മൈക്രോസോഫ്റ്റ് സര്‍ഫെയ്‌സും മറ്റ് ടാബ്‌ലറ്റുകളും; ഒരു താരതമ്യം



വിന്‍ഡോസ് 8 ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോസോഫ്റ്റിന്റെ സ്വന്തം സര്‍ഫെയ്‌സ് ടാബ്‌ലറ്റ് കഴിഞ്ഞ ദിവസം അവതരിപ്പിക്കുകയുണ്ടായി. ആപ്പിള്‍ ന്യൂ ഐപാഡിന്റെ എതിരാളിയായി രംഗത്തെത്തിയ ഈ ടാബ്‌ലറ്റിന് വിപണിയില്‍ പിടിച്ചുനില്‍ക്കാനാവുമോ? ഇന്ന് വിപണിയില്‍ ലഭ്യമായ സുപ്രധാന ടാബ്‌ലറ്റുകളോട് മത്സരിക്കാന്‍ അല്ലെങ്കില്‍ അവയ്‌ക്കൊപ്പം വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ എന്തെല്ലാം സവിശേഷതകളാണ് സര്‍ഫെയ്‌സിനുള്ളത്. സര്‍ഫെയ്‌സും ആപ്പിള്‍ ന്യൂ ഐപാഡ്, സാംസംഗ് ഗാലക്‌സി ടാബ് 2 10.1 എന്നിവയുടെ താരതമ്യമാണ് ഇവിടെ കൊടുത്തിരിക്കുന്നത്. രണ്ട് പതിപ്പുകളായാണ് മൈക്രോസോഫ്റ്റ് സര്‍ഫെയ്‌സ് എത്തുക. ഒന്ന് വിന്‍ഡോസ് ആര്‍ടി ഒഎസ് ഉള്‍പ്പെടുന്നതും മറ്റൊന്ന് വിന്‍ഡോസ് 8 പ്രോ വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്നതും.

മൈക്രോസോഫ്റ്റ് സര്‍ഫെയ്‌സ് (ആര്‍ടി വേര്‍ഷന്‍)

Advertisement
  • 1.5 പൗണ്ട് ഭാരം

  • 10.6 ഇഞ്ച് ഡിസ്‌പ്ലെ വലുപ്പം

  • 32 ജിബി, 64 ജിബി സ്റ്റോറേജ്

  • 3എംഎം കീബോര്‍ഡ്/കവര്‍

  • മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട്, യുഎസ്ബി 2.0

മൈക്രോസോഫ്റ്റ് സര്‍ഫെയ്‌സ് (പ്രോ വേര്‍ഷന്‍)

Advertisement
  • 2 പൗണ്ട് ഭാരം

  • 10.6 ഇഞ്ച് ഡിസ്‌പ്ലെ

  • 64 ജിബി, 128 ജിബി സ്‌റ്റോറേജ്

  • 3എംഎം കീബോര്‍ഡ്/കവര്‍

  • മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട്, യുഎസ്ബി 2.0

ആപ്പിള്‍ ന്യൂ ഐപാഡ്

  • 1.44 പൗണ്ട് ഭാരം

  • 9.7 ഇഞ്ച് ഡിസ്‌പ്ലെ

  • 16ജിബി, 32ജിബി, 64 ജിബി സ്‌റ്റോറേജുകള്‍

  • കീബോര്‍ഡില്ല

  • മെമ്മറി കാര്‍ഡ് സ്ലോട്ടില്ല. യുഎസ്ബി പോര്‍ട്ടിന് പകരം യുഎസ്ബി കേബിള്‍ കണക്ഷന്‍ സൗകര്യം

സാംസംഗ് ഗാലക്‌സി ടാബ് 2 10.1

  • 1.24 പൗണ്ട് ഭാരം

  • 10.1 ഇഞ്ച് ഡിസ്‌പ്ലെ

  • 16 ജിബി

  • കീബോര്‍ഡില്ല

  • മെമ്മറി കാര്‍ഡ് സ്ലോട്ടും യുഎസ്ബി പോര്‍ട്ടും

Best Mobiles in India

Advertisement