വിദ്യാര്‍ത്ഥികള്‍ക്ക്‌ വേണ്ടി ഡെല്ലിന്റെ പുതിയ ക്രോംബുക്ക്‌


ഡെല്‍ വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ ക്രോംബുക്ക്‌ അവതരിപ്പിച്ചു. ലണ്ടനില്‍ നടന്ന ബെറ്റി ഷോയില്‍ ആണ്‌ 5000 സീരീസിലുള്ള പുതിയ ക്രോംബുക്കുമായി ഡെല്‍ എത്തിയത്‌ .

Advertisement

ലാപ്‌ടോപ്പിന്റെ രണ്ട്‌ പതിപ്പുകളില്‍ ഒന്ന്‌ 2-ഇന്‍ -വണ്‍ കണ്‍വേര്‍ട്ടബിള്‍ ഡിസൈനിലും രണ്ടാമത്തേത്‌ 11-ഇഞ്ച്‌ കാംഷെല്‍ ഫോംഫാക്ടറിലുമാണ്‌ എത്തുന്നത്‌.

Advertisement

പുതിയ ലാപ്‌ടോപ്പ്‌ 13 മണിക്കൂര്‍ ബാറ്ററി ലൈഫാണ്‌ വാഗ്‌ദാനം ചെയ്യുന്നത്‌.

ഡെല്ലിന്റെ അഭിപ്രായത്തില്‍ 10,000 മൈക്രോ ഡ്രോപ്‌സ്‌ നിലനിര്‍ത്താന്‍ കഴിയുന്ന ആദ്യ ക്രോംബുക്ക്‌ മോഡല്‍ ആണ്‌ ക്രോംബുക്ക്‌ 5190 . സ്‌റ്റീലില്‍ പോലും 48-ഇഞ്ച്‌ ഡ്രോപ്‌സ്‌ അല്ലെങ്കില്‍ 30-ഇഞ്ച്‌ മുതല്‍ കൈകാര്യം ചെയ്യാന്‍ ലാപ്‌ടോപ്പിന്‌ കഴിയുമെന്ന്‌ കമ്പനി അവകാശപ്പെടുന്നു. ക്ലാസ്‌റൂം ഡെസ്‌കിന്റെ സാധാരണ ഉയരമാണിത്‌.

റഗ്ഗഡ്‌ റേഞ്ച്‌ ടാബ്ലെറ്റുകളുടെയും നോട്ടബുക്കുകളില്‍ നിന്നുമാണ്‌ പുതിയ ക്രോംബുക്ക്‌ മോഡല്‍ ഡിസൈനും ടെക്‌നോളജിയും കടംഎടുത്തിരിക്കുന്നത്‌. സ്‌ക്രാച്ചുകളെ പ്രതിരോധിക്കുന്ന ഡിസ്‌പ്ലെയാണ്‌ ക്രോംബുക്ക്‌ 5190 യില്‍ ഉള്ളത്‌. സ്‌പില്‍ റസിസ്റ്റന്റോട്‌ കൂടിയതാണ്‌ ക്രോംബുക്കിന്റെ കീബോര്‍ഡ്‌.

Advertisement

ഡിവൈസ്‌ താഴെ വീണാലും ഈട്‌ നില്‍ക്കുന്ന തരത്തിലാണ്‌ ക്രോംബുക്കിന്റെ ചേസിസ്‌ വികസിപ്പിച്ചിരിക്കുന്നത്‌.

ക്ലാസ്സ്‌റൂമിന്റെ സാഹചര്യത്തിന്‌ ഇണങ്ങുന്ന തരത്തിലുള്ള മികച്ച ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ത്ഥികള്‍ക്കായി ഡിസൈന്‍ ചെയ്‌തിട്ടുള്ളതാണ്‌ ഡെല്‍ ക്രോംബുക്ക്‌ 5190 ലാപ്‌ടോപ്പ്‌.

ക്ലാസ്സ്‌ റൂമിലും പുറമെയും നടക്കുന്ന കാര്യങ്ങളുടെ ഫോട്ടോസ്‌ എടുക്കാവുന്ന വേള്‍ഡ്‌ ഫേസിങ്‌ ക്യാമറയാണ്‌ ഇതിലുള്ളത്‌. നോട്ട്‌സ്‌ എഴുതുന്നതിനും ചിത്രങ്ങള്‍ വരയ്‌ക്കുന്നതിനുമായി സ്‌റ്റെലസും ലഭ്യമാകും.

ഇഎംആര്‍ പെന്‍ സപ്പോര്‍ട്ട്‌, യുഎസ്‌ബി ടൈപ്പ്‌-സി കണക്ടിവിറ്റി, വീഡിയോസിന്‌ വേണ്ടി വേള്‍ഡ്‌ ഫേസിങ്‌ ക്യാമറ, ഡ്യുവല്‍ അല്ലെങ്കില്‍ ക്വാഡ്‌ കോര്‍ ഇന്റല്‍ സെലറോണ്‍ പ്രോസസര്‍ എന്നിവയാണ്‌ ക്രോംബുക്ക്‌ 5000 സീരീസിന്‍രെ പ്രധാന സവിശേഷതകള്‍.

Advertisement

റിയന്‍സ് ജിയോ ഫോണ്‍ Rs.49 പ്ലാന്‍ എല്ലാ 4G സ്മാര്‍ട്ട്‌ഫോണുകളിലും; നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

" വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍,ടെക്‌നോളജി എന്നിവയുടെ സംയുക്ത പ്രവര്‍ത്തനത്തിലൂടെ പഠന പ്രക്രിയ എളുപ്പമാക്കാനാണ്‌ ഇതിലൂടെ ശ്രമിക്കുന്നത്‌. ഓരോ വിദ്യാര്‍ത്ഥിക്കും ടെക്‌നോളജിയുടെ സഹായത്താല്‍ അവര്‍ക്കിണങ്ങുന്ന സവിശേഷമായ പഠന രീതി തിരഞ്ഞെടുക്കാന്‍ ഇതിലൂടെ കഴിയും" കമ്പനി ബ്ലോഗില്‍ പറയുന്നു.

ഫെബ്രുവരി 2018 മുതല്‍ ഡെല്‍ ക്രോംബുക്ക്‌ 5190 ലഭ്യമായി തുടങ്ങും. അടിസ്ഥാന പതിപ്പിന്‌ പ്രതീക്ഷിക്കുന്ന വില 289 ഡോളര്‍ ( ഏകദേശം 18,500 രൂപ) ആണ്‌. ക്രോംബുക്ക്‌ 5000 സീരീസിന്റെ കണ്‍വേര്‍ട്ടബിള്‍ മോഡലിന്‌ വില കൂടുതലായിരിക്കുമെന്നാണ്‌ കരുതുന്നത്‌.

Advertisement

ഡെല്ലിന്‌ പുറമെ ഏസറും ക്രോംബുക്ക്‌ സ്‌പിന്‍ 11, ക്രോംബുക്ക്‌ സിഎക്‌സ്‌13, ക്രോംബുക്ക്‌ സി732 എന്നിവയോട്‌ കൂടിയാണ്‌ ബെറ്റ്‌ ഷോയില്‍ എത്തിയത്‌. ഇതില്‍ സി732 വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ്‌ എത്തുന്നത്‌. ഐപി41 ആണ്‌ ഇതിന്റെ റേറ്റിങ്ങ്‌.

Best Mobiles in India

English Summary

Dell Chromebook 5190 has been launched under the company’s Chromebook 5000 series. This is a laptop designed for students and comes in two variants. One is an 11-inch clamshell model and the other a 2-in-1 convertible model. The highlight of this laptop is its 13 hours of battery life and rugged nature.