4.16 ജിഗാഹെര്‍ട്‌സ് വേഗതയുള്ള ആദ്യലാപ്‌ടോപ് എംഎസ്‌ഐയില്‍ നിന്ന്


ലാപ്‌ടോപിന്റെ വേഗതയുയര്‍ത്തി എംഎസ്‌ഐ ഉത്പന്നം ടെക്‌പ്രേമികളുടെ ശ്രദ്ധ നേടുന്നു. കമ്പനിയുടെ എംഎസ്‌ഐ-ജിടി7800ഡിഎക്‌സ് ലാപ്‌ടോപാണ് വേഗതയേറിയ പെര്‍ഫോമന്‍സ് വാഗ്ദാനം ചെയ്ത് വില്പനക്ക് തയ്യാറാകുന്നത്.

Advertisement

4.16 പെര്‍ഫോമന്‍സ് വേഗതയുള്ള ആദ്യ നോട്ട്ബുക്കാണിതെന്നാണ് കമ്പനിയുടെ അവകാശവാദം. ഇന്റല്‍ ക്വാഡ് കോര്‍ പ്രോസസര്‍, എന്‍വിദിയയുടെ എച്ച്ഡി ഗ്രാഫിക്‌സ് കാര്‍ഡ് എന്നിവയാണ് ഇതിന്റെ മികച്ച പ്രവര്‍ത്തനത്തിന് സഹായിക്കുന്നത്. വേഗതയും കീബോര്‍ഡ് ലേ ഔട്ടും ഉള്‍പ്പടെയുള്ള ഇതിലെ സവിശേഷതകള്‍ ഏറ്റവും അധികം ഉപകരിക്കുക ഗെയിമിംഗ് തത്പരര്‍ക്കാണ്.

Advertisement


മറ്റ് സവിശേഷതകള്‍

  • 2.2 ജിഗാഹെര്‍ട്‌സ് പ്രോസസര്‍
  • ഇന്റല്‍ എച്ച്എം67 മദര്‍ബോര്‍ഡ്
  • എന്‍വിദിയ ജിഫോഴ്‌സ് ജിടിഎക്‌സ് 570എം ഗ്രാഫിക്‌സ് കാര്‍ഡ്
  • 17.3 ഇഞ്ച് ഡിസ്‌പ്ലെ
  • 128 ജിബി ഇന്‍ബില്‍റ്റ് മെമ്മറി
  • 750 ജിബി ഹാര്‍ഡ് ഡിസ്‌ക് ഡ്രൈവ്
  • ഓപ്റ്റിക്കല്‍ ഡിവിഡി, ബ്ലൂറേ ഡ്രൈവ്
  • 2.1 ചാനല്‍ ഓഡിയോ സിസ്റ്റം
  • ഡസ്റ്റ് പ്രൂഫ്, ആന്റി റിഫഌക്റ്റീവ് സ്‌ക്രീന്‍
  • 3 യുഎസ്ബി 2.0 പോര്‍ട്ടുകള്‍, 2 യുഎസ്ബി 3.0 പോര്‍ട്ടുകള്‍, 7.1 ഓഡിയോ ജാക്ക്
  • വീഡിയോ ക്യാമറ

1,30,000 രൂപയാണ് ഇതിന്റെ വില.

Best Mobiles in India

Advertisement