ഡെസ്‌ക്ടോപ്പ് പിസിയും നോട്ട്ബുക്കും ചേര്‍ന്ന് ജിഗാബൈറ്റ് ബുക്ക്‌ടോപ്പ്



ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറുകള്‍ ലാപ്‌ടോപ്പുകള്‍ ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ എന്നിവയ്‌ക്കെല്ലാം അവയുടേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്.  ഡെസ്‌ക്ടോപ്പുകള്‍ക്ക് പ്രവര്‍ത്തനക്ഷമതയും, കണക്റ്റിവിറ്റി ഒപ്ഷനുകളും കൂടുതലായിരിക്കും.  എന്നാല്‍ അവയ്ക്ക് വളരെയേറെ സ്ഥലം വേണ്ടി വരും എന്നൊരു കുഴപ്പം ഉണ്ട്.

ലാപ്‌ടോപ്പുകള്‍ ഡെസ്‌ക്ടോപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ഒതുക്കമുള്ളതും, കൊണ്ടു നടക്കാന്‍ കഴിയുന്നതും ആണ്.  എന്നാല്‍ പ്രവര്‍ത്തനക്ഷമത ഡെസ്‌ക്ടോപ്പുകളേക്കാള്‍ കുറയും.  ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളെയാണെങ്കില്‍ കമ്പ്യൂട്ടറുമായി ബന്ദപ്പെടുത്തി പറയുന്നതിലും നല്ലത് സ്മാര്‍ട്ട്‌ഫോണുകളുമായുള്ള താരതമ്യം ആണ്.

Advertisement

മുകളില്‍ പറഞ്ഞിതിക്കുന്ന മൂന്നു തരം ഗാഡ്ജറ്റുകളുടെയും നല്ല വശങ്ങള്‍ മാത്രം സംയോജിപ്പിച്ച് ജിഗാബൈറ്റ് കമ്പ്യൂട്ടേഴ്‌സ് പുറത്തിറക്കിയതാണ് ബുക്ക്‌ടോപ്പ് ടി1132എന്‍.  ഡെസ്‌ക്ടോപ്പ്, ടാബ്‌ലറ്റ്, നോട്ട്ബുക്ക് കമ്പ്യൂട്ടര്‍ എന്നിവയുടെ ഒരു സംയോജിത രൂപമാണ് ഈ ബുക്ക്‌ടോപ്പ് ടി1132എന്‍.

Advertisement

ബുക്ക്‌ടോപ്പിന്റെ നാലു വ്യത്യസ്ത മോഡലുകള്‍ അവതരിപ്പിക്കുന്നുണ്ട് ജിഗാബൈറ്റ്.  ഉറപ്പും കരുത്തും ഉള്ള ഡിസൈനാണ് ജിഗാബൈറ്റ് ബുക്ക്‌ടോപ്പിന്റേത്.  വെള്ള, കറുപ്പ് എന്നീ രണ്ടു വ്യത്യസ്ത നിറങ്ങളിലും ഇവയിറങ്ങുന്നുണ്ട്.  വെറും 1.79 കിലോഗ്രാം ആണ് ഈ ബുക്ക്‌ടോപ്പിന്റെ ഭാരം.

രണ്ടാം തലമുറയില്‍ പെട്ട 1.66 ജിഗാഹെര്‍ഡ്‌സ് ഇന്റല്‍ ഐ5-2467 എം പ്രോസസ്സറാണ് ബുക്ക്‌ടോപ്പിന്.  ക്ലോക്ക് സ്പീഡ് 2.3 ജിഗാഹെര്‍ഡ്‌സ് വരെ ഉയര്‍ത്താവുന്നതാണ്.  11.6 ഇഞ്ച് എല്‍ഇഡി മള്‍ട്ടി ടച്ച് സ്‌ക്രീന്‍ ആണിതിന്റേത്.

രണ്ട് റാം സ്ലോട്ടുകള്‍ ഉണ്ടിതിന്.  ഇവയില്‍ 2 ജിബി റാമുകളോ, 4 ജിബി റാമുകളോ ഉപയോഗപ്പെടുത്താം.  അങ്ങനെ 8 ജിബി വരെ റാം ഉപയോഗപ്പെടുത്താം ഈ ബുക്ക്‌ടോപ്പില്‍.  മൊബൈല്‍ ഇന്റല്‍ എച്ച്എം65 എക്‌സ്പ്രസ് ചിപ്‌സെറ്റ് ആണിതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

Advertisement

ഹാര്‍ഡ് ഡിസ്‌കിന് മൂന്നു ഒപ്ഷനുകള്‍ ഉണ്ടിതില്‍.  320 ജിബി, 500 ജിബി, 750 ജിബി എന്നിവയിലേതെങ്കിലും ഇതില്‍ ഉപയോഗപ്പെടുത്താവുന്നതാണ്.  ഇതിലെ ഗ്രാഫിക്‌സ് പ്രോസസ്സര്‍ ഇന്റല്‍ എച്ച്ഡി ഗ്രാഫിക്‌സ് 3000 ആണ്.  കൂടാതെ എന്‍വിഡിയ ജിഫോഴ്‌സ് ജിടി 520എം ഡിസ്‌ക്രീറ്റ് ഗ്രാഫിക്‌സ് കാര്‍ഡിന്റെ സപ്പോര്‍ട്ടും ഈ ബുക്ക്‌ടോപ്പിനുണ്ട്.

2 വൂഫര്‍ സ്പീക്കറുകള്‍, 1.3 മെഗാപിക്‌സല്‍ വെബ്ക്യാം, യുഎല്ബി പോര്‍ട്ടുകള്‍, കാര്‍ഡ് റീഡര്‍, എച്ച്ഡിഎംഐ ഔട്ട് പോര്‍ട്ട് എന്നിവയും ബുക്ക്‌ടോപ്പിന്റെ പ്രത്യേകതകളാണ്.

ജിഗാബൈറ്റ് ടി1132എന്‍ ബുക്ക്‌ടോപ്പിന്റെ വില ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും, താങ്ങാവുന്ന വിലയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Best Mobiles in India

Advertisement