ഗൂഗിള്‍ HTCയുമായി കൈകോര്‍ക്കുന്നു; നെക്‌സസ് 8-നായി


ഗൂഗിളും നെക്‌സസും തമ്മില്‍ തീര്‍ത്താല്‍ തീരാത്ത ബന്ധമുണ്ട്. എന്താണെന്നല്ലേ...ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റമുപയോഗിച്ച് ആദ്യം ഇറക്കിയ ഫോണ്‍ HTC ഡ്രീം ആയിരുന്നു. തീര്‍ന്നില്ല. ഗൂഗിളിന്റെ ആദ്യ നെക്‌സസ് സ്മാര്‍ട്‌ഫോണായ നെക്‌സസ് വണ്‍ നിര്‍മിച്ചത് HTC യും.

Advertisement

പിന്നീടിറങ്ങിയ നെക്‌സസ് ടാബ്ലറ്റുകളും സ്മാര്‍ട്‌ഫോണുകളും എല്ലാം എല്‍.ജി, അസുസ്, സാംസങ്ങ് തുടങ്ങിയ കമ്പനികളാണ് നിര്‍മിച്ചത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും HTC യും ഗൂഗിളും കൈകോര്‍ക്കുകയാണ്. നെക്‌സസ് 8 ടാബ്ലറ്റിനായി. ഡിജിടൈംസ് റിപ്പോര്‍ട് ചെയ്തതനുസരിച്ച് HTC യും ഗൂഗിളും ഇതു സംബന്ധിച്ച് കരാറില്‍ ഒപ്പുവച്ചുകഴിഞ്ഞു.

Advertisement

2014 അവസാനത്തോടെ പുതിയ ടാബ്ലറ്റ് ലോഞ്ച് ചെയ്യുമെന്നാണ് അറിയുന്നത്. രൂപകല്‍പനയില്‍ കാര്യമായ മാറ്റം വരുത്താനുള്ള ഗൂഗിളിന്റെ തീരുമാനമാണ് വീണ്ടും HTC യുമായി കൈകോര്‍ക്കാന്‍ കാരണമായതെന്നും അറിയുന്നു.

അതേസമയം ഗൂഗിളിന്റെ അവസാന ടാബ്ലറ്റ് ആയിരിക്കും നെക്‌സസ് 8 എന്നും റിപ്പോര്‍ട്ടുകളുണ്ട്. ടാബ്ലറ്റ് വിപണിയില്‍ ആന്‍ഡ്രോയ്ഡിന്റെ സാന്നിധ്യം ഉറപ്പിക്കാനാണ് ഗൂഗിള്‍ നെക്‌സസ് ടാബ്ലറ്റുകള്‍ പുറത്തിറക്കിയത്. ഇപ്പോള്‍ ഐ പാഡിനേക്കാള്‍ കൂടുതല്‍ വിപണിയില്‍ ആന്‍ഡ്രോയ്ഡ് ടാബ്ലറ്റുകള്‍ നിറഞ്ഞുനില്‍ക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ടാബ്ലറ്റ് നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ഗൂഗിള്‍ തീരുമാനിച്ചതെന്നാണ് പറയപ്പെടുന്നത്.

Best Mobiles in India

Advertisement