ബിസിനസുകാര്‍ക്കായി എച്ച്പി പ്രോബുക്ക്


ബിസിനസ് ആവശ്യങ്ങള്‍ക്ക് ഏറ്റവും യോജിച്ച ഒരു ലാപ്‌ടോപ്പുമായെത്തുകയാണ് എച്ച്പി. എച്ച്പി പ്രോബുക്ക് 4530 എന്നു പേരിട്ടിരിക്കുന്ന ഇത് ആദ്യ കാഴ്ചയില്‍ തന്നെ ആരുടെയും മനം കവരുന്ന ഡിസാനിലാണ് വരുന്നത്. അലൂമിനിയം ഫിനിഷിംഗ് ബോഡിയില്‍ വരുന്ന ഈ ലാപ്‌ടോപ്പിന്റെ ഭാരം വെറും 2.36 കിലോഗ്രാം മാത്രമായതുകൊണ്ട് കൊണ്ട് നടക്കാന്‍ എളുപ്പമായിരിക്കും.

കീപാഡിനു തൊട്ടു താഴേയായി 15.6 ഇഞ്ച് ടച്ച്പാഡുണ്ട് എന്നത് ഇതിന്റെ ഒരു പ്രത്യേകതയാണ്. സണ്‍ റെസിസ്റ്റന്റ് സ്‌ക്രീന്‍ ആണിതിന്റേത്. 720 പിക്‌സല്‍ വീഡിയോ എടുക്കാന്‍ കഴിയുന്ന ഒരു ഹൈ ഡെഫനിഷന്‍ ക്യാമറയുമുണ്ട് ഇതിന്.

Advertisement

2.3 ജിഗാഹെര്‍ഡ്‌സ് ഇന്റല്‍ കോര്‍ i5-2410m പ്രോസസ്സറാണിതിന്റേത്. വിന്‍ഡോസ് 7 പ്രൊഫഷണല്‍ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ലാപ്‌ടോപ്പിന് 4 ജിബി റാമും, 500 ജിബി ഹാര്‍ഡ് ഡ്രൈവും ഉണ്ട്. 5 മണിക്കൂര്‍ വരെ ഇതിലെ ബാറ്ററി ചാര്‍ജ് നില്‍ക്കും.

Advertisement

പക്ഷേ ഇതൊന്നും അല്ല ഈ എച്ച്പി ലാപ്‌ടോപ്പിനെ മറ്റുള്ളവയില്‍ നിന്നും വേറിട്ടു നിറുത്തുന്നത്. ഇതിലെ സെക്യൂരിറ്റി മുന്‍കരുതലുകളാണ്. ഫെയ്‌സ് റെക്കഗ്നീഷന്‍, ഫിന്‍ഗര്‍ പ്രിന്റ് ഐഡി, തുടങ്ങിയ ഒരു കൂട്ടം കടമ്പകള്‍ കടക്കേണ്ടതുള്ളതുകൊണ്ട് ബിസിനസുകാര്‍ക്ക് ഇത് ഏറെ സുരക്ഷിതമാണ്.

കൂടാതെ ഇതിന് ഒരു ഡ്രൈവ് എന്‍ക്രിപ്ഷന്‍ ടൂള്‍ ഉണ്ട്. ഇത് ലാപ്‌ടോപ്പ് മോഷ്ടിക്കപ്പെട്ടാല്‍ അതിലെ ഡാറ്റ വായിക്കാന്‍ കഴിയാതാക്കാന്‍ സഹായിക്കും. അതുപോലെ തന്നെ, പെട്ടെന്ന് സിസ്റ്റം ഡൗണ്‍ ആയാല്‍ രഹസ്യ വിവരങ്ങള്‍ തിരിച്ചു പിടിക്കുന്നതിനു സഹായിക്കുന്ന കമ്പ്യൂട്ടറെയ്‌സ് എന്നൊരു സംവിധാനവും ഉണ്ട്.

വിന്‍ഡോസിന്റെ അനുവാദം കൂടാതെ തന്നെ ഓണ്‍ലൈന്‍ പോകാന്‍ അനുവദിക്കുന്ന ക്വിക്ക് വെബ് 3.0 യും ഉണ്ട്. ബെയ്‌സ് മോഡല്‍ മുതല്‍, ടോപ്പ് എന്റ് മോഡല്‍ വരെ വിപണിയിലെത്തുന്ന പ്രോബുക്കുകളുടെ വിലയും പലതാണ്.

Advertisement

എച്ച്പി പ്രോബുക്ക് 4530യുടെ വില 26,000 രൂപയാണ്.

Best Mobiles in India

Advertisement