ഇന്‍ഫിനിറ്റിഎഡ്ജ് ഡിസ്‌പ്ലെയോടു കൂടിയ എക്‌സ്പിഎസ് 15 നോട്ട്ബുക്ക് ഡെല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു


ഡെല്‍ കമ്പനിയുടെ പ്രീമിയം നോട്ട്ബുക്ക് എക്‌സ്പിഎസ് 15 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കമ്പനിയുടെ ഒഫിഷ്യല്‍ വെബ്‌സൈറ്റ് വഴിയും തിരഞ്ഞെടുത്ത എക്‌സക്ലൂസീവ് ഡെല്‍ ഷോറൂമുകള്‍,ക്രോമ, റിലയന്‍സ് ഡിജിറ്റല്‍ ഔട്ട്‌ലെറ്റുകള്‍ വഴിയും ആയിരിക്കും നോട്ട്ബുക്കുകള്‍ വില്‍ക്കുക. പുതിയ നോട്ട്ബുക്കുകളുടെ പ്രാരംഭ വില 1,17,990 രൂപ മുതലാണ്.

Advertisement

ലോകത്തിലെ ഏറ്റവും ചെറിയ 15-ഇഞ്ച് നോട്ട്ബുക്ക്,എറ്റവും ശക്തമായ എക്‌സ്പിഎസ് എന്നിങ്ങനെയാണ് എക്‌സ്പിഎസ് 15 നെ വിശേഷിപ്പിക്കുന്നത്.

Advertisement

സാങ്കല്‍പികമായി അരികുകളില്ലാത്ത ഇന്‍ഫിനിറ്റി എഡ്ജിനാല്‍ അറിയപ്പെടുന്ന ഡെല്‍ എക്‌സ്പിഎസ് ഏഴാം തലമുറ ഇന്റല്‍ കോര്‍ ഐ7-770എച്ച്ക്യു ക്വാഡ്-കോര്‍ പ്രോസസറില്‍( 6എം കാഷെ, 3.8 ജിഗഹെട്‌സ് വരെ) ആണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ ഇത് 4ജിബി ജിഡിഡിആര്‍5 ഗ്രാഫിക്‌സോട് കൂടിയ ന്വിഡിയ ജിഫോര്‍സ് ജിടിഎക്‌സ് 1050 ഗെയിമിങ് ഗ്രേഡും വാഗ്ദാനം ചെയ്യുന്നു.

14-ഇഞ്ച് ഫോം ഫാക്ടറോട് കൂടിയ 15.6 ഇഞ്ച് സ്‌ക്രീനാണ് ഡെല്‍എക്‌സ്പിഎസിലള്ളത്. ഡെല്‍ ഇതുവരെ നിര്‍മ്മിച്ചിട്ടുള്ളതില്‍ ഏറ്റവും ഭാരം കുറഞ്ഞതും അതേസമയം ശക്തവുമായ എക്‌സ്പിഎസ് ലാപ്‌ടോപ്പാണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നു.

1.8 കിലോഗ്രാമിലും അല്‍പം കൂടി മാത്രം ഭാരമുള്ള ഈ നോട്ട്ബുക്കിന്റെ കനം 11-17 മില്ലിമീറ്റര്‍ ആണ്. ഈടും ഉറപ്പുമുള്ള ചേസിസിനായി ഒറ്റ ബ്ലോക് അലൂമിനിയത്തിലാണ് നോട്ട്ബുക്ക് തയ്യാറാക്കിയിരിക്കുന്നത്.

Advertisement

മകളുടെ വീഡിയോ വൈറലായതോടെ ആപ്പിള്‍ കമ്പനി അച്ഛനെ പുറത്താക്കി!

കൂടുതല്‍ സമയം നീണ്ടുനില്‍ക്കുന്ന ബാറ്ററി ലൈഫാണ് എക്‌സ്പിഎസിന്റെ മറ്റൊരു സവിശേഷത. ഡെല്‍ പറയുന്നത് അനുസരിച്ച് എക്‌സ്പിഎസിന്റെ ബാറ്ററി ലൈഫ് 19 മണിക്കൂര്‍ 30 മിനുട്ട് നേരം നീണ്ടു നില്‍ക്കും . 15-ഇഞ്ച് ലാപ്‌ടോപ്പിലെ ഏറ്റവും ഉയര്‍ന്ന ബാറ്ററി ലൈഫാണിത്.

ബാക്‌ലൈറ്റ് കീബോര്‍ഡ് , പാനിങ്, പിഞ്ചിങ്, സൂമിങ് എന്നിവ സപ്പോര്‍ട്ട് ചെയ്യുന്ന ടച്ച്പാഡ് എന്നിവയോട് കൂടിയാണ് ഡെല്‍ എക്‌സ്പിഎസ് 15 എത്തുന്നത്. ഡിവൈസിന്റെ പാംറെസ്റ്റ് കാര്‍ബണ്‍ ഫൈബര്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.

സ്റ്റീരിയോ സ്പീക്കര്‍, ഡ്യുവല്‍ മൈക്രോഫോണുകള്‍, മികച്ച ഓഡിയോ അനുഭവം ലഭ്യമാക്കുന്നതിനായി വേവ്‌സ് മാക്‌സ്ഓഡിയോ പ്രോയോട് കൂടിയ എച്ച്ഡി ഓഡിയോ എന്നിവ നോട്ട്ബുക്ക് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Advertisement

ഡെല്‍ എക്‌സ്പിഎസിന്റെ ഫുള്‍എച്ച്ഡി സ്‌ക്രീനിന്റെ വ്യൂവിങ് ആംഗിള്‍ 170 ഡിഗ്രി വരെ ആണ്. ലാപ്‌ടോപ്പ് ചാര്‍ജ് ചെയ്യുന്നതിനും വിവധ ഡിവൈസുകള്‍ കണക്ട് ചെയ്യുന്നതിനും അനുവദിക്കുന്ന തണ്ടര്‍ബോള്‍ട്ട് 3 മള്‍ട്ടി-യൂസ് പോര്‍ട്ട് ഡിവൈസിലുണ്ട്. 4കെ വരെയുള്ള ഡിസ്‌പ്ലെ സപ്പോര്‍ട്ട് ചെയ്യുമിത്.

Best Mobiles in India

English Summary

Dell launches XPS 15 notebook with world’s first InfinityEdge display in India at Rs. 1,17,990