ഗൂഗിള്‍ നെക്‌സസ് ആന്‍ഡ്രോയിഡ് ടാബ്‌ലറ്റ് 6 മാസത്തിനകം



ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഒരു ടാബ്‌ലറ്റ് കമ്പ്യൂട്ടറിനായുള്ള കാത്തിരിപ്പിന് അവസാനമായി.  ഗാഡ്ജറ്റ് പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഗൂഗിള്‍ നെക്‌സസ് ടാബ്‌ലറ്റ് പുറത്തിറക്കാന്‍ പോകുന്ന കാര്യം ഗൂഗിള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു.

ആന്‍ഡ്രോയിഡ് ഹണികോമ്പിനു പകരം ആന്‍ഡ്രോയിഡ് ഐസ് ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഈ ആന്‍ഡ്രോയിഡ് ടാബ്‌ലറ്റ് പ്രവര്‍ത്തിക്കുക എന്നതാണ് ഈ ടാബ്‌ലറ്റിനെ സംബന്ധിച്ചിടത്തോളം ഏറ്റവും ആകര്‍ഷണീയമായ കാര്യം.

Advertisement

ഐസ് ക്രീം സാന്‍ഡ്‌വിച്ചിന്റെ അപ്‌ഗ്രേഡഡ് വേര്‍ഷനായിരിക്കും ഇവിടെ ഉപയോഗപ്പെടുത്തുക.  ഇവിടെ ഓപറേറ്റിംഗ് സിസ്റ്റം ബട്ടണുകളില്ലാതെ പ്രവര്‍ത്തിക്കും.  അതായത് സിസ്റ്റം ഷട്ട് ഡൗണ്‍ ചെയ്യാന്‍ വശങ്ങളിലേക്ക് സൈ്വപ് ചെയ്താല്‍ മാത്രം മതിയാകും.  ഈ ഫീച്ചര്‍ ബാറ്ററി ചാര്‍ജ് ഉപയോഗവും കുറയ്ക്കും.

Advertisement

കൂടുതല്‍ മികച്ച സുരക്ഷ ഒപ്ഷനുകളുമായാണ് ഈ ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ അപ്‌ഗ്രേഡഡ് വേര്‍ഷന്റെ വരവ്.  ഒരാളില്‍ നിന്നും മെസ്സേജോ, ഫോണോ വന്നു കഴിഞ്ഞാല്‍ അയാളുടെ ഫോട്ടോ ഉപയോദപ്പെടുത്തും എന്നതാണ് മറ്റൊരു പ്രത്യേകത.

ഐസ് ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റം സ്‌ക്രീനിന്റെ താഴെയായി ഡോക്കും സജ്ജീകരിച്ചിട്ടുണ്ട്.  ഓപറേറ്റിംഗ് സിസ്റ്റത്തിനെ കുറിച്ച് ഇതിരയൊക്കെ അറിയാറായെങ്കിലും ഗൂഗിള്‍ നെക്‌സസ് ടാബ്‌ലറ്റിന്റെ ഫീച്ചറുകളെയും, സ്‌പെസിഫിക്കേഷനുകളെയും കുറിച്ച് വ്യക്തമായ ചിതര്ം ഇതുവരെ ഗൂഗിള്‍ പുറത്തു വിട്ടിട്ടില്ല.

ഓപറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയിഡ് ഐസ് ക്രീം സാന്‍ഡ്‌വിച്ച് ആണെന്നും പ്രോസസ്സര്‍ ക്വാഡ് കോര്‍ ആണെന്നും മാത്രമാണ് ഇപ്പോള്‍ ടാബ്‌ലറ്റിനെ കുറിച്ച് ലഭ്യമായ വിവരം.

Advertisement

ഗൂഗിള്‍ നെക്‌സസിന്റെ നിര്‍മ്മാണത്തിലെ ഹാര്‍ഡ്‌വെയര്‍ പങ്കാളി ആരാണെന്ന കാര്യവും ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.  അസൂസോ, സാംസംഗോ ആവാനാണ് സാധ്യത എന്നാണ് സൂചന.  ഭാവിയില്‍ ആപ്പിളും ഗൂഗിലും തമ്മില്‍ കടുത്ത മത്സരം ഉണ്ടാകാനുള്ള എല്ലാ സാധയതകളും കാണുന്നുണ്ട്.

അടുത്ത ആറു മാസം കൂടി കാത്തിരിക്കേണ്ടി വരും ഗൂഗിള്‍ നെക്‌സസ് ടാബ്‌ലറ്റ് സ്വന്തമാക്കണമെങ്കില്‍.  ഏതായാലും 2012ല്‍ ഇതു പുറത്തിറങ്ങുന്നതു വരെ ക്ഷമ കാണിച്ചേ മതിയാകൂ.

Best Mobiles in India

Advertisement