ആകര്‍ഷകമായ ഡിസൈനോടു കൂടി ഐബോള്‍ കോംപ്ബുക്ക് M500 ലാപ്‌ടോപ്പ് പുറത്തിറങ്ങി


ആഭ്യന്തര കണ്‍സ്യൂമര്‍ ഇലക്ട്രോണിക് കമ്പനിയായ ഐബോള്‍ തങ്ങളുടെ കോംപ്ബുക്ക് ശ്രേണിയിലെ പുതിയ ലാപടോപ്പ് കോംബുക്ക് എം500 പുറത്തിറക്കി. രണ്ട് വേരിയന്റിലാണ് ഇത് എത്തിയിരിക്കുന്നത്. ഒന്ന് വിന്‍ഡോസ് 10 പ്രോ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നതും മറ്റൊന്ന് വിന്‍ഡോസ് 10ല്‍ പ്രവര്‍ത്തിക്കുന്നതുമാണ്.

Advertisement

വിന്‍ഡോസ് 10 പ്രോയില്‍ പ്രവര്‍ത്തിക്കുന്ന കോംപ്ബുക്കിന് 18,999 രൂപയും വിന്‍ഡോസ് 10ല്‍ പ്രവര്‍ത്തിക്കുന്നതിന് 16,999 രൂപയുമാണ്. ഈ രണ്ടു വേരിയന്റുകളും എല്ലാ മുന്‍നിര ഇലക്ട്രോണിക് സ്‌റ്റോറുകളിലും ലഭ്യമാണ്. ബിസിനസ് ഉപഭോക്താക്കളെ ലക്ഷ്യം വച്ചാണ് ഈ ലാപ്‌ടോപ്പ് പുറത്തിറക്കിയിരിക്കുന്നത്.

Advertisement

ഐബോള്‍ കോംപ്ബുക്ക് എം500 ന്റെ സവിശേഷതകള്‍

14 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയാണ് ഐബോള്‍ കോംപ്ബുക്ക് എം500ന്. 4ജിബി റാമുളള 2.4GHz ക്ലോക്ക് ചെയ്ത ഡ്യുവല്‍ കോര്‍ ഇന്റല്‍ സെലറോണ്‍ പ്രോസസറാണ് ഈ ലാപ്‌ടോപ്പില്‍ പ്രവര്‍ത്തിക്കുന്നത്. വലിയ ജോലികള്‍ ചെയ്യുമ്പോള്‍ കൂടിയും ഈ ലാപ്‌ടോപ്പില്‍ വളരെ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജാണ് ഈ ലാപ്‌ടോപ്പിനുളളത്.

കൂടാതെ ഒരു ഹാര്‍ഡ് ഡിസ്‌ക്ക്‌ ഡ്രൈവ് അല്ലെങ്കില്‍ 1TB വരെയുളള സ്‌റ്റോറേജ് സ്‌പേസുളള എസ്എസ്ഡി ഇടാനും ഓപ്ഷന്‍ ഉണ്ട്.

രണ്ട് യുഎസ്ബി പോര്‍ട്ട്‌സ്, ഒരു മിനി HDMI 1.4a പോര്‍ട്ട്, ഡ്യുവല്‍ സ്പീക്കര്‍, 38Wബാറ്ററി എന്നിവയുമായാണ് ഐബോള്‍ ലാപ്‌ടോപ്പ് എത്തിയിരിക്കുന്നത്. ഈ ബാറ്ററി ഉളളതിനാല്‍ അഞ്ച് മണിക്കൂര്‍ വരെ തുടര്‍ച്ചയായി ലാപ്‌ടോപ്പ് നിങ്ങള്‍ക്ക് ഉപയോഗിക്കാനാകും കൂടാതെ 23 മണിക്കൂര്‍ ഓഡിയോ പ്ലേബാക്കും ലഭിക്കും.

Advertisement

ഓപ്പറേറ്റിംഗ് സിസ്റ്റം/ സോഫ്റ്റ്‌വയര്‍

വിന്‍ഡോസ് 10 പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഐബോള്‍ കോംപ്ബുക്ക് എം500ല്‍ ആന്റി-വൈറസ് ഡിഫന്‍ഡര്‍, പണമടയ്ക്കല്‍ സവിശേഷത, മൈക്രോസോഫ്റ്റിന്റെ ഡിജിറ്റല്‍ അസിസ്റ്റന്റായ കോര്‍ട്ടാന എന്നിവ പ്രീലോഡ് ചെയ്തിട്ടുമുണ്ട്‌.

ഐബോള്‍ കോംപ്ബുക്ക് മെറിറ്റ് ജി9

ഈ മേയിലാണ് കോംപ്ബുക്ക് മെറിറ്റ് ജി9 വിപണിയില്‍ എത്തിയത്. 13,999 രൂപയാണ് ഇതിന്റെ വില. 11.6 ഇഞ്ച് ഡിസ്‌പ്ലേ, ഇന്റല്‍ സെലെറണ്‍ പ്രോസസര്‍ എന്‍3350, 2ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡിലൂടെ 128ജിബി വരെ വര്‍ദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ പ്രധാന സവിശേഷതകളാണ്.

5000എംഎഎച്ച് പവര്‍ ബാങ്ക് ആപ്പ് പിന്തുണ ഇതിന് ഉളളതിനാല്‍ തുടര്‍ച്ചയായി ആറ് മണിക്കൂര്‍ വരെ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കും. കൂടാതെ വിന്‍ഡോസ് 10 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന കോംപ്ബുക്ക് മെറിറ്റ് ജി9ന് ഡിജിറ്റല്‍ പേഴ്‌സണല്‍ അസിസ്റ്റന്റായ ബില്‍റ്റ് ഇന്‍ കോര്‍ട്ടാന എന്നതും ഇതിന്റെ മറ്റു ആകര്‍ഷണങ്ങളാണ്.

Advertisement

അധിക ഡേറ്റയുമായി ഐഡിയയുടെ 199 രൂപ പ്ലാന്‍ പുതുക്കിയിരിക്കുന്നു..

Best Mobiles in India

English Summary

iBall CompBook M500 laptop launched starting Rs. 16,999