അസൂസ് സെന്‍ബുക്ക് പ്രോ ഡ്യുവോ: രണ്ട് 4K ഡിസ്‌പ്ലേകള്‍, ഫ്‌ളാഗ്ഷിപ്പ് സവിശേഷതകള്‍


ഏറ്റവും വലിയ പേഴ്‌സണ്‍ കമ്പ്യൂട്ടര്‍ ഷോ ആയ കമ്പ്യൂടെക്‌സ് 2019 തയ് വാനില്‍ നടക്കുകയാണ്. അസൂസ്, എയ്‌സര്‍, ഡെല്‍, എംഎസ്‌ഐ തുടങ്ങിയ മുന്‍നിര കമ്പനികള്‍ കമ്പ്യൂട്ടിംഗ്- ഓഡിയോ-ഗെയിമിംഗ് എന്നിവയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കും.

Advertisement

അസൂസിന്റെ ഏറ്റവും പുതിയ സെന്‍ബുക്ക് ഉപയോഗിക്കാനുള്ള അവസരം ഇതിനിടെ ഗിസ്‌ബോട്ടിന് ലഭിച്ചു. അസൂസ് നിരവധി പിസികളും അള്‍ട്രാബുക്കുകളും കമ്പ്യൂട്ടെക്‌സ് 2019-ല്‍ അവതരിപ്പിക്കും. എന്നാല്‍ ഞങ്ങള്‍ ശ്രദ്ധയൂന്നുന്നത് ഫ്‌ളാഗ്ഷിപ്പ് മോഡലായ സെന്‍ബുക്ക് പ്രോ ഡ്യുവോ UX581 ആണ്. 15.6 ഇഞ്ച് 4K UHD OLED ഡിസ്‌പ്ലേ, 14 ഇഞ്ച് ഫുള്‍ വിഡ്ത്ത് 4K സ്‌ക്രീന്‍ പാഡ് പ്ലസ് സെക്കന്‍ഡറി ടച്ച് സ്‌ക്രീന്‍ എന്നിവയാണ് സെന്‍ബുക്ക് പ്രോ ഡ്യുവോയെ വ്യത്യസ്തമാക്കുന്നത്. കീബോര്‍ഡിന് മുകളിലായി സ്ഥാപിച്ചിരിക്കുന്ന രണ്ടാമത്തെ സ്‌ക്രീന്‍ ഉപയോക്താവിന്റെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കും. വിവിധ മള്‍ട്ടിമീഡിയ ആവശ്യങ്ങള്‍ക്കും ഇത് പ്രയോജനപ്പെടും.

Advertisement

15.6 ഇഞ്ച് 4K UHD OLED പ്രൈമറി ഡിസ്‌പ്ലേ

പുതിയ സെന്‍ബുക്ക് പ്രോ ഡ്യുവോയില്‍ 4K UHD OLED ടച്ച് സ്‌ക്രീനാണുള്ളത്. 3840x1100 പിക്‌സല്‍സാണ് റെസല്യൂഷന്‍. നാല് വശത്തും നേര്‍ത്ത ബെസല്‍സായതിനാല്‍ മള്‍ട്ടിമീഡിയ അനുഭവം വളരെ മികച്ചതാണ്. 89 ശതമാനമാണ് സ്‌ക്രീന്‍- ബോഡി അനുപാതം. കോണ്‍ട്രാസ്റ്റ് റേഷ്യോ 100000:1 ആണ്. 100% DCI-P3 കവറേജോട് കൂടിയ കളര്‍ ഗാമറ്റ്, HDR പിന്തുണ എന്നിവ പ്രൈമറി ഡിസ്‌പ്ലേയെ സവിശേഷമാക്കുന്നു. വീഡിയോ പ്ലേബാക്ക്, ഗെയിമിംഗ്, ഫോട്ടോ-വീഡിയോ എഡിറ്റിംഗ്, വെബ് ബ്രൗസിംഗ് എന്നിവയ്ക്ക് വളരെ അനുയോജ്യമാണ് ഈ ഡിസ്‌പ്ലേ.

14 ഇഞ്ച് ഫുള്‍ വിഡ്ത്ത് 4K സ്‌ക്രീന്‍പാഡ് പ്ലസ് ടച്ച്‌സ്‌ക്രീന്‍

പുതിയ സെന്‍ബുക്ക് ശ്രേണിയുടെ ഏറ്റവും വലിയ സവിശേഷത കീപാഡിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന സെക്കന്‍ഡറി ഡിസ്‌പ്ലേ അഥവാ സ്‌ക്രീന്‍ പാഡാണ്. ഫുള്‍ വിഡ്ത്ത് ഹൈ റെസല്യൂഷന്‍ സ്‌ക്രീന്‍ പാഡിന്റെ ആസ്‌പെക്ട് റേഷ്യോ 32:9 ണ്. ഈ ശ്രേണിയില്‍ സെന്‍ബുക്ക് പ്രോ ഡ്യുവോ UX581-ല്‍ ആണ് ഏറ്റവും വലിയ സെക്കന്‍ഡറി ഡിസ്‌പ്ലേയുള്ളത്. ഇത് ജോലികളും മള്‍ട്ടി ടാസ്‌കിംഗും അനായാസമാക്കുന്നു.

സ്‌ക്രീന്‍പാഡില്‍ വിന്‍ഡോസ് ആപ്ലിക്കേഷനുകളുടെ നീണ്ടനിര

സെന്‍ബുക്കില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്‌ക്രീന്‍എക്‌സ്‌പെര്‍ട്ട് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ് സെക്കന്‍ഡറി ഡിസ്‌പ്ലേ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ നിരവധി ഉപയോഗപ്രദമായ ആപ്പുകളും ടൂളുകളും യൂട്ടിലിറ്റികളും ഇതില്‍ ലഭ്യമാക്കിയിട്ടുണ്ട്. പ്രൈമറി ഡിസ്‌പ്ലേയില്‍ വീഡിയോകള്‍ കാണുമ്പോഴും മറ്റ് ജോലികള്‍ ചെയ്യുമ്പോഴും സെക്കന്‍ഡറി സ്‌ക്രീനിന്റെ സഹായത്തോടെ എവര്‍നോട്ട് ടെക്‌സ്റ്റുകള്‍, ഓപ്പണ്‍ എക്‌സല്‍ ഷീറ്റുകള്‍, വേഡ് ഫയലുകള്‍ മുതലായവ അനായാസം സൃഷ്ടിക്കാന്‍ കഴിയും. സ്‌ക്രീന്‍പാഡ് പ്ലസിനൊപ്പവും വിന്‍ഡോസ് ആപ്പുകള്‍ ഉപയോഗിക്കാം.

വിവിധ ആപ്പുകളുടെ ഉപയോഗം അനായാസമാക്കുന്നു

ആപ്പുകളുടെ ഉപയോഗം അനായാസമാക്കാന്‍ ഇത് സഹായിക്കുന്നുണ്ട്. ഡ്രാഗ് ആന്റ് ഡ്രോപ് ഫീച്ചര്‍ അല്‍പ്പം കൂടി മെച്ചപ്പെടാനുണ്ട്. ആപ്പുകള്‍, ടൂള്‍ബാറുകള്‍ മുതലായവ സ്‌ക്രീന്‍പാഡ് പ്ലസില്‍ ഇട്ട് പ്രധാന സ്‌ക്രീനിലെ തിക്കും തിരക്കും ഒഴിവാക്കാവുന്നതാണ്. വീഡിയോ എഡിറ്റര്‍മാര്‍, ഗ്രാഫിക് ഡിസൈനര്‍മാര്‍, ഗെയിം കളിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ എന്നിവര്‍ക്കായിരിക്കും ഇതിന്റെ പ്രയോജനം കൂടുതലായി ലഭിക്കുന്നത്.

സ്‌ക്രീന്‍ പാഡിന്റെ ഈടും ബാറ്ററിയുടെ ഉപയോഗവും

സ്‌ക്രീന്‍പാഡ് പ്രവര്‍ത്തനക്ഷമമാക്കിയിരുന്നാല്‍ ബാറ്ററി എട്ട് മണിക്കൂര്‍ വരെ നില്‍ക്കും. സെക്കന്‍ഡറി സ്‌ക്രീന്‍ ഓഫ് ചെയ്ത് ബാറ്ററിയുടെ ആയുസ്സ് 2 മണിക്കൂര്‍ കൂടി വര്‍ദ്ധിപ്പിക്കാവുന്നതാണ്. സ്‌ക്രീന്‍ പാഡില്‍ മാറ്റ് ഫിനിഷ് കോട്ടിംഗ് ഉണ്ട്. അതുകൊണ്ട് തന്നെ പോറലോ അടയാളങ്ങളോ വീഴകയില്ല. അടച്ചുവയ്ക്കുമ്പോള്‍ സ്‌ക്രീന്‍ പാഡിന് കേടുപാടുകള്‍ പറ്റുന്നത് ഒഴിവാക്കുന്നതിനായി മൃദുവായ റബ്ബര്‍ കോട്ടിംഗും ഉള്‍പ്പെടുത്തിയിരിക്കുന്നു.

അസൂസ് നമ്പര്‍ പാഡ് ഡ്യുവല്‍ ഫങ്ഷന്‍ ടച്ച്പാഡ്

സെക്കന്‍ഡറി സ്‌ക്രീന്‍ ഉള്‍പ്പെടുത്തുന്നതിനായി കീപാഡിന്റെയും ടച്ച്പാഡിന്റെയും ലേഔട്ടില്‍ അസൂസ് ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ടച്ച്പാഡിന്റെ സ്ഥാനം താഴെ വലത് മൂലയിലാണ്. ടച്ച്പാഡ് നമ്പര്‍പാഡായും ഉപയോഗിക്കാം.

ഫ്‌ളാഗ്ഷിപ്പ് സവിശേഷതകള്‍

9-ാം തലമുറ ഇന്റല്‍ കോര്‍ i9 സിപിയു, 5GHz വരെ ടര്‍ബോ ബൂസ്റ്റ് ഫ്രീക്വന്‍സി, 32GB DDR4 റാം, വൈ-ഫൈ 6, ഏറ്റവും പുതിയ വിന്‍ഡോസ് OS, തണ്ടര്‍ബോള്‍ട്ട് 3 USB ടൈപ്പ്- C പോര്‍ട്ട്, NVIDIA GeForce RTX 2060 GPU മുതലായവയാണ് സെന്‍ബുക്ക് പ്രോ ഡ്യുവോ UX581-ന്റെ പ്രധാന സവിശേഷതകള്‍. സെന്‍ബുക്ക് അധികം ചൂടാകുന്നത് തടയുന്നതിനായി ടര്‍ബോ ഫാന്‍ ബട്ടണ്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എര്‍ഗോലിഫ്റ്റ് വിജാഗിരികളും ചൂട് പുറന്തള്ളാന്‍ സഹായിക്കും.

 

 

ആമസോണ്‍ അലക്‌സയും സ്റ്റൈലസും

ആമസോണ്‍ അലക്‌സ വോയ്‌സ് സപ്പോര്‍ട്ട് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. അലക്‌സ ശബ്ദനിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ ലാപ്‌ടോപ്പിന്റെ മുന്‍ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ലൈറ്റ് ബാര്‍ തെളിയും. ലാപ്‌ടോപ്പിനൊപ്പം ലഭിക്കുന്ന സ്റ്റൈലസോ മറ്റ് സ്‌റ്റൈലസുകളോ രണ്ട് സ്‌ക്രീനിലും ഉപയോഗിക്കാവുന്നതാണ്. സെന്‍ബുക്കിനൊപ്പം ഡീലക്‌സ് പാം റെസ്റ്റും ലഭിക്കും.സെലസ്റ്റിയല്‍ നീല നിറത്തില്‍ അസൂസ് സെന്‍ബുക്ക് പ്രോ ഡ്യുവോ ലഭിക്കും. വിലകുറഞ്ഞ സ്‌ക്രീന്‍പാഡ് പ്ലസ് ലാപ്‌ടോപ്പ് വേണമെന്നുള്ളവര്‍ അള്‍ട്രാപോര്‍ട്ടബിള്‍ 14 ഇഞ്ച് സെന്‍ബുക്ക് ഡ്യുവോ (UX481) തിരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം. സ്‌ക്രീനിന്റെ വലുപ്പം മാറ്റിനിര്‍ത്തിയാല്‍ സെന്‍ബുക്ക് പ്രോ ഡ്യുവോയ്ക്ക് സമാനമാണിത്. ഇന്റല്‍ കോര്‍ i7 പ്രോസസ്സര്‍, GeForce MX250 ഗ്രാഫിക്‌സ്, FHD നാനോ എഡ്ജ് ഡിസ്‌പ്ലേ, FHD സ്‌ക്രീന്‍പാഡ് പ്ലസ് എന്നിവയാണ് ഇതിന്റെ പ്രധാന ആകര്‍ഷണങ്ങള്‍.

 

അസൂസ് സെന്‍ബുക്ക് പ്രോ ഡ്യുവോ (UX581) മാസങ്ങള്‍ക്കുള്ളില്‍ തയ്‌വാന്‍ വിപണിയിലെത്തും. ഇന്ത്യയില്‍ എന്നുമുതല്‍ വില്‍പ്പന ആരംഭിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

പ്രോസസ്സര്‍

Intel® CoreTM i9-9980HK

Intel® CoreTM i7-9750H

Latest Intel® CoreTM i7ഡിസ്‌പ്ലേ

 

പ്രധാന ഡിസ്‌പ്ലേ: 15.6 ഇഞ്ച് OLED 4K (3840X2160) 16:9 ടച്ച്‌സ്‌ക്രീന്‍

സ്‌ക്രീന്‍ പാഡ് പ്ലസ്: 14 ഇഞ്ച് 4K UHD ടച്ച്‌സ്‌ക്രീന്‍

 

പ്രധാന ഡിസ്‌പ്ലേ: 14 ഇഞ്ച് FHD (1920X1080) 16:9 സ്‌ക്രീന്‍

സ്‌ക്രീന്‍പാഡ് പ്ലസ്: 12.6 ഇഞ്ച് FHD ടച്ച്‌സ്‌ക്രീന്‍

 

ഓപ്പറേറ്റിംഗ് സിസ്റ്റം

 

മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 ഹോം

മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 പ്രോ

 

ഗ്രാഫിക്‌സ്

 

NVIDIA® GeForce RTXTM 2060 - 6GB GDDR6 V റാം

NVIDIA® GeForce® MX250- 2GB GDDR5 V റാം

 

മെമ്മറി

 

DDR4 2666MHz, up to 32GB

LPDDR3 2133MHz, up to 16GB

 

സ്റ്റോറേജ്

 

 

1TB PCIe® x4 SSD

512GB / 256GB PCIe® x2 SSD

1TB PCIe® x4 SSD

512GB / 256GB PCIe® x2 SSD

 

കണക്ടിവിറ്റി

 

 

Intel® Wi-Fi 6 with Gig+ (802.11ax)

Bluetooth®5.0

Up to Intel® Wi-Fi 6 with Gig+ (802.11ax)

Bluetooth®5.0

 

ക്യാമറകള്‍

 

വിന്‍ഡോസ് ഹലോ പിന്തുണയോട് കൂടിയ IR വെബ്ക്യാം

വിന്‍ഡോസ് ഹലോ പിന്തുണയോട് കൂടിയ IR വെബ്ക്യാം

 

ഇന്റര്‍ഫേസുകള്‍

 

1 x ThunderboltTM 3 USB-CTM

2 x USB 3.1 Gen 2 Type-A

1 x Standard HDMI

1 x ഓഡിയോ കോംബോ ജാക്ക്

1 x DC-in

1 x USB 3.1 Gen2 Type-CTM

1 x USB 3.1 Gen 2 Type-A

1 x USB 3.1 Gen 1 Type-A

1 x Standard HDMI

1 x ഓഡിയോ കോംബോ ജാക്ക്

1 x മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട്

1 x DC-in

 

ഓഡിയോ

കോര്‍ട്ടാനാ, അലക്‌സ വോയ്‌സ് റെക്കഗ്നിഷന്‍ എന്നിവ പിന്തുണയ്ക്കുന്ന മൈക്രോഫോണ്‍

ഹര്‍മാന്‍ കാര്‍ഡോണ്‍ സാക്ഷ്യപ്പെടുത്തിയ ഓഡിയോ സിസ്റ്റം

 

ബാറ്ററി

 

71Wh 4-സെല്‍ ലിഥിയം പോളിമര്‍ ബാറ്ററി

AC അഡാപ്റ്റര്‍

 

ഔട്ട്പുട്ട്: 19.5V, 230W ഇന്‍പുട്ട്: 100V-240V AC, 50Hz/60Hz

ഔട്ട്പുട്ട്: 19V, 90W ഇന്‍പുട്ട്: 100V-240V, 50Hz/60Hz

 

വലുപ്പം

359x246x24 മില്ലീമീറ്റര്‍

323x223x19 മില്ലീമീറ്റര്‍

 

ഭാരം

2.5 കിലോഗ്രാം

1.8 കിലോഗ്രാം

 

 

Best Mobiles in India

English Summary

Asus ZenBook Pro Duo (UX581) First Impressions: Two 4K displays, Alexa support and flagship specs