ലെനോവോ എക്‌സ് സീരീസ് ലാപ്‌ടോപ്പ് നിരയിലേക്ക് ഒരെണ്ണം കൂടി



ലെനോവോയുടെ തിങ്ക്പാഡ് എക്‌സ് സീരിസിലേക്ക് ഒരു പുതിയ മോഡല്‍ കൂടി.  എക്‌സ്100ഇ, എക്‌സ്120ഇ, എക്‌സ്121ഇ ലാപ്‌ടോപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ഈ സീരീസിലേക്ക് എത്തുന്ന പുതിയ മോഡല്‍ ലെനോവോ എക്‌സ്130ഇ ലാപ്‌ടോപ്പ് ആണ്.

കൊണ്ടു നടക്കാനുള്ള എളുപ്പം, താങ്ങാവുന്ന വില എന്നിവയുടെ കാര്യത്തില്‍ ലെനോവോ എകസ് സീരീസ് മോഡലുകള്‍ മുന്‍പന്തിയിലാണ്.  വലിപ്പവും, വിലയും കുറവാണെന്നു കരുതി ഫീച്ചേഴ്‌സിന്റെ കാര്യത്തില്‍ പിറകിലാണ് ലെനോവോ എക്‌സ് സീരീസ് മോഡലുകള്‍ എന്നു ധരിക്കരുത്.  വീട്ടിലിരുന്നും ഓഫീസ് ആവശ്യങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന വിധത്തിലാണ് ഇവയുടെ രൂപകല്‍പന.

Advertisement

പുതിയ ലെനോവോ മോഡല്‍ ഇതുവരെ പുറത്തിറങ്ങിയിട്ടില്ലെങ്കിലും ഇവയെ കുറിച്ചുള്ള വിവരങ്ങള്‍ വെബ്‌സൈറ്റുകളില്‍ ധാരാളം.  എന്തിനധികം പറയുന്നു, ലാപ്‌ടോപ്പിന്റെ ചിത്രങ്ങള്‍ വരെ വെബ്‌സൈറ്റില്‍ ഇപ്പോള്‍ തന്നെ ലഭ്യമാണ്.  കീബോര്‍ഡ്, പുറംചട്ട എന്നിവയില്‍ നിന്നെല്ലാം നമുക്ക് ലഭിക്കുക എതൊരു റഫ് എന്റ് ടഫ് ലാപ്‌ടോപ്പ് ആണെന്നാണ്.

Advertisement

വലിയ കീബോര്‍ഡ്, ടച്ച്പാഡ്, ഫിന്‍ഗര്‍ പ്രിന്റ് റീഡര്‍ എന്നിവയുണ്ട് ഈ പുതിയ ലെനോവോ എക്‌സ് സീരീസ് ലാപ്‌ടോപ്പില്‍.  11.6 ഇഞ്ച് സ്‌ക്രീന്‍ പ്രതീക്ഷിക്കപ്പെടുന്ന ലെനോവോ എകസ്130ഇ ലാപ്‌ടോപ്പിന്റെ ഡിസ്‌പ്ലേ റെസൊലൂഷന്‍ ഇതുവരെ അറിവായിട്ടില്ല.  എന്നാല്‍ പഴയ മോഡലുകളുടെ ഡിസ്‌പ്ലേ റെസൊലൂഷന്‍ 1366 x 768 പിക്‌സല്‍ ആയിരുന്നു.

അതുകൊണ്ടുതന്നെ അവയിലെ ഡിസ്‌പ്ലേയും, ഇമേജ് ക്വാളിറ്റിയും, വീഡിയോ ഇഅനുഭവവും എല്ലാം ഏറെ മികച്ചതായിരുന്നു.  ഈ ഒരു ഗുണനിലവാരം പുതിയ മോഡലിലും നില നിര്‍ത്താന്‍ ലെനോവോ ശ്രദ്ധിക്കും എന്നു പ്രത്യാശിക്കാം.

1.8 കിലോഗ്രാം ഭാരമുള്ള ഇതിന് 6 സെല്‍ ബാറ്ററിയാണുള്ളത്.  8 മണിക്കൂര്‍ നീണ്ട ബാറ്ററി ബാക്ക്അപ്പ് ആണ് പ്രതീക്ഷിക്കപ്പെടുന്നത്.  ഒരു സാധാരണ നെറ്റ്ബുക്ക് കമ്പ്യൂട്ടറിനേക്കാള്‍ 132 ശതമാനം മികച്ച പ്രവര്‍ത്തനക്ഷമത അവകാശപ്പെടുന്നുണ്ട് ലെനോവോ ഈ പുതിയ മോഡലിന്.

Advertisement

ഇതിലുപയോഗപ്പെടുത്തുന്ന പ്രോസസ്സര്‍ ഏതാണ് എന്നതിനെ പറ്റി ഇതുവരെ ഒരൂഹവും ഇല്ലെങ്കിലും ഇന്റലിന്റെ ഏതെങ്കിലും സെക്കന്റ് ജനറേഷന്‍ പ്രോസസ്സറാണ് ഇതില്‍ പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്.  ഐ3 അല്ലെങ്കില്‍  ഐ5 പ്രോസസ്സറായിരിക്കും ഇതിലുപയോഗപ്പെടുത്തുക.  കാരണം ഒരു ബജറ്റ് ലാപ്‌ടോപ്പ് എന്ന ഇമേജോടെയാണ് ഇത് അവതരിപ്പിക്കപ്പെടുന്നത്.

ഇതിന്റെ ഹൈ എന്റ് മോഡലുകളില്‍ 4ജിബിയോ അതില്‍ കൂടുതലോ ഉള്ള ഇന്‍-ബില്‍ട്ട് റാം ആയിരിക്കും.  വേണമെങ്കില്‍ ഇനിയും ഉയര്‍ത്താനുള്ള സംവിധാനത്തോടെ 320 ജിബി ഹാര്‍ഡ് ഡിസ്‌ക് ആയിരിക്കും ഈ ലാപ്‌ടോപ്പിന്റേത്.  ഇന്റല്‍ എച്ച്ഡി ഗ്രാഫിക്‌സ് 3000 ജിപിയു ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നു.

ഈ വര്‍ഷം അവസാനത്തോടെയോ, അടുത്ത വര്‍ഷത്തിന്റെ ആദ്യത്തിലോ വിപണിയിലെത്തും എന്നു പ്രതീക്ഷിക്കപ്പെടുന്ന ലെനോവോ എക്‌സ്130ഇ ലാപ്‌ടോപ്പിന്റെ വിലയെ കുറിച്ച് ഇതുവരെ ഒന്നും അറിവായിട്ടില്ല.  എന്നാല്‍ ബജറ്റ് ലാപ്‌ടോപ്പുകള്‍ മറ്റു പല പ്രമുഖ നിര്‍മ്മാതാക്കളും പുറത്തിറക്കുന്നതു കൊണ്ട് അത്ര വലിയ വില ഇതിന് ലെനോവോ ചുമത്തില്ല എന്നുതന്നെ നമുക്ക് പ്രതീക്ഷിക്കാം.

Best Mobiles in India

Advertisement