ആര്‍ട് ഓഫ് ലിവിംഗ് ഉള്ളടക്കങ്ങളുമായി എന്‍ലൈറ്റന്‍ ടാബ്‌ലറ്റുകള്‍



ടാബ്‌ലറ്റിലൂടെ ആര്‍ട് ഓഫ് ലിവിംഗിന് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായിതാ രണ്ട് ടാബ്‌ലറ്റുകള്‍. എന്‍ലൈറ്റന്‍, എന്‍ലൈറ്റന്‍ പ്ലസ് എന്നറിയപ്പെടുന്ന ടാബ്‌ലറ്റുകളില്‍ ആര്‍ട് ഓഫ് ലിവിംഗ് ഉള്ളടക്കങ്ങളായ ഭജന, പുസ്തകങ്ങള്‍, യോഗ, ശ്രീ ശ്രീ രവിശങ്കറിന്റെ പാഠങ്ങള്‍ എന്നിവയുള്‍പ്പെടുന്നുണ്ട്.

ചെന്നൈ ആസ്ഥാനായി പ്രവര്‍ത്തിക്കുന്ന ഇഎഎഫ്ടി ടെക്‌നോളജീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ഈ ടാബ്‌ലറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ആര്‍ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്റെ പിന്തുണയും ഈ ടാബ്‌ലറ്റ് അവതരണത്തില്‍ ഉണ്ട്. 17,000 രൂപയാണ് എന്‍ലൈറ്റന്‍ ടാബ്‌ലറ്റിന്റെ വില. 20,000 രൂപയുടെ ഡാറ്റകള്‍ ഇതിനൊപ്പമുള്ള 16 ജിബി മെമ്മറിയില്‍ ഉള്‍പ്പെടുന്നതായും കമ്പനി അവകാശപ്പെടുന്നു.

Advertisement

ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രഡ് ഓപറേറ്റിംഗ് സിസ്റ്റമാണ് ഇതിലുള്ളത്. മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബി വരെ മെമ്മറി വിപുലപ്പെടുത്തുകയും ആവാം. ബ്ലൂടൂത്ത്, വൈഫൈ, യുഎസ്ബി കണക്റ്റിവിറ്റികളുള്ള ഇതില്‍ 3ജി പിന്തുണയും ഉണ്ട്.

Advertisement

സവിശേഷതകള്‍ ഒറ്റനോട്ടത്തില്‍

  • ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രഡ്

  • 1.2 ജിഗാഹെര്‍ട്‌സ് എആര്‍എം കോര്‍ടക്‌സ് എ8 പ്രോസസര്‍

  • 16 ജിബി ഇന്‍ബില്‍റ്റ് മെമ്മറി

  • 32 ജിബി മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട്

  • 512 എംബി റാം

  • 7 ഇഞ്ച് സ്‌ക്രീന്‍ ഡിസ്‌പ്ലെ

  • 4000mAh ബാറ്ററി

  • വിജിഎ ക്യാമറ

  • മിനി എച്ച്ടിഎംഐ പോര്‍ട്ട്

എന്‍ലൈറ്റന്‍ ടാബ്‌ലറ്റിന്റെ എല്ലാ സവിശേഷതകളും എന്‍ലൈറ്റന്‍ പ്ലസിലും കാണാം. ആന്‍ഡ്രോയിഡ് 4 ഒഎസ് മാത്രമാണ് ഇതിലെ വ്യത്യാസം. ഈ ടാബ്‌ലറ്റിന്റെ വിലവിവരങ്ങള്‍ അറിവായിട്ടില്ല.

എന്‍ലൈറ്റന്‍ പ്ലസ് ടാബ്‌ലറ്റ് സവിശേഷതകള്‍

  • ആന്‍ഡ്രോയിഡ് 4.0

  • 2160പിക്‌സല്‍ വീഡിയോ പ്ലേബാക്ക്

  • 8 മണിക്കൂര്‍ ബാറ്ററി ദൈര്‍ഘ്യം

Best Mobiles in India

Advertisement