ്റിവിറ്റി

  • ഇന്റല്‍ കോര്‍ ഐ5/ഐ7 പ്രോസസ്സറുകള്‍

  • 256 ജിബി ഹാര്‍ഡ് ഡ്രൈവ്

  • മൈക്രോ എച്ച്ഡിഎംഐ പോര്‍ട്ട്

  • മിനി വിജിഎ

  • എഥര്‍നെറ്റ്
ഈ പുതിയ അസൂസ് ഉല്‍പന്നം അതിന്റെ വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ ഡിസൈനില്‍ ഏറെ ആകര്‍ഷണീയമാണ്.  പഴയ അസൂസ് ലാപ്‌ടോപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ എന്തുകൊണ്ട് മികച്ചതാണിത്.  വേഗതയുടെ കാര്യത്തിലും പുതിയ ലാപ്‌ടോപ്പ് മികച്ചു നില്‍ക്കുന്നു.

സോണിക്മാസ്റ്റര്‍ ടെക്‌നോളജി ഉപയോഗപ്പെടുത്തി ഈ പുതിയ അസൂസ് ലാപ്‌ടോപ്പിലെ ശബാദസംവിധാനം മികച്ചതാക്കിയിരിക്കുന്നു.  ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റികള്‍ ഡാറ്റ ഷെയറിംഗും, ട്രാന്‍സ്ഫറിംഗും എളുപ്പമാക്കുന്നു.  വൈഫൈ കണക്റ്റിവിറ്റി വയര്‍ലെസ് കണക്റ്റിവിറ്റി സാധ്യമാക്കുന്നു.

Advertisement

മികച്ച വീഡിയോ ഔട്ട്പുട്ട് ഉറപ്പാക്കുന്നു ഇതിലെ മൈക്രോ-എച്ച്ഡിഎംഐ പോര്‍ട്ട്.  വെരും 1.3 കിലോഗ്രാം മാത്രമേ ഇതിനു ഭാരമുള്ള എന്നത് ഇതിനെ ഒരു അള്‍ട്രാ പോര്‍ട്ടബിള്‍ ലാപ്‌ടോപ്പ് ആക്കി മാറ്റുന്നു.  അതുപോലെ ഇന്റലിന്റെ ഐ5, ഐ7 പ്രോസസ്സറുകള്‍ ഉപയോഗപ്പെടുത്തുന്നതുകൊണ്ട് പ്രവര്‍ത്തനക്ഷമതയുടെ കാര്യത്തില്‍ സംശയമേ വേണ്ട.

13.3 ഇഞ്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ സിനിമകളും മറ്റു വീഡിയോകളും കാണുന്നത് മികച്ച അനുഭവമാക്കും..  എല്‍ഇഡി ബാക്ക് ലൈറ്റ് ടെക്‌നോളജി ഉപയോഗപ്പെടുത്തിയിട്ടുണ്ട് ഈ സ്‌ക്രീന്‍ ഡിസ്‌പ്ലേയില്‍.  ഹെഡ്‌ഫോണ്‍-ഔട്ട് ജാക്കും ഇതിലുണ്ട്.  വിന്‍ഡോസ് 7 ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ലാപ്‌ടോപ്പ് പ്രവര്‍ത്തിക്കുന്നതെങ്കിലും, വിന്‍ഡോസ് 7 പ്രൊഫഷണല്‍, ഹോം, ബേസിക്, പ്രീമിയം എന്നീ പ്ലാറ്റ്‌ഫോമുകളിലും പ്രവര്‍ത്തിക്കാനുള്ള ഒപ്ഷന്‍ ഈ ലാപ്‌ടോപ്പിലുണ്ട്.

Advertisement

75,000 രൂപയ്ക്ക് മുകളിലാണ് അസൂസ് സെന്‍ബുക്ക് യുഎക്‌സ്31ഇ ലാപടോപ്പിന് പ്രതീക്ഷിക്കുന്ന വില.

Best Mobiles in India

Advertisement