വിലയിലും ഉപയോഗത്തിലും കേമന്‍; ഡെല്‍ ഇന്‍സ്പീരിയന്‍ 14 5480 ലാപ്‌ടോപ്പ് റിവ്യൂ


എട്ടാം തലമുറ പ്രോസസ്സറുമായി ഡെല്‍ ഈയിടെ പുറത്തിറക്കിയ ലാപ്‌ടോപ്പ് മോഡലാണ് ഇന്‍സ്പീരിയന്‍ 14 5480. തിന്‍ ലൈറ്റ് മോഡലാണിത്. ഇതിലുപരി അത്യാധുനിക സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ച തികച്ചും വാല്യൂ ഫോര്‍ മണി ലാപ്‌ടോപ്പ്.

Advertisement

മികവുകള്‍

ലൈറ്റ് വെയിറ്റ്

ബാറ്ററി ലൈഫ്

M.2 എസ്.എസ്.ഡി സ്ലോട്ട്

കുറവുകള്‍

പെര്‍ഫോമന്‍സ് കുറഞ്ഞ 5400 ആര്‍.പി.എം HDD

ഫിംഗര്‍പ്രിന്‍സ് സെന്‍സറോ ഫേസ് അണ്‍ലോക്കോ ഇല്ല

കഴിഞ്ഞ ഒരാഴ്ചയായി ഡെല്‍ ഇന്‍സ്പീരിയന്‍ 14 5480 മോഡലിനെ നിരന്തരം ഉപയോഗിച്ച് റിവ്യൂ ചെയ്യുകയാണ് ഈ എഴുത്തിലൂടെ. 50,000 രൂപ ശ്രേണിയില്‍ വരുന്ന ഈ മോഡല്‍ വിലയ്ക്ക് ഉതകുന്നതാണോ ? അതോ ശ്രേണിയില്‍ ഈ മോഡലിനെക്കാള്‍ മികച്ചതുണ്ടോ ? അറിയാം. തുടര്‍ന്നു വായിക്കൂ...

Advertisement
സവിശേഷതകള്‍

എട്ടാം തലമുറ ഇന്റല്‍ കോര്‍ ഐ5-8265U പ്രോസസ്സര്‍

വിന്റോസ് 10 ഓ.എസ്

8ജി.ബി DDR4 റാം

ഇന്റല്‍ UHD ഗ്രാഫിക്‌സ് 620

1 റ്റി.ബി 6400 RPM ഹാര്‍ഡ് ഡിസ്‌ക്

14 ഇഞ്ച് ഫുള്‍ എച്ച്.ഡി സ്‌ക്രീന്‍

ആന്റിഗ്ലെയര്‍ എല്‍.ഇ.ഡി

42WHr 3 സെല്‍ ബാറ്ററി

802.11 ac വൈഫൈ, ബ്ലൂടൂത്ത്

ഡിസൈന്‍

ബര്‍ഗണ്ടി ബ്ലേസ്, പ്ലാറ്റിനം സില്‍വര്‍ നിറഭേദങ്ങളിലാണ് ഡെല്‍ ഇന്‍സ്പീരിയന്‍ 14 5480 മോഡല്‍ ലഭിക്കുക. ഇതില്‍ ബര്‍ഗുണ്ടി ബ്ലേസ് മോഡലാണ് റി്യുവിനായി തെരഞ്ഞെടുത്തത്. ശ്രേണിയിലെ മറ്റു മോഡലുകളെ അപേക്ഷിച്ച് ഭംഗി കൂടുതല്‍ ഈ മോഡലിനു തന്നെയാണെന്നു പറയാം. ഡിസൈന്‍ ഭാഗം നോക്കിയാല്‍ തികച്ചും പ്രീമിയം പ്രൊഫഷണല്‍ ലുക്ക്.

1.4 കിലോഗ്രാമാണ് ലാപ്‌ടോപ്പിന്റെ ഭാരം. ലൈറ്റ് വെയിറ്റും സ്ലിം മോഡലുമായതുകൊണ്ടുതന്നെ ഏവര്‍ക്കും ഇഷ്ടപ്പെടും. 14 ഇഞ്ചാണ് ഡിസ്‌പ്ലേ. വിദ്യാര്‍ത്ഥികള്‍ക്കം പ്രൊഫഷണല്‍സിനും മോഡലിനെ ഹാന്റ് ബാഗിലോ ബാക്ക് പാക്കിലോ ലളിതമായി കൊണ്ടുനടക്കാനാകും. അതായത്. ധാരാളം യാത്രചെയ്യുന്നവര്‍ക്ക് ഏറ്റവും ഉതകുന്ന മോഡലാണിത്.

അലുമിനിയം ഉപയോഗിച്ചാണ് പുറംഭാഗം നിര്‍മിച്ചിരിക്കുന്നത്. ബാറ്റിയുള്ളവ ഹൈ ക്വാളിറ്റി പോളി കാര്‍ബണേറ്റ് ഉപയോഗിച്ചും നിര്‍മിച്ചിരിക്കുന്നു. അതിനാല്‍തന്നെ വളരെ ലൈറ്റ് വെയിറ്റുമാണ്. സ്റ്റര്‍ഡി ലുക്കും ലഭിക്കുന്നുണ്ട്. ബര്‍ഗണ്ടി നിറത്തിലുള്ള ലാപ്‌ടോപ്പ് ഇതാദ്യമായാണ് വിപണിയില്‍ ലഭിക്കുന്നതും.

ഡിസ്‌പ്ലേ

ഡെല്‍ XPS ലാപ്‌ടോപ്പിനു സ്മാനമായ ബേസില്‍ ലെസ് ഡിസ്‌പ്ലേ തന്നെയാണ് പുത്തന്‍ മോഡലിലും കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ഇതുപ്രകാരം കൂടിയ സ്‌ക്രീന്‍ ടു ബോഡി റേഷ്യോ ലഭിക്കുന്നു. ഇത് ലാപ്‌ടോപ്പിന് പ്രത്യേക രൂപഭംഗി നല്‍കുന്നുണ്ട്. 14 ഇഞ്ചിന്റെ ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേയാണ് ലാപ്‌ടോപ്പിനുള്ളത്. 1920X1080 പിക്‌സലിന്റെതാണ് റെസലൂഷന്‍.

ആന്റിഗ്ലേര്‍ എല്‍.ഇ.ഡി ബാക്ക് ലൈറ്റ് നോണ്‍ ടച്ച് നാരോ ബോര്‍ഡര്‍ ഐ.പി.എസ് ഡിസ്‌പ്ലേയാണ് മോഡലിനുള്ളത്. 1080 പി വരെയുള്ള വീഡിയോകള്‍ മിഴിവോടെ കാണാന്‍ ഡിസ്‌പ്ലേ നിങ്ങളെ സഹായിക്കും. നിറങ്ങള്‍ കൃത്യമായി റീപ്രൊഡ്യൂസ് ചെയ്യന്‍ എല്‍.ഇ.ഡി പാനല്‍ സഹായിക്കും. ചുരുക്കിപറഞ്ഞാല്‍ നിലവില്‍ വിപണിയില്‍ ലഭ്‌യമായതില്‍വെച്ച് 50,000 ശ്രേണിയിലെ ബ്രൈറ്റ്‌നെസ് ഡിസ്‌പ്ലേ ഈ മോഡലിനുണ്ട്.

പ്രൊപ്രൈറ്ററി ഡെല്‍ സിനിം കളര്‍ സോഫ്റ്റ് വെയര്‍ ഈ മോഡലിലുണ്ട്. കളര്‍ ടെംപറേചര്‍ ക്രമീകരിക്കാനും ഡിസ്‌പ്ലേ സാച്യുറേഷന്‍ മാറ്റാനും ഇത് സഹായകമാണ്. ഡിസ്‌പ്ലേയില്‍ നിന്നും നീല നിറം പുറത്തുവരാതിരിക്കാന്‍ പ്രത്യേക ക്രമീകരണവും ഈ ഓപ്ഷനിലൂടെ ലഭിക്കും.

സിനിമകള്‍ അധികമായി കാണുന്നവര്‍ക്കും ആമസോണ്‍ പ്രൈം വീഡിയോകള്‍ കാണുന്നവര്‍ക്കും നെറ്റ്ഫ്‌ളിക്‌സ് നിരന്തരം ഉപയോഗിക്കുന്നവര്‍ക്കും ഈ മോഡല്‍ ഏറെ ഉപയോഗപ്രദമാണ്. റിവ്യൂ സമയത്ത് നിരവധി സിനിമകള്‍ വളരെ മിഴിവോടെ കാണാനായി.

ശബ്ദവും ക്യാമറയും

ബേസിലിനു മുകള്‍ ഭാഗത്തായി എച്ച്.ഡി ക്യാമറ സജ്ജീകരിച്ചിട്ടുണ്ട്. സ്റ്റാന്‍ഡേര്‍ഡ് വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്താനായി ഈ ക്യാമറ മതിയാകും. കൂടുതല്‍ ക്യാമറ ക്വളിറ്റി ആവശ്യമുള്ളവര്‍ക്ക് വെബ് ക്യാമറ ഘടിപ്പിക്കാം. നിലവില്‍ ഉപയോഗിച്ചിരിക്കുന്ന ക്യാമറയിലൂടെ ഫേസ് അണ്‍ലോക്കിംഗ് സാധ്യമല്ല എന്നത് നിരാശാജനകമാണ്.

രണ്ട് ബോട്ടം ഫയറിംഗ് സ്പീക്കറുകളാണ് മോഡലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ആവറേഡ് സൗണ്ട് ഔട്ട്പുട്ടാണ് സ്പീക്കറിലൂടെ ലഭിക്കുന്നത്. കൂടുതല്‍ ശബ്ദം ആവശ്യമെന്നു തോന്നിയാല്‍ ഹെഡ്‌ഫോണോ ബ്ലൂടൂത്ത് സ്പീക്കറോ ഉപയോഗിക്കണം. ഇതിനുള്ള സജ്ജീകരണങ്ങള്‍ ലാപ്‌ടോപ്പില്‍ ക്രമീകരിച്ചിട്ടുണ്ട്.

കീപാഡും ട്രാക്ക്പാഡും

ഫുള്‍ സൈസ്ഡ് കീബോര്‍ഡാണ് ലാപ്‌ടോപ്പില്‍ ഉപയോഗിച്ചിരിക്കുന്നത്. വിലയ്ക്കുള്ളിലെ മികച്ച കീബോര്‍ഡ് തന്നെയാണിത്. ബാക്ക് ലൈറ്റിംഗ് ഇല്ലെന്നത് പോരായ്മയാണ്. ആക്വുറേറ്റ് ട്രാക്കിംഗ് നല്‍കുന്നതാണ് മോഡലിലെ ട്രാക്ക്പാഡ്. എക്‌സ്റ്റേണല്‍ മൗസ് ഉപയോഗിക്കുന്നതാണ് നല്ലത്.

പെര്‍ഫോമന്‍സ്

ശ്രേണിയില്‍ ലഭ്യമായതില്‍വെച്ച് മികച്ച മോഡല്‍ തന്നെയാണ് ഡെല്‍ ഇന്‍സ്പീരിയന്‍ 14 5480 എന്ന മോഡല്‍. 8 ജി.ബി റാമും 1 റ്റി.ബി ഹാര്‍ഡ് ഡിസ്‌കും ഒപ്പം എട്ടാം ജനറേഷന്‍ ഇന്റല്‍ കോര്‍ പ്രോസസ്സറും ചേര്‍ന്ന് ഈ മോഡലിനെ കരുത്തനാക്കുന്നു. തികച്ചും മാന്യമായ പെര്‍ഫോമന്‍സ്. ബൂസ്റ്റ് ക്ലോക്ക് സ്പീഡ് 3.89 ജിഗാഹെര്‍ട്‌സ് വരെ സ്പീഡ് ലഭിക്കുന്നുണ്ട്.

ഡിസ്മാര്‍ക്ക്

ഡിസ്മാര്‍ക്കില്‍ 92.41 എം.ബി.പി.എസ് സ്പീഡ് വരെ ഈ മോഡലിനു ലഭിക്കുന്നുണ്ട്. റൈറ്റ് സ്പീഡാണെങ്കില്‍ 68.23 എം.ബി.പി.എസ് ആണ്. പത്തു മുതല്‍ 15 സെക്കന്റുവരെ സമയമെടുത്ത് കോള്‍ഡ്/ബൂട്ട് ആകും. എസ്.എസ്.ഡി ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെ ബൂസ്റ്റിംഗ് സ്പീഡ് വര്‍ദ്ധിപ്പിക്കാനാകും.

ഗ്രീക്ക്‌ബെഞ്ച് സി.പി.യു

ഗ്രീക്ക്‌ബെഞ്ച് 4 പ്രകാരം 4150 പോയിന്റാണ് ഈ മോഡലിനുള്ളത്. അതായത് മികച്ച സി.പി.യു പെര്‍ഫോമന്‍സ് ഉണ്ടെന്നര്‍ത്ഥം. ദൈനംദിന ഉപയോഗത്തിനു ഇതു മികച്ച മോഡലാണെന്നു സാരം.

ബാറ്ററി

65 വാട്ട് പവറുള്ള 42WHr ബാറ്ററിയാണ് മോഡലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. രണ്ടു മണിക്കൂര്‍ ചാര്‍ജിംഗിലൂടെ 100 ശതമാനം ചാര്‍ജ് കയറും. ചാര്‍ജിംഗ് സമയത്ത് ചെറുതായിപോലും ലാപ്‌ടോപ്പ് ചൂടാകുന്നില്ലെന്നത് പ്രത്യേകതയായി തോന്നി. മുഴുവന്‍ ചാര്‍ജ് ചെയ്താല്‍ 8 മണിക്കൂര്‍ വരെ ഉപയോഗിക്കാം.

മാറ്റങ്ങള്‍ വേണ്ടവ

മികച്ച ലൈറ്റ് വെയിറ്റ് മോഡല്‍ തന്നെയാണ് ഇത്. എന്നാല്‍ ചില കാര്യങ്ങളില്‍ മാറ്റം വേണ്ടതായി തോന്നി അവ ചുവടെ കുറിക്കുന്നു...

എല്‍.ഇ.ഡി ബാക്ക്‌ലിറ്റി കീപാഡ്

ഓ.എസിനായി SSD സ്‌റ്റോറേജ്

ഡെഡിക്കേറ്റഡ് ജി.പി.യു (കുറഞ്ഞത് 2ജി.ബി)

ചുരുക്കം

ദൈനംദിന ലാപ്‌ടോപ്പ് ഉപയോഗമുള്ളവര്‍ക്കും ധാരാളം യാത്ര ചെയ്യുന്നവര്‍ക്കും ഏറ്റവും അനുയോജ്യമായ മോഡല്‍ തന്നെയാണ് ഡെല്‍ ഇന്‍സ്പീരിയന്‍ 14 5480. 2 മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 8 മണിക്കൂര്‍ ബാക്കപ്പ് ലഭിക്കുന്നതിനാല്‍ സമയവും ലാഭിക്കാം. ചുരുക്കുപറഞ്ഞാല്‍ ശ്രേണിയിലെ കേമന്‍.

പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് പെട്രോളും ഡീസലും വികസിപ്പിച്ച് ഫ്രഞ്ച് ഗവേഷകൻ

Best Mobiles in India

English Summary

Dell Inspiron 14 5480 Laptop review: Easy on your back, and your wallet