ഒരു ലാപ്ടോപ്പ് തിരഞ്ഞ് മടുത്തോ? ഇതാ 30,000 രൂപക്ക് താഴെ നിങ്ങൾക്ക് വാങ്ങാൻ പറ്റിയ മികച്ച 10 ലപ്പ്ടോപ്പുകൾ


പുതിയ അധ്യായന വർഷം തുടങ്ങിയിരിക്കുകയാണല്ലോ, ഈ വേളയിൽ വിദ്യാർത്ഥികൾക്കായി വാങ്ങാൻ പറ്റിയ ശരാശരിക്ക് മുകളിൽ നിലവാരം പുലർത്തുന്ന ചില ലാപ്‌ടോപ്പുകൾ പരിചയപ്പെടുത്തുകയാണ് ഇന്നിവിടെ. 30000 രൂപക്ക് താഴെ വില വരുന്ന ഇന്ത്യയിൽ നമുക്ക് വാങ്ങാൻ പറ്റുന്ന 10 ലാപ്ടോപ്പുകളാണ് ഇന്നിവിടെ പരിചയപ്പെടുത്താൻ പോകുന്നത്.

Advertisement

Asus X541UA-XO561T: 26,199 രൂപ(യഥാർത്ഥ വില – 30,990 രൂപ)

വിൻഡോസ് 10 ഒഎസിൽ പ്രവർത്തിക്കുന്ന Asus X541UA-XO561T ഇന്റൽ ആറാം തലമുറയിൽ പെട്ട കോർ i3 പ്രോസസറിൽ ആണ് പ്രവർത്തിക്കുന്നത്. 4 ജിബി റാം, 1 ടിബി മെമ്മറി എന്നിവയുള്ള ഈ ലാപ്ടോപ് സ്ക്രീൻ സൈസ് വരുന്നത് 15.6 ഇഞ്ച് ആണ്. ചില ഓഫറുകൾ പ്രകാരം 4791 രൂപ മുതൽ നിങ്ങൾക്ക് ഇത് വാങ്ങിത്തതുടങ്ങാം.

Advertisement
HP 15q-BY003AU 2017: 25,545 രൂപ (യഥാർത്ഥ വില – 26,477 രൂപ)

AMD A6-9220 പ്രോസസർ കരുത്തോടെ എത്തുന്ന എച്പിയിടെ 15q-BY003AU 2017 മോഡൽ ഈ നിരയിൽ വാങ്ങാൻ പറ്റിയ മറ്റൊരു ലാപ് ആണ്. 4ജിബി റാം, 500 ജിബി മെമ്മറി, എച്ഡി വെബ്ക്യാം, 15.6 ഇഞ്ച് സ്ക്രീൻ എന്നിവയാണ് പ്രധാന സവിശേഷതകൾ. 1000 രൂപയോളം വരുന്ന ഓഫറുകളും ഇപ്പോൾ ലഭ്യമാണ്.

ലെനോവോ ഐഡിയപാഡ് 320E : 28,990 രൂപ (യഥാർത്ഥ വില - 40,890)

ലെനോവൊ ഐഡിയപാഡ് 320E എത്തുന്നത് വിൻഡോസ് 10, ഇന്റലിന്റെ ആറാം ജെൻ കോർ ഐ 3 പ്രൊസസർ, 4 ജിബി റാം, 2 ടിബി ഹാർഡ് ഡ്രൈവ്, 15.6 ഇഞ്ച് സ്ക്രീൻ എന്നിവയോടെയാണ്. 30-വാട്ട് ബാറ്ററി ബാറ്ററിയോട് കൂടിയാണ് ഈ ലാപ് എത്തുന്നത്. ഇതിന്റെ വിലയിൽ 11,900 രൂപയോളം ഓഫർ ലഭ്യവുമാണ്.

ലെനോവോ ഐഡിയപാഡ് 320 (80XG008MIN): 26,490 രൂപ (യഥാർത്ഥ വില - 37,290 രൂപ)

നിങ്ങൾക്ക് ചെറിയ സ്ക്രീനിൽ ഒരു കോംപാക്ട് ഡിവൈസ് ആണ് ആവശ്യമെങ്കിൽ ഈ ലാപ്ടോപ് തിരഞ്ഞെടുക്കാവുന്നതാണ്. ഇന്റൽ ആറാം ജെൻ കോർ ഐ 3 പ്രൊസസർ, 4 ജിബി റാം, 1 ടിബി ഹാർഡ് ഡ്രൈവ് എന്നിവയും വിൻഡോസ് 10 സിസ്റ്റാവുമാണ് ഈ ലാപ്‌ടോപ്പിൽ ഉള്ളത്. സിഡി ഡ്രൈവ് കൂടെ വരുന്നില്ല എന്നൊരു പ്രശ്നമുണ്ട്. 10,800 രൂപ വരെ കിഴിവും നിങ്ങൾക്ക് ലഭിക്കും.

ഡെൽ ഇൻസ്പിറോൺ 15 3567 : 29,499 രൂപ (യഥാർത്ഥ വില - 42,272 രൂപ)

വിൻഡോസ് 10 ൽ പ്രവർത്തിക്കുന്ന ഡെൽ ഇൻസ്പിറോൺ 15 3567ൽ ഇന്റൽ ആറാം ജെൻ കോർ ഐ 3 പ്രൊസസർ, 4 ജിബി റാം, 1 ടിബി റാം, 15.6 ഇഞ്ച് ഡിസ്പ്ലേ എന്നിവയാണ് ഉള്ളത്. മൊത്തം 12,773 രൂപ വരെ ഓഫറും ലഭ്യമാണ്.

HP 15-BS637TU: 29,490 രൂപ (യഥാർത്ഥ വില - 39,222 രൂപ)

എച്പിയുടെ 15-BS637TU മോഡൽ എത്തുന്നത് വിൻഡോസ് 10 ഒഎസിൽ തന്നെയാണ്. 4 ജി.ബി. റാം, 1 ടിബി മെമ്മറി എന്നിവയുള്ള ലാബിൽ ആറാം ജനറേഷൻ ഇന്റൽ കോർ ഐ 3 പ്രൊസസ്സറാണ് ഉള്ളത്. ആന്റി ഗ്ലേറും ഫാസ്റ്റ് ചാർജ് പിന്തുണയും കൂടാതെ മൈക്രോസോഫ്റ്റ് ഓഫീസ് ഹോം ആൻഡ് സ്റ്റുഡന്റ് 2016ഉം ഇതിൽ ലഭ്യമാണ്. ഈ ലാപ്ടോപ്പിന് 9,732 രൂപ വരെ കിഴിവും ലഭ്യമാണ്.

HP 15 - BS662TU: 29,701 രൂപ (യഥാർത്ഥ വില - 36,200 രൂപ)

HPയുടെ മറ്റൊരു മോഡലായ 15 - BS662TU നിങ്ങൾക്ക് നൽകുന്നത് 15.6 ഇഞ്ച് ഫുൾ HD ഡിസ്പ്ലേ, ഇന്റൽ ഏഴാം തലമുറ ഐ 3 പ്രോസസർ, 4 ജി.ബി. ഡിഡിആർ റാം, 1 ടിബി ഹാർഡ് ഡ്രൈവ് എന്നിവയാണ്. ഇപ്പോൾ ലാപ്ടോപ് വാങ്ങുന്നവർക്ക് 6,499 രൂപ വരെ കിഴിവും ലഭ്യമാണ്.

അസൂസ് R542BP-GQ058T: 25,299 രൂപ (യഥാർത്ഥ വില 30,990 രൂപ)

അസൂസ് മോഡലായ R542BP-GQ058T എത്തുന്നത് 15.6 ഇഞ്ച് സ്ക്രീൻ, 4 ജിബി റാം, 1 ടിബി ഹാർഡ് ഡ്രൈവ് തുടങ്ങിയവയോടെയാണ്. എഎംഡി ഡ്യുവൽ കോർ A9-9420 പ്രൊസസ്സറാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. വിൻഡോസ് 10 ൽ പ്രവർത്തിക്കുന്ന ഈ ലാപ്ടോപ്പ് 5,691 രൂപയോളം കിഴിവിൽ ഇപ്പോൾ വാങ്ങാം.

ACER ESPIRE-E5 -575 / CI3: 29,400 രൂപ (യഥാർത്ഥ വില - 39,000)

ഏസർ ESPIRE-E5 -575 / CI3 എന്ന ഈ മോഡൽ വിൻഡോസ് 10 ഒ.എസ്, 4 ജിബി റാം, 1 ടിബി ഹാർഡ് ഡ്രൈവ്, 15.6 ഇഞ്ച് സ്ക്രീൻ എന്നിവയോടെയാണ് എത്തുന്നത്. 2.23 കിലോഗ്രാം ഭാരമാണ് ഇതിന് വരുന്നത്. 9,600 രൂപയോളം കിഴിവിൽ ഇത് ലഭ്യമാകും.

ഇത് 1800 മെഗാപിക്സലിന്റെ ക്യാമറ; 6 കിലോമീറ്റർ ദൂരെനിന്ന് വരെയുള്ള ചിത്രങ്ങൾ എളുപ്പം എടുക്കും!

Acer Aspire 3 A315-51-356P: 25,990 രൂപ (യഥാർത്ഥ വില - 34,999)

വിൻഡോസ് 10ൽ പ്രവർത്തിക്കുന്ന ഏസർ ആസ്പയർ 3 A315-51-356P എത്തുന്നത് ആറാം തലമുറ ഇന്റൽ കോർ ഐ 3 പ്രൊസസർ, 4 ജിബി റാം, 1 ടിബി ഹാർഡ് ഡ്രൈവ്, 15.6 ഇഞ്ച് സ്ക്രീൻ എന്നിവയോടെയാണ്. യഥാർത്ഥ വിലയേക്കാൾ 9,009 രൂപ കിഴിവിൽ ഇപ്പോൾ നിങ്ങൾക്ക് വാങ്ങാൻ കഴിയും.

Best Mobiles in India

English Summary

Here are the top ten laptops you can buy below Rs. 30,000