പ്രവര്‍ത്തനക്ഷമതയുമായി ഒരു എച്ച്പി ലാപ്‌ടോപ്പ് കൂട


വീണ്ടും ഒരു പുതിയ ലാപ്‌ടോപ്പുമായി എച്ച്പിയെത്തുന്നു. എഎംഡി ലിയോനോ ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന, ഡിവി6ഇസഡ് ക്വാഡ് എഡിഷന്‍ ലാപ്‌ടോപ്പുകളിലെ എച്ച്പി പവിലിയണ്‍ ഡിവി6ഇസഡ് ആണ് ഈ പുതിയ ഉല്‍പന്നം.

15.6 ഇഞ്ച് ഹൈ ഡെഫനിഷന്‍ സ്‌ക്രീന്‍ ആണ് ഈ പുതിയ എച്ച്പി ലാപ്‌ടോപ്പിനുള്ളത്. ഈ ബ്രൈറ്റ് വ്യൂ എല്‍ഇഡി ഡിസ്‌പ്ലേ മികച്ച കാഴ്ചാനുഭവം ഉറപ്പു നല്‍കുന്നു. കൂടെ മികച്ച ശ്രവ്യാനുഭവവും ഈ ലാപ്‌ടോപ്പിനൊപ്പം സ്വന്തം.

Advertisement

ഗുണമേന്‍മയോടെ ഡിവിഡി ബേണ്‍ ചെയ്യാന്‍ സഹായിക്കുന്ന ബ്ലൂ-റേ റോം ഡ്രൈവ് ഇതിന്റെ ഒരു സവിശേഷതയാണ്. ഹൈ ഡെഫനിഷന്‍ വീഡിയോ ചാറ്റിംഗ് ഉറപ്പു നല്‍കുന്ന വെബ് ക്യാമറയും ഉണ്ട് ഈ ലാപ്‌ടോപ്പിന്.

Advertisement

എച്ച്പി ലാപ്‌ടോപ്പുകളുടെ പ്രവര്‍ത്തന മികവിന് എച്ച്പി പവിലിയണ്‍ ഡിവി6ഇസഡ് ഒരു അപവാദമാവില്ല. എഎംഡി ക്വാഡ് കോര്‍ എ6-3400 മുതല്‍ 3530 എം ആക്‌സലറേഷനോടെ വരുന്ന പ്രോസസ്സറായതു കാരണം മികച്ച പ്രവര്‍ത്ത ക്ഷമത ഇവിടെയും ഒരു തുടര്‍ക്കഥയാവുന്നു.

എഎംഡി റേഡിയോണ്‍ ഡിസ്‌ക്രീറ്റ് ക്ലാസ് ഗ്രാഫികിന്റെ സപ്പോര്‍ട്ടോടു കൂടിയ ഗ്രാഫിക് കാര്‍ഡും ഇതിന്റെ പ്രത്യേകതയാണ്. 6 ജിബി മെമ്മറിയുണ്ട് ഈ എച്ച്പി ലാപ്‌ടോപ്പിന്.

എച്ച്പി ലോഞ്ച് ബോക്‌സ് എന്നറിയപ്പെടുന്ന ടാസ്‌ക്ബാറിലൂടെ വിവിധ ആപ്ലിക്കേഷനുകളിലേക്ക് എത്താന്‍ സഹായിക്കുന്ന വിന്‍ഡോസ് ഓപറേറ്റിംഗ് സിസ്റ്റതിലാണ് ഈ പുതിയ എച്ച്പി ലാപ്‌ടോപ്പ് പ്രവര്‍ത്തിക്കുന്നത്.

ലാപ്‌ടോപ്പിനു പെട്ടെന്നു കേടുപാടു പറ്റാതെ സഹായിക്കുന്ന പ്രൊട്ടെക്റ്റ്‌സ്മാര്‍ട്ട് ടെക്‌നോളജി സംവിധാനവും ഇതിലുണ്ട്. ലാപ്‌ടോപ്പ് ചൂടാവാതെയും, സുരക്ഷിതമായും സൂക്ഷിക്കാന്‍ സഹായിക്കുന്ന കൂള്‍നെസ് ടെക്‌നോളജിയും ഈ ലാപ്‌ടോപ്പിന്റെ പ്രത്യേകതയാണ്.

Advertisement

സിമ്പിള്‍പാസ് ഫിന്‍ഗര്‍പ്രിന്റ് റീഡര്‍, വിവിധ വലിപ്പത്തിലുള്ള പോര്‍ട്ടുകള്‍, വൈഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റികള്‍ എന്നിവയും ഈ എച്ച്പി ലാപ്‌ടോപ്പിന്റെ സവിശേഷതകളില് പെടുന്നു.

അഞ്ച് സൗജന്യ ഗെയിമുകള്‍, 60 ദിവസത്തെ സൗജന്യ ആന്റി വൈറസ് സേവനം എന്നിവയും ലാപ്‌ടോപ്പ് വാങ്ങുനപോള്‍ സ്വന്തം. ഏതാണ്ട് 40,000 രൂപയാണ് എച്ച്പി പവിലിയണ്‍ ഡിവി6ഇസഡിനു പ്രതീക്ഷിക്കപ്പെടുന്ന വില.

Best Mobiles in India

Advertisement