പുതിയ പ്ലേബുക്കും, പ്ലേബുക്ക് ഒഎസും വരുന്നു



ബ്ലാക്ക്‌ബെറി പ്ലേബുക്ക് 2.0ന്റെ വിപണിയിലെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നതേയില്ല.  റിം പ്ലേബുക്ക് 2.0ന്റെ വില കുറയ്ക്കുക വരെ ചെയ്തു.  എന്നിട്ടും വില്‍പനയുടെ തോത് ഉയര്‍ന്നില്ല.  എന്നാല്‍ ഈ തിരിച്ചടികളൊന്നും റിമ്മിനെ പ്ലേബുക്കിന്റെ പുതിയ വേര്‍ഷന്‍ വികസിപ്പിക്കുന്നതില്‍ നിന്നും പിന്‍തിരിപ്പിച്ചില്ല.

പ്ലേബുക്കിന്റെ കൂടുതല്‍ മെച്ചപ്പെട്ട വേര്‍ഷന്‍ നിര്‍മ്മിക്കുന്നതിന്റെ തിരക്കിലായിരുന്നു റിമ്മിന്റെ അണിയറ പ്രവര്‍ത്തകര്‍.  പുതിയ പ്ലേബുക്ക് എന്നാണ് പുറത്തിറങ്ങുക എന്ന് കൃത്യമായി അറിവായിട്ടില്ല.  പുതിയ പ്ലേബുക്ക് ഓപറേറ്റിംഗ് സിസ്റ്റത്തിനൊപ്പം ആയിരിക്കും പുതിയ പ്ലേബുക്കും പുറത്തിറങ്ങുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement

ഈ പുതിയ ഓപറേറ്റിംഗ് സിസ്റ്റം ബാര്‍സലോണയില്‍ നടക്കാനിരിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പുറത്തിറങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍.  അടിമുടി മാറി തികച്ചും ഒരു പുതിയ ആളായാണ് പ്ലേബുക്ക് ഓപറേറ്റിംഗ് സിസ്റ്റം പുറത്തിറങ്ങാനൊരുങ്ങുന്നത്.

Advertisement

സോഫ്റ്റ്‌വെയറിനെ ബാധിക്കാതെ തന്നെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കും എന്നതാണ് ഈ പുതിയ ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.  ഇത് ഇന്റര്‍നെറ്റില്‍ ലഭ്യമായ ആയിരക്കണക്കിനുള്ള ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍ പ്ലോബുക്ക് ഉപയോക്താവിന് സഹായകമാകും.

ബ്ലാക്ക്‌ബെറി ബ്രിഡ്ജ് സപ്പോര്‍ട്ട് ആണ് പ്ലേബുക്ക് ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ മറ്റൊരു പ്രധാന പ്രത്യേകത.  4ജി നെറ്റ്‌വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഗാഡ്ജറ്റുകലാണ് ബ്ലാക്ക്‌ബെറിയുടെ ദീര്‍ഘ കാലാടിസ്ഥാനത്തിലുള്ള ലക്ഷ്യം.

പ്ലേബുക്ക് ഓപറേറ്റിംഗ് സിസ്റ്റം 2.0 ബ്ലാക്ക്‌ബെറിയെ 4ജി എന്ന ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുപ്പിക്കും എന്ന് ബ്ലാക്ക്‌ബെരിയുടെ സീനിയര്‍ മാനേജര്‍ ജെഫ് ഗാഡ്‌വേ അറിയിച്ചു.

Best Mobiles in India

Advertisement