ബ്ലാക്ക്‌ബെറി പ്ലേബുക്ക് 4ജി ഈ വര്‍ഷം എത്തിയേക്കും



ബ്ലാക്ക്‌ബെറിയുടെ പ്ലേബുക്ക് 4ജി ഈ വര്‍ഷം പുറത്തിറങ്ങാന്‍ സാധ്യത. നിലവിലെ പ്ലേബുക്ക് ടാബ്‌ലറ്റ് പതിപ്പിനേക്കാളും സാങ്കേതികപരമായി ഏറെ മെച്ചപ്പെട്ട മോഡലായിരിക്കും ഇതെന്നാണ് കണക്കൂകൂട്ടല്‍. യുഎസ്എയില്‍ നടന്ന ബ്ലാക്ക്‌ബെറി വേള്‍ഡ് പരിപാടിയില്‍ വെച്ച് റിം സിഇഒ തോര്‍സ്റ്റണ്‍ ഹീന്‍സാണ് ഈ വര്‍ഷം പ്ലേബുക്ക് 4ജി എത്തുമെന്ന സൂചന നല്‍കിയത്.

ഇതിന് മുമ്പ് വന്ന റിപ്പോര്‍ട്ട് പ്രകാരം 2013ന്റെ ആദ്യപാദത്തിലാകും റിം പ്ലേബുക്ക് 4ജി പുറത്തിറക്കുകയെന്നായിരുന്നു. കമ്പനിയുടെ 2012-13 റോഡ്മാപിലായിരുന്നു ഇക്കാര്യം ഉണ്ടായിരുന്നത്.

Advertisement

1.5 ജിഗാഹെര്‍ട്‌സ് പ്രോസസറും വേഗതയേറിയ ഗ്രാഫിക് പ്രോസസറും സഹിതമാണ് ബ്ലാക്ക്‌ബെറി പ്ലേബുക്ക് 4ജി എത്തുക. മുമ്പത്തെ മോഡലിലുള്ള 7 ഇഞ്ച് കപ്പാസിറ്റീവ് ഡിസ്‌പ്ലെ തന്നെയായിരിക്കും പുതിയ മോഡലിലും എത്തുകയെന്ന സൂചനയും ഉണ്ട്. മറ്റ് സൗകര്യങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങളിത് വരെ ലഭ്യമായിട്ടില്ല. 32 ജിബി മുതല്‍ 64 ജിബി വരെ ഇന്റേണല്‍ മെമ്മറി വരുന്ന മോഡലുകളായിരിക്കും പുതിയ പ്ലേബുക്കില്‍ റിം ഇറക്കുക.

Advertisement

പ്ലേബുക്കിന്റെ 4ജി വേര്‍ഷനെ കൂടാതെ 4ജിയിലെ തന്നെ മറ്റൊരു ടെക്‌നോളജിയായ എല്‍ടിഇ (ലോംഗ് ടൈം ഇവലൂഷന്‍) ടെക്‌നോളജിയോടെയുള്ള മറ്റൊരു പ്ലേബുക്കും റിസര്‍ച്ച് ഇന്‍ മോഷന്‍ ഇറക്കുമെന്ന ചില റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച വ്യക്തമായ വിവരങ്ങളൊന്നുംതന്നെയില്ല.

Best Mobiles in India

Advertisement