ഡെല്‍ ലാറ്റിറ്റിയൂഡ് എസ്ടി ടാബ്‌ലറ്റ് വരുന്നു


ഗുണമേന്‍മയുടെ കാര്യത്തില്‍ ആഗോള വിപണിയില്‍ തന്നെ ഡെല്ലിനുള്ള സ്ഥാനം വളരെ ഉയര്‍ന്നതാണ്. വിന്‍ഡോസ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഡെല്‍ ലാറ്റിറ്റിയൂഡ് എസ്ടി ടാബ്‌ലറ്റ് ആണ് ഏറ്റവും പുതിയതായി ഡെല്‍ പുറത്തിറക്കാനിരിക്കുന്ന ഉല്‍പന്നം.

വിപണി വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ പുതിയ ഡെല്‍ ടാബ്‌ലറ്റ് ഒരു വന്‍ വിജയം ആയിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മള്‍ട്ടിപ്പിള്‍ കണക്റ്റിവിറ്റി സൗകര്യമുള്ള ഡോക്കിംഗ് സ്‌റ്റേഷനുകള്‍ ഈ ടാബ്‌ലറ്റിന്റെ ഒരു പ്രത്യേകത മാത്രമാണ്.

Advertisement

ഡോക്ടര്‍മാര്‍, അധ്യാപകര്‍ തുടങ്ങിയ പ്രൊഫഷണലുകളെ ലക്ഷ്യമിട്ടാണ് ഡെല്‍ ലാറ്റിറ്റിയൂഡ് എസ്ടി ടാബ്‌ലറ്റ് പുറത്തിറക്കുന്നത്. മോണിറ്ററും, കീബോര്‍ഡുമായി ഡോക്കിംഗ് സ്‌റ്റേഷന്‍ കണക്റ്റ് ചെയ്യുന്നതോടെ ഒരു സാധാരണ പേഴ്‌സണല്‍ കമ്പ്യൂട്ടറിനെ പോലെ ഈ ടാബ്‌ലറ്റ് പ്രവര്‍ത്തിക്കും.

Advertisement

ഇതിന്റെ 10.1 ഇഞ്ച് ഡിസ്‌പ്ലേ, ടാബ്‌ലറ്റുകളെ സംബന്ധിച്ചിടത്തോളം വളരെ വലുതും മികച്ചതുമാണ്. യുഎസ്ബി പോര്‍ട്ട്, മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് എന്നിവയും ഈ ടാബ്‌ലറ്റിലുണ്ട്.

റിമോട്ട് വൈപ്പ് ഫംഗ്ഷന്‍, മൈക്രോസോഫ്റ്റ് ബിറ്റ് ലോക്കര്‍ സപ്പോര്‍ട്ട്, കെന്‍സിംഗ്ട്ടണ്‍ ലോക്ക് എന്നിങ്ങനെ നിരവധി സുരക്ഷാ സംവിധാനങ്ങളും ഡെല്‍ ലാറ്റിറ്റിയൂഡ് എസ്ടി ടാബ്‌ലറ്റിലുണ്ട്. കൂടാതെ, വിദ്യാഭ്യാസം, വൈദ്യരംഗം എന്നിവയുമായി ബന്ധപ്പെട്ട ആപ്ലിക്കേഷനുകളും ഈ ടാബ്‌ലറ്റില്‍ പ്രതീക്ഷിക്കുന്നു.

നിലവിലുള്ള എല്ലാ വിന്‍ഡോസ് ആപ്ലിക്കേഷനുകളും സപ്പോര്‍ട്ട് ചെയ്യും ഈ പൂുതിയ ഡെല്‍ ഉല്‍പന്നം. മിനി വിജിഎ പോര്‍ട്ടുകള്‍, എച്ച്ഡിഎംഐ പോര്‍ട്ട്, 3.5 എംഎം ഓഡിയോ ജാക്ക്, 5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 1.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ എന്നിവയെല്ലാം ഈ പുതിയ ഡെല്‍ ടാബ്‌ലറ്റിന്റെ സവിശേഷതകളില്‍ പെടുന്നു.

Advertisement

നവംബറില്‍ പുറത്തിറങ്ങും എന്നു പ്രതീക്ഷിക്കപ്പെടുന്ന ഡെല്‍ ലാറ്റിറ്റിയൂഡ് എസ്ടി ടാബ്‌ലറ്റിന്റെ ലോഞ്ചിംഗ് തിയ്യതി ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

Best Mobiles in India

Advertisement