HP യുടെ പുതിയ വോയ്‌സ് കോളിംഗ് ടാബ്ലറ്റ് ഓണ്‍ലൈനില്‍; വില 16,990 രൂപ


പി.സി. നിര്‍മാതാക്കളായ ഹ്യൂലറ്റ് പക്കാഡ് കഴിഞ്ഞ മാസം രണ്ടു പുതിയ ടാബ്ലറ്റുകള്‍ ലോഞ്ച് ചെയ്തിരുന്നു. വോയ്‌സ് ടാബ് സീരീസില്‍ ഉള്‍പ്പെട്ട HP സ്ലേറ്റ് 6 വോയ്‌സ്ടാബ്, HP സ്ലേറ്റ് 7 വോയ്‌സ് ടാബ് എന്നിവയായിരുന്നു അവ. ഇതില്‍ സ്ലേറ്റ് 6 ഉടന്‍തന്നെ വിപണിയില്‍ എത്തിയിരുന്നു.

Advertisement

എന്നാല്‍ ഇപ്പോള്‍ സ്ലേറ്റ് 7 വോയ്‌സ് ടാബും HP യുടെ ഓണ്‍ലൈന്‍ സ്‌റ്റോറിലുടെ ലഭ്യമായിത്തുടങ്ങി. 16,990 രൂപയാണ് വില. ഓര്‍ഡര്‍ നലകിയാല്‍ 7 ദിവസത്തിനകം ഡെലിവറി നടത്തുമെന്നാണ് സൈറ്റില്‍ പറഞ്ഞിരിക്കുന്നത്.

Advertisement

HP സ്ലേറ്റ് 7 വോയ്‌സ് ടാബിന്റെ പ്രത്യേകതകള്‍

1280-800 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 7 ഇഞ്ച് IPS HD ഡിസ്‌പ്ലെ, 1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍, ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്, ഡ്യുവല്‍ സിം, വോയ്‌സ് കോളിംഗ്.

5 എം.പി. ക്യാമറ പിന്‍വശത്തും 2 എം.പി. ക്യാമറ ഫ്രണ്ടിലുമുണ്ട്. 4100 mAh ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, മൈക്രോ യു.എസ്.ബി, EDGE എന്നിവ സപ്പോര്‍ട് ചെയ്യും. 25 ജി.ബി. സൗജന്യ ക്ലൗഡ് സ്‌റ്റോറേജും ലഭിക്കും.

Advertisement
Best Mobiles in India

Advertisement