അള്‍ട്രാ തിന്‍ ലാപ്‌ടോപ്പുമായി ഡെല്‍


ആഗോള ലാപ്‌ടോപ്പ് വിപണിയില്‍ ഡെല്ലിനുള്ള സ്ഥാനം അനിഷേധ്യമാണ്. ഡെല്ലില്‍ നിന്നും ഉള്ള ഏറ്റവും പുതിയ വാര്‍ത്ത, ഡെല്‍ ഒരു അള്‍ട്രാ തിന്‍ ലാപ്‌ടോപ്പ് പുറത്തിറക്കാനൊരുങ്ങുന്നു എന്നതാണ്. ഡെല്‍ എക്‌സ്പിഎസ് 14ഇസഡ് എന്നു പേരിട്ടിരിക്കുന്ന ഈ പുതിയ അള്‍ട്രാ തിന്‍ മൊബൈല്‍ ആദ്യ ഘട്ടത്തില്‍ ചൈനയില്‍ മാത്രമേ ലഭ്യമാകൂ.

ചൈനയില്‍ റിലീസ് ആയതിനു ശേഷം യുഎസ്എയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും എക്‌സ്പിഎസ് 14ഇസഡ് ഇറങ്ങും. സ്റ്റൈലിഷ് ലുക്ക് നല്‍കുന്ന, അലൂമിനിയം കോട്ടിംഗുള്ള ബോഡി ഫ്രെയിം ആയിരിക്കും ഇതിന്.

Advertisement

ഒരു ഇഞ്ചില്‍ താഴേ മാത്രമേ കട്ടിയുള്ളൂ എന്നത് ഈ ലാപ്‌ടോപ്പ് കൊണ്ടു നടക്കാന്‍ കൂടുതല്‍ സൗകര്യപ്രദമാക്കുന്നു. 1366 x 768 പിക്‌സല്‍ റെസൊലൂഷനുള്ള 14 ഇഞ്ച് എല്‍ഇഡി ഡിസ്‌പ്ലേയാണിതിന്റേത്.

Advertisement

വിന്‍ഡോസ് 7 ഹോം പ്രീമിയത്തില്‍ പ്രവര്‍ത്തിക്കുന്ന, ഈ ലാപ്‌ടോപ്പിന്റെ പ്രോസസ്സര്‍ ഇന്റല്‍ കോര്‍ i5 ആണ്. ഇതിന്റെ റാം 8 ജിബിയും, ഹാര്‍ഡ് ഡിസ്‌ക്‌ 500 ജിബിയും ആണ്.

ഒരു ഒപ്റ്റിക്കല്‍ ഡ്രൈവ് ഉണ്ടെന്നാതാണ് ഇതു വരെ ഒരു ലാപ്‌ടോപ്പിനുമില്ലാത്ത, ഡെല്‍ എക്‌സ്പിഎസ് 14ഇസഡിന്റെ പ്ര ത്യേകത. ബ്ലൂടൂത്ത്, വൈഫൈ കണക്റ്റിവിറ്റികളും ഇതിനുണ്ട്.

1 ജിബി വീഡിയോ കാര്‍ഡിന്റെ സാന്നിധ്യം നമുക്കിഷ്ടമുള്ളത്ര സിനിമകള്‍ കാണാനുള്ള സൗകര്യമൊരുക്കുന്നു. 7 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ബാറ്ററി ലൈഫും ഉണ്ടിതിന്.

ഇവയ്‌ക്കെല്ലാം പുറമെ, കാര്‍ഡ് റീഡര്‍, മള്‍ട്ടി ടച്ച് പാഡ്, യുഎസ്ബി 3.0 പോര്‍ട്ടുകള്‍, ലാന്‍ കണക്ഷന്‍ തുടങ്ങിയ സൗകര്യങ്ങളും ഇതിലുണ്ട്.

Advertisement

ഈ പുതിയ അള്‍ട്രാ തിന്‍ ലാപ്‌ടോപ്പിന്റെ വില വിവരം ഇതുവരെ പുറത്തു വിട്ടിട്ടില്ലെങ്കിലും, ഏതാണ്ട് 38000 രൂപയ്ക്കും, 41000 രൂപയ്ക്കും ഇടയിലായാണിതിന്റെ വില പ്രതീക്ഷിക്കപ്പെടുന്നത്.

ഏതായാലും ചൈനീസ് വിപണിയില്‍ ലഭിക്കുന്ന സ്വീകരണം എങ്ങനെയാണെന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ലോകവിപണിയില്‍ ഈ ലാപ്‌ടോപ്പിനു ലഭിക്കുന്ന സ്വീകാര്യത.

Best Mobiles in India

Advertisement