ഡാറ്റാവിന്‍ഡിന്റെ യുബിസ്ലേറ്റ് ടാബ്‌ലറ്റുകള്‍ 3000 രൂപ മുതല്‍



ആകാശ് ടാബ്‌ലറ്റ് നിര്‍മ്മാതാക്കളായ ഡാറ്റാവിന്‍ഡ് രണ്ട് വിലകുറഞ്ഞ യുബിസ്ലേറ്റ് ടാബ്‌ലറ്റ് മോഡലുകള്‍ അവതരിപ്പിച്ചു. യുബിസ്ലേറ്റ് 7, 7സി എന്നി മോഡലുകള്‍ 7 ഇഞ്ച് ഡിസ്‌പ്ലെ വരുന്ന ടാബ് ലറ്റുകളാണ്. ടച്ച്‌സ്‌ക്രീന്‍, ഇന്റേണല്‍ മെമ്മറി എന്നിവയൊഴിച്ച് മറ്റെല്ലാ സവിശേഷതകളും ഈ രണ്ട് മോഡലുകളിലും ഒരു പോലെയാണ്. 3,000

രൂപ മുതല്‍ 4,000 രൂപ വരെയാണ് ഇവയുടെ വില.

Advertisement

യുബിസ്ലേറ്റ് 7ല്‍ റസിസ്റ്റീവ് ടച്ച്‌സ്‌ക്രീനും 2ജിബി ഇന്റേണല്‍ സ്റ്റോറേജും ഉള്‍പ്പെടുത്തിയപ്പോള്‍ 4ജിബി ഇന്റേണല്‍ സ്‌റ്റോറേജിലാണ് യുബിസ്ലേറ്റ് 7സി എത്തുന്നത്. കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീനാണ് ഇതിലേത്. സ്മാര്‍ട്‌ഫോണ്‍ സ്‌ക്രീനുകളില്‍ ഉപയോഗിച്ചിരുന്ന പഴയ ടച്ച്‌സ്‌ക്രീന്‍ ടെക്‌നോളജിയാണ് റസിസ്റ്റീവ് ടച്ച്‌സ്‌ക്രീന്‍. കൂടുതല്‍ കൃത്യതയാര്‍ന്ന പ്രവര്‍ത്തനമാണ് ഇതില്‍ നിന്നും കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീനിനുള്ള പ്രധാന മേന്മ.

Advertisement

പൊതുസവിശേഷതകള്‍

  • ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രഡ്

  • 7 ഇഞ്ച് ഡിസ്‌പ്ലെ വലുപ്പം

  • 256 എംബി റാം

  • കോര്‍ടക്‌സ് എ8 800 മെഗാഹെര്‍ട്‌സ് പ്രോസസര്‍

  • 3200mAh ബാറ്ററി

  • ജിപിആര്‍എസ്, വൈഫൈ കണക്റ്റിവിറ്റികള്‍

എയര്‍സെല്ലുമായി സഹകരിച്ച് ഈ ടാബ്‌ലറ്റുകളില്‍ വോയ്‌സ്, ഡാറ്റാ സേവനവും ഡാറ്റാവിന്‍ഡ് ലഭ്യമാക്കുന്നുണ്ട്. ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ 100 രൂപയുടെ അണ്‍ലിമിറ്റഡ് പ്ലാനാണ് എയര്‍സെല്‍ അവതരിപ്പിച്ചിട്ടുള്ളത്.

Best Mobiles in India

Advertisement