ചെറിയ വിലയില്‍ എച്ച്പിയുടെ ബിസിനസ് ലാപ്‌ടോപ്പ്



മികച്ച പ്രവര്‍ത്തനക്ഷമത അത്യാവശ്യമായതുകൊണ്ട് ബിസിനസ് ലാപ്‌ടോപ്പുകള്‍ക്ക് എപ്പോഴും വിലയും കൂടുതലായിരിക്കും.  എന്നാല്‍ പലപ്പോഴും എല്ലാ ബിസിനസ് കമ്പനികള്‍ക്കും ഇത്രയും പണം ചിലവാക്കി ഒരേ സമയം കൂടുതല്‍ ബിസിനസ് ലാപ്‌ടോപ്പുകള്‍ വാങ്ങാന്‍ സാധിച്ചു എന്നു വരില്ല.  അതേസമയം പ്രവര്‍ത്തനക്ഷമതയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനും സാധിക്കില്ല.

ഇവിടെയാണ് എച്ച്പിയുടെ പുതിയ ബിസിനസ് ലാപ്‌ടോപ്പിന്റെ പ്രസക്തി.  വലിയ വിലയില്ലാത്ത പ്രൊഫഷണല്‍ ലാപ്‌ടോപ്പുകള്‍ വേണ്ടവര്‍ക്ക് എച്ച്പി പ്രോബുക്ക് 4430എസ് ലാപ്‌ടോപ്പുകള്‍ ശരിക്കും ഒരു അനുഗ്രഹം ആയിരിക്കും.

Advertisement

ഫീച്ചറുകള്‍:

  • 14 ഇഞ്ച് സ്‌ക്രീന്‍

  • 2.0, 3.0 യുഎസ്ബി പോര്‍ട്ടുകള്‍

  • 802.11 എന്‍ വൈഫൈ

  • 3.0 ബ്ലൂടൂത്ത്

  • ഒപ്റ്റിക്കല്‍ ഡ്രൈവ്

  • 320 ജിബി ഹാര്‍ഡ് ഡ്രൈവ്

  • ഇന്റലിന്റെ രണ്ടാം തലമുറ പ്രോസസ്സര്‍

  • ഇന്റഗ്രേറ്റഡ് ഗ്രാഫിക്‌സ്

  • നീളം 13 ഇഞ്ച്, വീതി 9.26 ഇഞ്ച്, കട്ടി 1.11 ഇഞ്ച്

  • 2.2 കിലോഗ്രാം ഭാരം
അലൂമിനിയം, മഗ്നീഷ്യം അല്ലോയ് എന്നിവയിലുള്ള ഇതിന്റെ ഡ്യുവല്‍ ടോണ്‍ ഡിസൈന്‍ വളരെയേറെ ആകര്‍ഷണീയമാണ്.  ലാപ്‌ടോപ്പിന്റെ ലിഡ്, മുകള്‍ഭാഗം എന്നിവ അലൂമിനിയത്തിലും, മറ്റു ഭാഗങ്ങള്‍ മഗ്നീഷ്യം അല്ലോയിയിലുമാണ് നിര്‍മ്മിച്ചിരിക്കുന്നത്.  കൂടാതെ ലാപ്‌ടോപ്പിന്റെ അടിഭാഗത്ത് റബറൈസ്ഡ് ഗ്രിപ്പ് ഉള്ളതുകൊണ്ട്് ലാപ്‌ടോപ്പ് ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോള്‍ വഴുതി പോകാതെ സൂക്ഷിക്കുന്നു.

14 ഇഞ്ച് സ്‌ക്രീനിന്റെ റെസൊലൂഷന്‍ 1366 ... 768 പിക്‌സല്‍ ആണ്.  ഇതത്ര മികച്ച റെസൊലൂഷന്‍ ഒന്നും അല്ലെങ്കിലും സാധാരണഗതിയില്‍ ഒരു ബിസിനസ് ലാപ്‌ടോപ്പിന് ഇത്രയേ റെസൊലൂഷന്‍ ഉണ്ടാവാറുള്ളൂ.  എന്നാലിതിന്റെ എസ്ആര്‍എസ് സൗണ്ട് ഫീച്ചര്‍ ഇതിനെ മറ്റു ബിസിനസ് ലാപ്‌ടോപ്പുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നു.

Advertisement

ഇതിന്റെ ഓഡിയോ സംവിധാനം വളരെ മികച്ചതായതുകൊണ്ട് മ്ികച്ച ശ്രവ്യാനുഭവം ഉറപ്പ്.  വീഡിയോ കോണ്‍ഫറന്‍സിംഗിന് സാഹായകമാകും വിധം സ്‌ക്രീനിന്റെ മകള്‍ വശത്ത് ഒരു വെബ്ക്യാം ഉണ്ട്.  നന്നായി ഡിസൈന്‍ ചെയ്തിരിക്കുന്ന ഇതിന്റെ കീബോര്‍ഡ് സ്പില്‍ റെസിസ്റ്റന്റ് ആയതുകൊണ്ട് ഭക്ഷണം കഴിക്കുമ്പോഴും ഈ ലാപ്‌ടോപ്പ് ഉപയോഗിക്കാവുന്നതാണ്.

വിജിഎ, എച്ച്ഡിഎംഐ, യുഎസ്ബി പോര്‍ട്ടുകള്‍ എന്നിങ്ങനെയുള്ള കണ്ക്റ്റിവിറ്റികളുടെ ഒരു നല്ല നിര തന്നെയുണ്ട് ഈ എച്ച്പി പ്രോബുക്ക് 4430എസ് ലാപ്‌ടോപ്പില്‍.  മള്‍ട്ടി ഫോര്‍മാറ്റ് കാര്‍ഡ് റീഡറുമുള്ള ഈ ലാപ്‌ടോപ്പിന്റെ പ്രോസസ്സര്‍ ഒപ്ഷനുകള്‍ ഇന്റലിന്റെ രണ്ടാം തലമുറയില്‍ പെട്ട ഐ3, ഐ5, ഐ7 എന്നിവയാണ്.

Advertisement

30,000 രൂപയോളമാണ് എച്ച്പി പ്രോബുക്ക് 4430എസ് ബിസിനസ് ലാപ്‌ടോപ്പിന്റെ വില.

Best Mobiles in India

Advertisement