ഹൂവാവെ മീഡിയാപാഡിന് ആന്‍ഡ്രോയിഡ് 4.0ലേക്ക് അപ്‌ഡേഷന്‍



പുതിയ ഗാഡ്ജറ്റുകള്‍ പുറത്തിറക്കുന്നതുപോലെ തന്നെ പ്രധാനമാണ് പഴയ ഉല്‍പന്നങ്ങള്‍ പുതിയ സാങ്കേതികവിദ്യകളിലേക്ക് അപ്‌ഡേറ്റ് ചെയ്യുന്നതും.  ആന്‍ഡ്രോയിഡിന്റെ ഏറ്രവും പുതിയതും മികച്ചതുമായ വേര്‍ഷനായ ഐസ് ക്രീം സാന്‍ഡ്‌വിച്ചിലേക്ക് മറ്റും വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ഗാഡ്ജറ്റുകള്‍ അപ്ജഡേറ്റ് ചെയ്യപ്പെടുന്നത് ഇപ്പോള്‍ ഒരു സ്ഥിരം വാര്‍ത്തയാണ്.

ആന്‍ഡ്രോയിഡ് ഹണികോമ്പ് ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ പുതിയ വേര്‍ഷനാണ് ആന്‍ഡ്രോയിഡ് ഐസ് ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റം.  ഹുവാവെയുടെ 7 ഇഞ്ച് മീഡിയാപാഡ് ടാബ്‌ലറ്റും ഐസ് ക്രീം സാന്‍ഡ്‌വിച്ചിലേക്ക് അപ്‌ഡേറ്റ് ചെയ്യാന്‍ പോവുകയാണ്.  അതിനായി ഈ ഹുവാവെ ഉല്‍പന്നത്തിനു അനിയോജ്യമാകും വിധം ഐസ് ക്രീം സാന്‍ഡ്‌വിച്ച് വേര്‍ഷന് ചില മാറ്റങ്ങള്‍ വരുത്തേണ്ടി വരും.

Advertisement

ഇപ്പോള്‍ 7 ഇഞ്ച് മീഡിയാപാഡ് ടാബ്‌ലറ്റ് ആന്‍ഡ്രോയിഡ് ഹണികോമ്പ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.  2011 ജൂണിലാണ് ഹൂവാവെ മീഡിയാപാഡ് പുറത്തിറങ്ങിയത്.  അന്ന് ഈ ടാബ്‌ലറ്റിന്റെ 1.2 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സര്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Advertisement

7 ഇഞ്ച് സ്‌ക്രീന്‍, ഗ്ലെയര്‍ ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ, 1280 x 800 പിക്‌സല്‍ റെസൊലൂന്‍ എന്നിവ ഈ ടാബ്‌ലറ്റിന്റെ സവിശേഷതകളില്‍ പെടുന്നു.  മികച്ച വ്യൂവിംഗ് ആന്‍ഗിള്‍, ടച്ച് സ്‌ക്രീന്‍ എന്നിവയും ഇതില്‍ പെടുന്നു.  അങ്ങനെ മികച്ച വ്യൂവിംഗ് അനുഭവമാണ് ഈ ഹുവാവെ ഉല്‍പന്നത്തില്‍ ഒരുക്കിയിരിക്കുന്നത്.

ഇതിലെ ക്യാമറ ഇതിന്റെ പിന്ഡവശത്തായാണ് സജ്ജീകരിച്ചിരിക്കുന്നത്.  ഓട്ടോ ഫോക്കസ് സംവിധാനമുള്ള ഈ ക്യാമറ 5 മെഗാപിക്‌സല്‍ ആണ്.  ഇതിനു പുറമെ 1.3 മെഗാപിക്‌സലുള്ള ഒരു ഫ്രണ്ട് ക്യാമറയും ഉണ്ട് ഇതില്‍.  വീഡിയോ റെക്കോര്‍ഡിംഗ് സംവിധാനം ഈ ക്യാമറയുടെ പ്രത്യേകതയാണ്.

Advertisement

വൈഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റികള്‍ ഈ ഹാന്‍ഡ്‌സെറ്റിന്റെ പ്രത്യേകതകളില്‍ പെടുന്നു.  എച്ച്എസ്ഡിപിഎ നെറ്റ് വര്‍ക്കിന്റെ സപ്പോര്‍ട്ട് ഇതിനുണ്ട്.  ഐസ് ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെടുന്ന ആദ്യ ടാബ്‌ലറ്റുകളില്‍ പെടുന്ന ഈ ഹുവാവെ ഉല്‍പന്നത്തിന് മത്സര രംഗത്ത് മേല്‍ക്കൈ ലഭിക്കും.

29,000 രൂപയാണ് ഹുവാവെ മീഡിയാപാഡിന്റെ വില.

Best Mobiles in India

Advertisement