ഡെൽ Inspiron 15 5575 ഗിസ്‌ബോട്ട് റിവ്യൂ


ഡെൽ അടുത്തിടെ Inspiron 15 5575 എന്ന മിഡ് റേഞ്ച് ലാപ്ടോപ്പ് ഇന്ത്യയിൽ അവതരിപ്പിക്കുകയുണ്ടായി. AMD Ryzen APU പ്രൊസസ്സറുകൾ ഉപയോഗിച്ചുള്ള വളരെ കുറച്ച് ലാപ്ടോപ്പുകളിൽ ഒന്നാണ് ഇത്. കുറച്ച് നേരത്തേക്ക് ഈ പുതിയ ലാപ്ടോപ്പിൽ പരിശോധിക്കാൻ ഞങ്ങൾക്ക് അവസരം ലഭിക്കുകയുണ്ടായി. AMD Ryzen APU പ്രൊസസ്സറുകൾ ലാപ്ടോപ്പ് പറയുന്ന വിലയെ ന്യായീകരിക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ നടത്തിയ കാര്യങ്ങൾ റിവ്യൂ ആയി ഇവിടെ എഴുതുകയാണ്.

Advertisement

സവിശേഷതകൾ ഒറ്റനോട്ടത്തിൽ

⦁ CPU: AMD Ryzen 5 2500U

Advertisement

⦁ ജിപിയു: എഎംഡി റാഡിയോൺ ആർഎക്സ് വേഗ 8

⦁ ഡിസ്പ്ളേ: 15.6 ", ഫുൾ എച്ച്ഡി (1920 x 1080), TN

⦁ ഒഎസ്: വിൻഡോസ് 10 ഹോം

⦁ ബാറ്ററി: 42 WHr

⦁ഭാരം: 2.03 കിലോഗ്രാം (4.5 പൌണ്ട്)

⦁ റാം: 8GB - 32GB വരെ വികസിപ്പിക്കാവുന്നതാണ്

⦁ സ്റ്റോറേജ്: 1 ടിബി

ഡിസൈൻ

ഡെൽ ഇൻസ്പിറോൺ 15 ഏറ്റവും മികച്ച ഒരു ഡിസൈനോട് കൂടിയാണ് എത്തുന്നത് എന്ന് പറയാനൊക്കില്ല. ഒരു ഹാർഡ് പ്ലാസ്റ്റിക് മെറ്റീരിയലിൽ നിർമ്മിച്ചിരിക്കുന്ന ഈ ലാപ്ടോപ്പ് പരമ്പരാഗത ലാപ്ടോപ്പ് ഡിസൈനുകളിൽ നിന്നും വലിയ മാറ്റമൊന്നുമില്ല. ലാപ്ടോപ്പ് തുറക്കാനായി ഉപയോക്താക്കൾക്ക് എളുപ്പമാക്കുന്ന വിധത്തിലാണ് ലാപ്ടോപ്പിന്റെ വളഞ്ഞ അറ്റങ്ങൾ ഉള്ളത്. എന്നാൽ ലാപ്ടോപ്പ് ജോയിന്റ് ചെയ്തിരിക്കുന്നത് അല്പം ഇറുകിയ സ്ഥിതിയിൽ ആയതിനാൽ തുറക്കാൻ അല്പം ബുദ്ധിമുട്ട് അനുഭവപ്പെട്ടു.

Advertisement

ലാപ്ടോപ്പ്ക ബോഡി നല്ലപോലെ ഡിസൈൻ ചെയ്തതിനാൽ വളവുകളോ ഒടിവുകളോ ഒന്നും തന്നെ കണ്ടെത്താൻ പറ്റിയില്ല. സംഭവം കമ്പനി പ്ലാസ്റ്റിക് ഇതിൽ നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ടെങ്കിലും ആ ഒരു തോന്നൽ ഉണ്ടാവാത്ത രോപകല്പനയാണ് ഇതിനുള്ളത്. അടുത്തതായി നോക്കുന്നതു വരെ നിങ്ങൾക്ക് വ്യത്യാസം മനസിലാക്കാൻ കഴിയില്ല. മൊത്തത്തിൽ ഇൻസ്പിറോൺ 15 വളരെ ലളിതമായ ലാപ്ടോപ്പാണ് എന്ന് പറയാം.അതുപോലെ ഇതേ വിഭാഗത്തിലെ മറ്റു ലാപ്ടോപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ 2.2 കിലോഗ്രാമിനു താഴെയായി ഭാരം നിലനിർത്താൻ കമ്പനിക്ക് സാധിച്ചതും ശ്രദ്ധേയമാണ്.

ഡിസ്പ്ളേ

1920 x 1080 റെസല്യൂഷനുള്ള 15.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേയാണ് ഡെൽ ഇൻസ്പിറോൺ 15 5575ന് ഉള്ളത്. ഡിസ്പ്ലേയിൽ ആന്റി ഗ്ലെയർ കൊട്ടിങ്ങോട് കൂടിയ LED- ബാക്ക്ലിറ്റ് ഡിസ്പ്ലേ പാനൽ കൂടെ ഉണ്ട്. സിനിമകൾ കാണാനും മാറ്റുമെല്ലാമായി മികച്ച അനുഭവം തന്നെ ഈ ഡിസ്പ്ളേ പ്രദാനം ചെയ്യും.

Advertisement

എന്നാൽ ബെസലുകൾ കുറച്ചുക്കൂടെ കുറച്ചിരുന്നെങ്കിൽ ഒന്നുകൂടെ ഡിസ്പ്ളേ മനോഹരമായേനെ. അല്പം കട്ടിയുള്ളതായി ഡിസ്‌പ്ലെ അനുഭവപ്പെട്ടു. അതുപോലെ വ്യത്യസ്ത ദിശകളിൽ നിന്ന് നോക്കുമ്പോൾ അല്പം പോരായ്മയുള്ളതായി തോന്നി. അല്പം കൂടെ മെച്ചപ്പെടുത്താമായിരുന്നു. ഒരുപാട് പേര് ഒരുമിച്ച് സ്‌ക്രീനിൽ എന്തെങ്കിലും കണ്ടുകൊണ്ടിരിക്കുകയാണെങ്കിൽ ഇത് ഒരു പ്രശ്നമായേക്കും.

ഓഡിയോ, കണക്റ്റിവിറ്റി

ഡെൽ ഇൻസ്പിറോൺ 15 MaxxAudio പ്രോ എന്ന സോഫ്റ്റ്വെയറും നൽകുന്നുണ്ട്. ഓഡിയോ ചെറിയ മ്യൂസിക്ക് എല്ലാം കേൾക്കുന്നതിന് നല്ലതാണ് എങ്കിലും ഹെവി മ്യൂസിക്ക് പ്ലേ ചെയ്യുമ്പോൾ വ്യക്തതയില്ല എന്നത് പോരായ്മയായി തോന്നി. വേറെ സ്പീക്കറുകൾ ബന്ധിപ്പിച്ചോ ഹെഡ്സെറ്റ് കൊടുത്തോ ഈ പ്രശ്നം പരിഹരിക്കാം.

Advertisement

കണക്റ്റിവിറ്റിയുടെ കാര്യത്തിൽ ലാപ്ടോപ്പ് ശരാശരിക്ക് മേലെ നിൽക്കുന്ന സവിശേഷതകൾ പ്രദാനം ചെയ്യുന്നുണ്ട്. USB 2.0 പോർട്ട്, വലതുവശത്ത് ഒരു ഡിവിഡി ഡ്രൈവ്, ഇടതുവശത്ത് രണ്ട് USB 3.1 പോർട്ടുകൾ, എച്ച്ഡിഎംഐ 1.4 പോർട്ട് എന്നിവയെല്ലാം ഈ ലാപ്ടോപ്പിൽ ഉണ്ട്. കൂടാതെ ഒരു എസ്ഡി കാർഡ് സ്ലോട്ടും ഒരു ഇഥർനെറ്റ് പോർട്ടും കൂടെ ലാപ്ടോപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു USB 3.1 ടൈപ്പ്- C പോർട്ട് കൂടെ ഉണ്ടായിരുന്നെങ്കിൽ ഇൻസ്പൈറോൺ 15 5575 വിലയെ ന്യായീകരിക്കുമായിരുന്നു.

കീബോർഡും ടച്ച്പാഡും

ഒരു സാധാരണ ശൈലിയിൽ ഉള്ള കീബോർഡോട് കൂടിയാണ് ഈ മോഡലും എത്തുന്നത്. കീകൾക്കിടയിലുള്ള സ്പേസിംഗ് നീണ്ട ടൈപ്പിംഗ് സെഷനുകൾക്ക് അനുയോജ്യമാണ്, കീബോർഡ് നോക്കാതെ തന്നെ ടൈപ്പുചെയ്യുന്നത്തിന് ഇത് എളുപ്പമുള്ളതാക്കുക്കും. അതുപോലെ ടൈപ്പിംഗ് ചെയ്യുമ്പോൾ ശബ്ദം വളരെ കുറവും കീകളിൽ നിന്നുള്ള ഫീഡ്ബാക്ക് തൃപ്തികരവുമായി അനുഭവപ്പെട്ടു.

Advertisement

ട്രാക്ക്പാഡിന്റെകാര്യം പറയുമ്പോൾ ഫങ്ഷണാലിറ്റി മൊത്തത്തിൽ നല്ലതെങ്കിലും, പാഡിന്റെ പരുക്കൻ രൂപം വിരലുകൾക്ക് മതിയായതല്ല എന്ന് തോന്നി. ദീർഘനേരം ഉപയോഗിക്കുമ്പോൾ ഇത് ബുദ്ധിമുട്ടുണ്ടാക്കിയേക്കും. പലപ്പോഴും വേറൊരു മൗസ് ഉപയോഗിക്കേണ്ടി വന്നു. എന്നാലും ട്രാക്ക്പാഡിന്റെ ക്ലിക്കുചെയ്യുന്നതിനുള്ളസൗകര്യം നിലവാരമുള്ളതായിരുന്നു.

മൊത്തത്തിലുള്ള പ്രകടനം

ഇപ്പോൾ ഇൻസെപ്റോൺ 15 5575 എത്തുന്നത് AMD Ryzen 5 2500U പ്രൊസസർ സഹിതമാണ് വരുന്നത് എന്ന് നേരത്തെ പറഞ്ഞല്ലോ. ശരാശരിക്ക് മുകളിൽ നിൽക്കുന്ന ഒരു അനുഭവം നൽകാൻ ഇതിന് സാധിക്കുന്നുണ്ട്. ഒപ്പം റീഡൺ വേഗ 8 ഗ്രാഫിക്സ് പിന്തുണയും ലാപ്‌ടോപ്പിലുണ്ട്. ഗെയിമിംഗ് അടക്കമുള്ള കാര്യങ്ങൾ സുഗമമാക്കാൻ ഇത് ഏറെ സഹായകവുമാണ്. 8GB DDR4 റാം ഉള്ള ഈ മോഡലിൽ ഒരു ടിബി ആണ് ഹാർഡ് ഡിസ്ക് ഉൾക്കൊള്ളിച്ചിരിക്കുന്നത് എന്നതിനാൽ മൊത്തത്തിൽ ഒരു ശരാശരിക്ക് മുകളിൽ നിൽക്കുന്ന അനുഭവം ലാപ്ടോപ്പ് നൽകുന്നുണ്ട്.

പരിശോധനയ്ക്കായി പ്രാഥമിക ലാപ്ടോപ്പ് ആയി ഇത് കുറച്ചു ദിവസങ്ങൾ ഉപയോഗിക്കുകയുണ്ടായി. ദൈർഘ്യമേറിയ ടൈപ്പിംഗ് സെഷനുകൾ, മീഡിയ ഉപഭോഗം, ചിലപ്പോൾ ഗെയിമിംഗ് എന്നിവയും അടക്കം എല്ലാം നല്ല രീതിയിൽ തന്നെ ലാപ്ടോപ്പിൽ സാധ്യമായി. മിക്ക സാഹചര്യങ്ങളിലും ലാപ്ടോപ്പ് നന്നായി പ്രവർത്തിച്ചു എങ്കിലും ആപ്ലിക്കേഷനുകൾ തുറക്കുമ്പോഴും സ്ക്രീനുകൾ മാറ്റുമ്പോഴുമെല്ലാം ചിലപ്പോളെങ്കിലും അല്പം ലാഗ് അനുഭവപ്പെടുകയുണ്ടായി. ഇത് ഒരു മിഡ് റേഞ്ച് ലാപ്ടോപ്പ് ആയതിനാൽ ഇതിൽ നിന്നും അമിതമായി നമ്മൾ പ്രതീക്ഷിക്കാൻ പാടില്ലല്ലോ.

എങ്ങനെ ആവശ്യമില്ലാത്ത ആപ്പുകൾ ഫോണിൽ നിന്നും ഒഴിവാക്കാം?

അവസാനവാക്ക്

നിങ്ങൾ ആദ്യമായി ഒരു ലാപ്ടോപ്പ് വാങ്ങുകയാണെങ്കിൽ, അധികം ഭാരിച്ച പണികൾ ഒന്നുമില്ല എങ്കിൽ, ഒരു ശരാശരിക്ക് മുകളിൽ നിൽക്കുന്ന ലാപ്ടോപ്പ് ആണ് വേണ്ടതെങ്കിൽ ധൈര്യമായി വാങ്ങാം. മറിച്ച് ഒരു ഹാർഡ്കോർ ഗെയിമിംഗ്, എഡിറ്റിങ് ആവശ്യങ്ങൾ ആണ് നിങ്ങൾക്ക് വേണ്ടത് എങ്കിൽ ഇത് എടുക്കുന്നത് അത്ര ഉചിതമാകില്ല.

Best Mobiles in India

English Summary

Dell Inspiron 15 5575 review: AMD Ryzen's proving ground