ഐസ് ക്രീം സാന്‍ഡ്‌വിച്ചില്‍ ഒരു ടാബ്‌ലറ്റ്



ആന്‍ഡ്രോയിഡ് ഐസ് ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ പുറത്തിറക്കുന്നവരില്‍ ഒരു പ്രധാന കമ്പനിയാണ് കോബി ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍.  അടുത്ത വര്‍ഷം ജനുവരിയാലാണ് ഈ പുതിയ ടാബ്‌ലറ്റ് പുറത്തിറങ്ങുക.

ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റങ്ങളില്‍ ഏറ്റവും മികച്ച വേര്‍ഷനായി കണക്കാക്കപ്പെട്ടിട്ടുള്ളതാണ് ഐസ് ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റം.  7 ഇഞ്ച്, 8 ഇഞ്ച്, 9 ഇഞ്ച്, 9.7 ഇഞ്ച് 10 ഇഞ്ച് എന്നിങ്ങനെയ വ്യത്യസ്ത വലിപ്പങ്ങളില്‍ ഇറങ്ങും ഈ പുതിയ കോബി ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍.

Advertisement

1 ജിഗാഹെര്‍ഡ്‌സ് എആര്‍എം കോര്‍ട്ടെക്‌സ് എ8 സിപിയു ആണ് ഈ കോബി ടാബ്‌ലറ്റിന്റെ എല്ലാ മോഡലുകളുടെയും പ്രോസസ്സര്‍.  കപ്പാസിറ്റീവ് മള്‍ട്ടി ടച്ച് സ്‌ക്രീന്‍ ആണിതിന്റെ ഡിസ്‌പ്ലേ.  ഓരോ മോഡലിനും 1 ജിബി റാം മെമ്മറി വീതമായിരിക്കും ഉണ്ടാകുക.

Advertisement

ഫീച്ചറുകള്‍:

  • ആന്‍ഡ്രോയിഡ് വി4.0 ഐസ് ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റം

  • മള്‍ട്ടി ടച്ച് കപ്പാസിറ്റീവി ഡിസ്‌പ്ലേ സ്‌ക്രീന്‍

  • 1 ജിഗാഹെര്‍ഡ്‌സ് എആര്‍എം കോര്‍ട്ടെക്‌സ് എ8 പ്രോസസ്സര്‍

  • 1 ജിബി റാം

  • 32 ജിബ്ി വരെ മെമ്മറി ഉയര്‍ത്താനുള്ള സംവിധാനം

  • മെലിഞ്ഞ ഒരു സ്‌റ്റൈലന്‍ മൊബൈല്‍

  • 1080പി എച്ച്ഡിഎംഐ ഔട്ട്പുട്ട്

  • വൈഫൈ

  • വ്യത്യസ്ത ഡിസ്‌പ്ലേയുള്ള മോഡലുകള്‍
അടുത്ത വര്‍ഷം ജനുവരിയില്‍ ലാസ് വേഗാസില്‍ നടക്കാനിരിക്കുന്ന ഒരു പരിപാടിയില്‍ വെച്ച് കോബിയുടെ ഐസിഎസ് ഇന്റര്‍നെറ്റ് ടാബ്‌ലറ്റിന്റെ അഞ്ചു മോഡലുകളും ലോകത്തിനു മുന്നില്‍ സമര്‍പ്പിക്കും എന്നാണ് റിപോപര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വ്യത്യസ് സ്‌ക്രീന്‍ വലിപ്പത്തിലുള്ള അഞ്ചു തരം മോഡലുകള്‍ ഇറക്കുന്നതുകൊണ്ട് ഓരോരുത്തര്‍ക്കും അവരവര്‍ക്ക് ഇഷ്ടമുള്ളത് നോക്കി തിരഞ്ഞെടുക്കാവുന്നതാണ്.

Advertisement

വെബ് ബ്രൗസിംഗ്, ഷെയറിംഗ്, മെയിലിംഗ്, ഗെയിമിംഗ്, മീഡിയ എന്റര്‍ടെയിന്‍മെന്റ് എന്നിവയ്‌ക്കെല്ലാം ഈ ടാബ്‌ലറ്റില്‍ ബില്‍ട്ട് ഇന്‍ ആപ്ലിക്കേഷനുകള്‍ ഒരുക്കിയിരിക്കുകയാണ് കോബി.  ഇവയുടെ വില ന്യായമായതു മാത്രമായിരിക്കും എന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത് എങ്കിലും കൃത്യമായ വില വിവരം ലഭിക്കാനിരിക്കുന്നേയുള്ളൂ.

Best Mobiles in India

Advertisement